Coronavirus: history and latest updates.
കൊറോണ വൈറസ്സ് എന്നത് ഒരു വൈറസ് കുടുംബം ആണു. ഇത് ഒരു RNA വൈറസ്സ് ആണു, അതായത് ഇതിന്റെ ജനിതകംRNA ആണു. കൊറോണ വൈറസ്സുകൾ പൊതുവെ മൃഗങ്ങളിൽ ആണു കണ്ടു വരുന്നത്. ഒരോ തരം കൊറോണ വൈറസ്സും അതാതു മൃഗങ്ങളിൽ ആണു പരിണമിക്കുന്നത്. അവ ആ ജീവികളിൽ അതായത് ആ ഹോസ്റ്റുകളിൽ വലിയ പ്രശനക്കാർ അല്ലാ. ഉദാഹരണത്തിനു മനുഷ്യരിൽ ഉണ്ടാകുന്ന ജലദോഷത്തിനു കാരണം rhinovirus ആണു. ഇത് രോഗിയിൽ (host) അൽപ്പം ബുദ്ധിമുട്ടാണ്ടാക്കുമെങ്കിലും ഒരു ഏഴു തൊട്ട് പത്തു ദിവസത്തിനുള്ളിൽ വിട്ടുമാറുന്നതാണു.
എന്നാൽ ഹോസ്റ്റിൽ നിന്ന് മറ്റൊരു സ്പീഷീസിലോട്ട് ഒരു വൈറസ്സിനു ചാടുവാൻ സാധിച്ചാൽ ആ പുതിയ ഹോസ്റ്റിൽ മിക്കപ്പൊഴും കാര്യമായ കേടു ഉണ്ടാക്കുവാൻ ഈ ചാടിയ വൈറസ്സിനു സാധിക്കാറുണ്ട്.
വൈറസ്സുകൾ സ്വയം പ്രത്യുൽപ്പാദനം നടത്താറില്ലാ. അവൻ ഒരു ഹോസ്റ്റിന്റെ കോശത്തിലോട്ട് കടന്ന്, കോശത്തിന്റെ ജനിതകത്തിനു പകരം വൈറസ്സിന്റെ ജനിതകം കോപ്പികൾ ഉണ്ടാക്കി, അവ ഒരോന്നും വൈറസ്സുകൾ ആകുകയാണു ചെയ്യുക.
Ref:
ഇങ്ങനെ കോശത്തിന്റെ അകത്തേക്ക് കടക്കുവാൻ ആ വൈറസ്സിനു സാധിക്കണമെങ്കിൽ ഹോസ്റ്റിന്റെ കോശത്തിനു അനുയോജ്യമായ ഒരു ആവരണം വൈറസ്സിനു ഉണ്ടാകണം. (over simplified here for clarity.)
അതായത് ഒരു മൃഗത്തിൽ പരിണമിച്ചുണ്ടായ ഒരു വൈറസ്സിനു ആ മൃഗത്തിന്റെ കോശത്തിനകത്തോട്ട് കടക്കാൻ ഉള്ള ആവരണം ആണു ഉള്ളത്. എന്നാൽ മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട് അക്രമിക്കാൻ സാധിക്കില്ലാ. പക്ഷെ… മ്യൂട്ടേഷൻ വഴി ചിലപ്പൊൾ വൈറസ്സുകളിൽ ചില വ്യത്യാസങ്ങൾ വരാം. ചിലപ്പൊൾ ഈ വ്യത്യാസങ്ങൾ വൈറസ്സിലു മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട് കടക്കുവാൻ സാധിക്കുന്ന ആവരണം ആകും.
ഇങ്ങനെ ഹോസ്റ്റ് വിട്ട് ഹോസ്റ്റ് മാറി മനുഷ്യരിലോട്ട് വന്നിട്ടുള്ള വൈറസ്സുകൾ മനുഷ്യരിൽ വൻ ആപത്തുകൾ ഉണ്ടാക്കീട്ടുണ്ട്.
Ref:
https://www.who.int/topics/zoonoses/en/
http://www.virology.ws/2009/04/08/reverse-zoonoses-human-viruses-that-infect-other-animals/
2002ൽ വന്ന SARS, 2012 വന്ന MERS, 2014ൽ വന്ന Ebola, ഇപ്പൊൾ 2019ൽ വന്ന mCoV എന്ന കൊറൊണ വൈറസ്സും എല്ലാം ഇത്പോലെ ഒരോ മൃഗങ്ങളിൽ നിന്നും മനുഷ്യരിലോട്ട് ഹോസ്റ്റ് മാറ്റിയ വൈറസ്സുകൾ ആണു.
2002ൽ വവ്വാലുകളിൽ നിന്ന് civets വഴി മനുഷ്യരിൽ വന്നതാണു SARS എന്ന രോഗം. അതും ഒരു Coronavirus ആയിരിന്നു.
Ref:
https://www.who.int/ith/diseases/sars/en/
2012ൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലോട്ട് വന്നതാണു MERS. അതും ഒരു Coronavirus ആയിരിന്നു.
Ref:
https://www.who.int/emergencies/mers-cov/en/
എന്നാൽ 2014ൽ പൊട്ടിപുറപ്പെട്ട എബോള വവ്വാലുകളിൽ നിന്നാണു മനുഷ്യരിലോട്ട് കിട്ടിയതെങ്കിലും, അത് ഒരു coronavirus അല്ലാ. അത് ebolavirus എന്ന മറ്റൊരു വൈറസ് കുടുംബം ആണു.
Ref:
https://www.sciencealert.com/origin-of-2014-ebola-outbreak-traced-to-kids-favourite-hollowed-tree
nCoV 2019 (novel Coronavirus 2019) എന്ന പുതിയ വൈറസ് ഇത്പോലെ മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലോട്ട് വന്നതാണു. ചൈനയിലെ വൂഹാനിൽ ഉള്ള ഒരു മാർക്കറ്റിൽ നിന്നാണു ഈ വൈറസ്സ് വന്നത് എന്ന് പ്രാധമിക റിപ്പൊർട്ടുകൾ സൂചിപ്പിക്കുന്നു. അവിടെ കുറെ വന്യമൃഗങ്ങളെ വിൽക്കുന്നത് പതിവാണു. ഏതു മൃഗത്തിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലാ. മാത്രമല്ലാ വൂഹാനിലെ ഈ മാർക്കറ്റ് തന്നെയാണൊ ഈ സ്രോതസ്സ് എന്ന് തീർപ്പാക്കീട്ടുമില്ലാ.
ഈ വൈറസ്സ് ശ്വാസകോശത്തിനെ ആണു അക്രമിക്കുന്നത്. ശ്വാസകോശത്തിന്റെ വായുവിൽ നിന്ന് ഓക്സിജൻ രക്തത്തിൽ ചേർക്കാൻ ഉള്ള കഴിവിനെ ഈ വൈറസ്സ് നശിപ്പിക്കുകയും അവ രോഗിയെ അവശരാക്കുകയും ചെയ്യുന്നു.
പനിയാണു മുഖ്യ ലക്ഷണം. പിന്നെ ചുമയും ശ്വാസതടസവും ഉണ്ടാകുന്നു. മരണ സംഖ്യ മറ്റു വൈറൽ ആസുഖങ്ങളെ വെച്ച് നോക്കുംബൊൾ അത്ര വലുതല്ലാ.
Ref:
http://www.thelancet-press.com/embargo/coronavirus1.pdf
പ്രതിരോധം.
ചൈനയിലോട്ട് യാത്രകൾ മിക്ക വീമാനകമ്പനികൾ നിർത്തി വെച്ചിട്ടുണ്ട്.
വൂഹാൻ എന്ന് നഗരം പൂർണ്ണമായും അടച്ചിരിക്കുകയാണു.
ചൈനയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചിട്ടാണു ഒരോ രാജ്യങ്ങളിലോട്ടും കടത്തുന്നത്.
ചൈനയിൽ നിന്ന് വന്നിട്ടുള്ളവർ 14 ദിവസം പുറത്തോട്ട് പോകാതിരിക്കുക.
ചൈനയിൽ നിന്ന് വന്നവർ പനിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അതാതു സ്ഥലത്തെ ആരോഗ്യവകുപിനെയോ, മെഡിക്കൽ ഡോക്റ്ററിനെയോ അറിയിക്കുക.
കൈകാലുകൾ പുറത്തു നിന്ന് വന്നാൽ നന്നായി കഴികുക. ഈ വൈറസ്സിനെ കുറിച്ച് കൂടുതല്‍ ആയി ശാസ്ത്രം അറിഞ്ഞ് വരുന്നതേഒള്ളു.
കേരളം കൊറോണ വൈറസ് (കോവിഡ് 19) അതിജീവിച്ചുവോ?
ഇന്ത്യ കമ്പോളപരമായി Chinese trading corridors ൽ നിന്നും വിട്ടുനിൽക്കുന്നത് മൂലം ഇന്ത്യയിലേക്ക്, ഭൂമിശാത്രപരമായി ഇത്ര അടുത്ത് കിടന്നിട്ടും രോഗികളുടെ വലിയ ഒഴുക്കുണ്ടായിട്ടില്ല. തന്മൂലം എണ്ണത്തിൽ ആകെ മൂന്ന് രോഗികളെ ഇന്ത്യയിൽ ചികിത്സിച്ച് മാറ്റിയ നമ്മൾ കോറോണയെ തോൽപ്പിച്ചു എന്ന് പറയുന്നത് തികച്ചും തെറ്റാണ്.
എന്നാൽ ഇപ്പോൾ കഥ മാറുകയാണ്.
ഇറ്റലി, ആഫ്രിക്ക, middle east എന്നീ സ്ഥലങ്ങളിലോട്ട് ഇതിനകം ഈ Covid 19 വൈറസ്സ് പടർന്നിരിക്കുന്നു.
ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നല്ല ബന്ധങ്ങളുണ്ട്. അവിടെ നിന്ന് കേരളത്തിലേക്ക് ഒരു പകർച്ച ഉണ്ടാകാനുള്ള സാധ്യത ഈ സാഹചര്യത്തിൽ കൂടുതൽ ആണ്.
മിഡിൽ ഈസ്റ്റിലും യുറോപ്പിലും ഇന്ത്യക്കാർ നന്നേ ഉണ്ട്. ഇവർക്ക് കോവിഡ് 19 പിടിപ്പെട്ട് ഇന്ത്യയിലേക്ക് വന്നാൽ വ്യാധി വ്യാപകമായി വീണ്ടും പകരാൻ ഉള്ള സാധ്യത ചെറുതല്ല.
അവസാനത്തെ റിപ്പോർട്ട് പ്രകാരം ഈ വൈറസ് ചൈനയ്ക്ക് വെളിയിലും വ്യാപകമായി പടർന്ന് തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ഇപ്പോൾ 3150ൽ പരം കേസുകൾ സ്ഥിതീകരിച്ചു കഴിഞ്ഞു.
നമ്മൾ കൊറോണയെ അതിജീവിച്ച് വിജയിച്ചിട്ടില്ല. എങ്കിൽ തന്നെയും മുൻകരുതലുകൾ കൊണ്ട് വിജയം സാധ്യമാണ്.
കൊറോണ വൈറസ്സിനെ ഭയപ്പെടേണ്ടതില്ല. മറ്റു വൈറസ് രോഗങ്ങൾ ആയ സാർസ്സ്, മേർസ്സ് പോലെ മരണം സംഭവിക്കാനുള്ള സാധ്യത തികച്ചും കുറവാണ്.
We may have won the battle but the war is not over
Ref:
WHO report : 28 Feb 2020: https://www.who.int/docs/default-source/coronaviruse/situation-reports/20200228-sitrep-39-covid-19.pdf
Total Chinese Confirmed cases: 78 961
Total outside China Confirmed cased: 4691
Total Chinese COVID 19 deaths: 2791
Total outside China COVID 19 deaths:
കേരളത്തില്‍ കൊറോണവൈറസ് ബാധിച്ച ഒരു കേസ് സ്ഥിരീകരിച്ചു
https://pib.gov.in/newsite/PrintRelease.aspx?relid=197738
China coronavirus: Questions answered