Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114
anoopessence – Page 2 – Is it true, Science?
Categories
Article Cancer Medicine Nature Nuclear

റേഡിയേഷനും ഭയവും

Radiation എന്ന് കേട്ടാല്‍ ഏവർക്കും ഭയമാണ്.റേഡിയേഷനെന്ന Buzzword ഉപയോഗിച്ചു കൊണ്ട് സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന ഭീതിവ്യാപാരത്തെ  ഉറ്റു നോക്കലാണ് ഈ

Radiation hazard symbol sign of radhaz threat alert icon, black yellow triangle signage text isolated
Radiation Hazard

പോസ്റ്റിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്.

റേഡിയേഷനുമായുള്ള ഇടപെഴകൽ മനുഷ്യനും പ്രകൃതിയ്ക്കും ദോഷകരം എന്ന രീതിയിലാണ് മാധ്യമങ്ങൾ വഴിയും മറ്റുമായി ഒരു പൊതുധാരണ ഉണ്ടാക്കി വെച്ചിട്ടുള്ളത്. ഇതെത്രത്തോളം സത്യമാണ്?

 

ഒരു ദിനത്തിന്റെ തുടക്കം മുതൽ നോക്കിയാൽ നമ്മൾ നിരന്തരമായി വിധേയപ്പെട്ടിരിക്കുന്ന സൂര്യപ്രകാശം, ഇന്ന് ഞൊടിയിടയിൽ ഉപയോഗപ്പെടുത്താൻ പറ്റുന്ന രീതിയിലേക്ക് മാറിയ ഇലെക്ട്രിക് ബൾബ്-ട്യൂബുകളിൽ നിന്നുമായുള്ള പ്രകാശം, ഒഴിച്ചുകൂടാനാകാത്ത നമ്മുടെ മൊബൈൽ ഫോൺ , wifi router, എന്തിനു നമ്മള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന Microwave Oven എന്നിങ്ങനെ നിത്യജീവിതത്തിൽ പലരീതിയിൽ, പലതരത്തിലുള്ള radiations മായിട്ടാണ് നമ്മൾ ബന്ധപ്പെട്ടിരിക്കുന്നത്.

 

Radiation എന്ന് സാധാരണയായി വിളിക്കുന്നത്‌ പ്രകൃതിയിലുള്ള രണ്ടു തരം വികിരണങ്ങളെയാണ്.

Electromagnetic Radiation & Nuclear Radiation.

Electrical & Magnetic തരംഗങ്ങളുടെ ഒരു സംയോജിത പ്രതിഭാസമാണ് Electromagnetic Radiation. E.M തരംഗങ്ങൾക്കു കാരണമാകുന്ന, ദ്വന്ദസ്വഭാവം(Wave-Particle Dual Nature) കാണിക്കുന്ന മൗലിക കണമാണ് ഫോട്ടോൺ. ഈ തരംഗങ്ങളുടെ Oscillation ന്റെ (മുൻപോട്ടും പിന്നിലോട്ടും ഉള്ള നീക്കം) വേഗത കൂടുമ്പോൾ അവയുടെ ഊർജ്ജവും കൂടുന്നു.

മെല്ലെ oscillate ചെയ്യുന്ന Radiowaves തൊട്ട്‌‌ നമുക്ക്‌ കാണാൻ സഹായിക്കുന്ന ദൃശ്യപ്രകാശവും, അതും കടന്ന് വളരെയധികം ശക്തമായ gamma rays ഉം വരെ ഈ ഗണത്തിൽ പെടും.ഈ വികിരണങ്ങളെയെല്ലാം അവയുടെ ആവൃത്തിയുടെ (Frequency

ElectroMagnetic Radiation

of Oscillation) അല്ലെങ്കിൽ തരംഗദൈർഘ്യത്തിന്റെ(Wavelength) അടിസ്ഥാനത്തിൽ ചേർത്ത് വെച്ചു ചിത്രീകരിക്കുന്നതിനെയാണ് Electromagnetic Spectrum എന്നു പറയുന്നത്.നഗ്നനേത്രങ്ങൾ കൊണ്ടു നമ്മൾ മനുഷ്യർക്ക് പ്രാപ്യമായിട്ടുള്ളതാണ് ഇതിൽ ദൃശ്യപ്രകാശം.

വെയിൽ കൊള്ളുമ്പോൾ നമ്മൾ ഈ റേഡിയേഷനു തന്നെയാണ് വിധേയമാകുന്നത്.റേഡിയോ വഴി അയക്കുന്ന സന്ദേശം, മൊബൈൽ ടവറിൽ നിന്നുള്ള തരംഗങ്ങൾ, മൊബൈലിന്റെ സ്ക്രീനിൽ തെളിയുന്ന പ്രകാശം ഇവയെല്ലാം തന്നെ electromagnetic radiations നെ ആധുനിക യുഗത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഉദാഹരണങ്ങളാണ്.

 

എന്നാൽ Nuclear Radiations പൂർണ്ണമായും വ്യത്യസ്തമായ പ്രക്രിയയുടെ ഫലമാണ്. Atomsന്റെ ഉള്ളിൽ nucleus ഉണ്ട്‌. അതിൽ protons and neutrons ഉണ്ടെന്ന് അറിയാമല്ലൊ. ഇവയ്ക്ക് പോസിറ്റിവ്‌ ചാർജ്ജാണുള്ളത്. രണ്ടു പോസിറ്റിവ്‌ ചാർജുകൾക്ക് ഒന്നിച്ച് അടുത്തു വരാൻ സാധിക്കില്ല. എന്നാൽ, strong nuclear force ഇവയെ ഒന്നിച്ചു നിർത്തുന്നു.

Nuclear Radiation

ചില വലിയ nucleusകളിൽ ഇവയെ ഒന്നിച്ചു നിർത്താൻ സാധിക്കില്ല. അപ്പോൾ energy അല്ലെങ്കിൽ positron/neutron ആറ്റം പുറന്തള്ളുന്നു. അങ്ങനെ ആ atom stable ആകുന്നു. ഈ രീതിയിൽ പുറന്തള്ളപ്പെടുന്ന Energy/Matter നെ ആണ് നമ്മൾ Nuclear Radiation എന്ന് വിളിക്കുന്നത്. ഈ Nuclear Radiation ഒരു നിശിചിതയളവിൽ കൂടുതൽ ശക്തമാണെങ്കിൽ അവ‌ ചുറ്റുമുള്ള atomsൽ നിന്നും electrons നെ തെറിപ്പിക്കാനുള്ള ശേഷിയും കൈവരിക്കുന്നു . ഇങ്ങനെയുള്ള റേഡിയേഷൻസിനെയാണ് Ionising Radiation എന്ന് പറയുന്നത്‌.

നമ്മുടെ DNAയിൽ ഈ Ionising Radiation പതിച്ചാൽ  ജനിതക ഘടനയെത്തന്നെ മാറ്റം വരുത്താൻ അവയ്ക്ക് സാധിക്കുന്നു, മിക്കപ്പൊഴും പ്രതികൂലമായിട്ട്‌.

എല്ലാ Nuclear Radiationsനെയും Ionising Radiations ആയി കരുതാം. എന്നാൽ Electromagnetic Radiation ന്റെ കാര്യത്തിൽ വളരെയധികം ആവൃത്തി (Frequency of Oscillation) ഉള്ള വികിരണങ്ങൾ മാത്രമാണ് Ionising ആയിട്ടുള്ളത്(High energy waves – Ultraviolet, X-Rays & Gamma Rays).

അല്പം കൂടി വ്യക്തമാക്കിയാൽ, mobile phone ൽ നിന്നുള്ള സെല്ലുലാർ റേഡിയേഷൻസ്, Microwave Oven ൽ നിന്നുള്ള microwaves എന്നിവയൊന്നും യഥാർത്ഥത്തിൽ പ്രശ്നക്കാർ അല്ല. ഇവയൊന്നും Ionizing Radiation അല്ല എന്നുള്ളതു തന്നെ കാരണം.

മനുഷ്യനും മറ്റു ജീവജാലങ്ങളും നമ്മുടെ ഭൂമിയിൽ പരിണമിച്ചുണ്ടായി വന്നവരായതിനാൽ തന്നെ ചെറിയ തോതിലുള്ള ionising radiations നെതിരെ ഒക്കെ ശരീരത്തിനു സ്വയം പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്.

എന്നാൽ കുറച്ച്‌ സമയത്തിനുള്ളിൽ വളരെ അധികം ionising radiation ലഭിച്ചാൽ നമ്മുടെ ശരീരത്തിനു അത്‌ repair ചെയ്യാവുന്നതിലുമപ്പുറമാകും. ഇതിനെ acute exposure എന്നാണു വിളിക്കുക.

Radiation അളക്കുന്ന യുണിറ്റാണ് SIEVERTS. മനുഷ്യന് തുടർച്ചയായി 2 Sieverts radiation കിട്ടിയാല്‍  വൈകാതെ മരണം സംഭവിച്ചിരിക്കും.പക്ഷെ പ്രകൃതിയില്‍ ചെറിയ അളവില്‍ നമ്മളോരോരുത്തരും ionizing radiation നു വിധേയരാകുന്നുണ്ട്. ഉദാഹരണത്തിന്, നമ്മള്‍ കഴിക്കുന്ന നേന്ത്രപ്പഴത്തില്‍ നല്ലയളവില്‍ പൊട്ടാസ്യം ഉണ്ട്. ഈ പോട്ടാസ്യത്തില്‍ ചിലത് ionizing radiation ആണ്. ഒരു പഴം കഴിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന radiation 0.1 micro sieverts ആണ്

Sievert Human Health Radiation
Sieverts and Human Health

1 Sievert എന്നാൽ 1000 micro sieverts.

നമ്മുടെ ശരീരത്തിലും ഇങ്ങനെ പ്രകൃതിയില്‍ കാണുന്ന പല radiations ഉണ്ട്. ഒരാളുടെ കൂടെ ഒരുമിച്ചു കിടന്നാല്‍ നമുക്ക്  0.05 micro sieverts radiation കിട്ടും. അതുപോലെ സുര്യനില്‍ നിന്ന് , മണ്ണില്‍ നിന്ന്, കല്ലില്‍ നിന്നുമൊക്കെയായി കിട്ടുന്ന radiation നോക്കിയാല്‍ അതിൽ  0.1 – 0.2 micro sieverts radiation കാണും.

 

ഹിരോഷിമയില്‍ നൂക്ലിയാര്‍ ബോംബ് പ്രയോഗിച്ചിട്ട് ഏകദേശം 70 കൊല്ലമായി. ഇന്നും അവിടെ 0.3 micro sieverts radiation ഉണ്ട്.

 

Nuclear Explosion
By Photo courtesy of National Nuclear Security Administration / Nevada Site Office – Public Domain, https://commons.wikimedia.org/w/index.php?curid=190949

ഒരു സാധാ യുറേനിയം ഖനിയില്‍ പോയാല്‍ ഏകദേശം 1.8 micro sieverts radiation കിട്ടും.

Marie Curieയുടെ ലാബില്‍ ഇപ്പോഴും 1.5 micro sieverts radiation ഉണ്ടാകും.

നൂക്ലീയർ ബോംബ് ആദ്യമായി പരീക്ഷിച്ച Trinity എന്ന സ്ഥലത്ത് ഇപ്പോഴും 2.1 micro sieverts radiation ഉണ്ടത്രെ.

ഒരു വിമാനത്തിൽ യാത്ര ചെയ്യുന്ന സമയം, 24,000 അടി ഉയരത്തിലാണെങ്കിൽ 1.0 micro sieverts radiation, 33,000 അടിയില്‍ 2.0 micro sieverts radiation , 40,000  അടിയില്‍ 3.0 micro sieverts എന്നിങ്ങനെയുള്ള അളവിൽ നമ്മളോരോരുത്തരും റേഡിയേഷനു വിധേയമാകുന്നുണ്ട്.

1986 Chernobyl nuclear ദുരന്തത്തിനു ശേഷം ഉക്രൈനിലെ സംഭവം നടന്ന പ്രദേശത്തെ ഭൂമിക്കു മുകളിലുള്ള മണ്ണ് മുഴുവനും നീക്കം ചെയ്തിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഇന്നവിടെ  5.0 micro sieverts radiation നെ ഉള്ളു. അതായത് ഒരു X-Ray എടുക്കുന്ന അത്രത്തോളം radiation.അപകടം ഉണ്ടായപ്പോള്‍ അവിടെ തീ അണക്കുവാൻ വന്ന അഗ്നിശമന സേനയുടെ വസ്ത്രം ഭയാനകമായ radiation ഏറ്റതു മൂലം, അവയെല്ലാം Chernobyl ലെ ആശുപത്രിയില്‍ ഒരു മുറിയില്‍ ഉപേക്ഷിച്ചു.ഇന്നവിടെ പോയി നോക്കിയാല്‍  2000 micro sieverts radiation ഉണ്ടാകും. അതായത്, ഒരു വര്‍ഷം കൊണ്ട് നമുക്കു പ്രകൃതിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന radiation വെറും ഒരു മണിക്കുര്‍ കൊണ്ടു ലഭിക്കുന്നു എന്ന്.

ജപ്പാനിലെ Fukushima യില്‍ അടുത്ത കാലത്താണ് ആണവ അപകടമുണ്ടായത്. ഇന്നും ഇക്കാരണത്താൽ അവിടെ  10 micro sieverts radiation ഉണ്ട്.

Radiation centerല്‍ ജോലിചെയ്യുന്ന  ഒരാള്‍ക്ക് സുരക്ഷിതമായി ഒരു വർഷത്തെ കാലയളവിൽ ലഭിക്കാവുന്നത് 50,000 micro sieverts radiation ആണ്. ഒരു ബഹിരാകാശ പേടകത്തില്‍ ഒരു വർഷം സഞ്ചരിച്ചാൽ കിട്ടുന്നതോ 80,000 micro sieverts radiation ഉം ആണ്.

ഇനി ഇതിലും ഭീതീജനകവും കൂടുതൽ ശ്രദ്ധയർഹിക്കപ്പെടേണ്ടതുമായ ഒരു

Smoking Kills
Smoking Kills

കണക്കുണ്ട്. പുകയിലയില്‍ വളരെ ഉയര്‍ന്ന അളവിലാണ് Radioactive Polonium വും radioactive lead ഉം ഉള്ളത്. ഒരു കൊല്ലം നല്ലതുപോലെ തുടർച്ചയായി പുകവലിക്കുന്ന (Chain Smokers) ആളുകളുടെ ശ്വാസകോശം ഏകദേശം 160,000 micro sieverts റേഡിയേഷനാണ് വിധേയമാകുന്നത്. മറ്റു carcinogens ന്റെയൊപ്പം ഈ radiation കൂടിയാകുമ്പോൾ ശരിരത്തിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

അതിനാൽ ആ പ്രസക്തമായ ആപ്തവാക്യം എന്നും ഓർക്കുക:

‘പുകവലി ആരോഗ്യത്തിനു തീർത്തും ഹാനികരം’.

Categories
Uncategorized

Dinosaurs ആകാശം കീഴടക്കിയ ചരിത്രം.

കോഴികളുടേയും മറ്റു പക്ഷികളുടേയും കാലുകൾ നോക്കിയിട്ടുണ്ടോ?
അവ scales കൊണ്ട്‌ മൂടിയിരിക്കും.ഈ scales ൽ നിന്നാണു തൂവൽ ഉണ്ടായത്‌ എന്നാണു കുറചു കാലം മുൻപ് വരെ ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിരുന്നത്.
ഈ നിഗമനത്തിനു കുറേയധികം കുഴപ്പങ്ങൾ ഉണ്ടായിരിന്നു.
ഒന്നാമത്‌: ഈ postulate നെ പിന്താങ്ങാൻ യാതൊരു തെളിവും ഉണ്ടായിരുന്നില്ല.

Bird scales feathers
Bird scales and feathers

രണ്ടാമത്‌: ഇങ്ങനെ പരിണമിച്ചുണ്ടാകുന്ന ഈ തൂവൽ എങ്ങനെയായിരുന്നു ആ ജീവിക്ക്‌ അവയുടെ പരിതസ്ഥിതിയിൽ അതിജീവനം നൽകിയത്‌?

ഈ ചോദ്യങ്ങൾക്ക്‌ ഒരു തികഞ്ഞ ഉത്തരം നൽകാൻ ഈ പഴയ postulate നു സാധിച്ചില്ല.

മനുഷ്യന്റെ പരിണാമ തെളിവുകൾ ശ്രദ്ധിച്ചാൽ, അതിൽ fossils, genetics, embryonic development എന്നിങ്ങനെ പല പല ശാസ്ത്ര മേഖലകളിൽ നിന്നുമായി പരസ്പരം ശരിവെക്കുന്ന തെളിവുകൾ ഉണ്ടെന്ന് മനസ്സിലാക്കാം.

അതു പോലെ, ഈ തൂവലിന്റെ ഉത്ഭവം കണ്ടെത്താനും ശാസ്ത്രം പക്ഷികളുടെ embryo development പഠിക്കുവാൻ തുടങ്ങി.

Feather Stage1
Feather Stage1

ആദ്യ സ്റ്റേജിൽ തൊലിയുടെ പുറത്തു വളരുന്ന ഒരു protrusion ആയിട്ടാണു തൂവൽ തുടങ്ങുന്നത്‌.ഈ അവസ്ഥയിൽ ഇതിനെ ഒരു tube ആയിട്ടേ കാണാൻ സാധിക്കൂ. ഉള്ളിൽ പൊള്ളയായ ഒരു റ്റ്യൂബ്‌. അതിന്റെ ഒരറ്റം തൊലിയിലും മറ്റേ അറ്റം യോജിച്ചും ആണു ഉണ്ടായിട്ടുള്ളത്.

പിന്നിട്‌ ഈ tube ഒരോ ചെറിയ നാരുകൾ ആകാൻ തുടങ്ങി. എന്നാലും

Feather Stage2
Feather Stage2

അവയുടെ താഴെ ഉള്ള അറ്റം യോജിച്ച്‌ തന്നെ ഇരുന്നു.

 

അതിനു ശേഷം ഈ tubeന്റെ വിഘടിച്ച അറ്റങ്ങളുടെ കീഴെ ഉള്ള ഭാഗം ഒരു ഒറ്റത്തണ്ടായി യോജിക്കുന്നു. ഈ അവസ്ഥയിൽ ആ യോജിച്ച നടു തണ്ടിനു കനം വെക്കുന്നു. ഒരോ യോജിക്കുന്ന ചെറു നാരുകൾ തൂവലിന്റെ ഇതളുകൾ ആകുന്നു.
ഇവ യോജിക്കും തോറും നടു തണ്ടിന്റെ മുകളിലോട്ട്‌ നീങ്ങി നമുക്കു പരിചയമുള്ള തൂവലിന്റെ രൂപം പ്രാപിക്കുന്നു.

Feather Stage3
Feather Stage3

ഇതിൽ ‘തൂവലിന്റെ വളർച്ചയ്ക്കെടുത്ത‌ ഒരോ ഘട്ടവും തൂവൽ പരിണമിക്കാനെടുത്ത ഒരോ ഘട്ടമായി കണക്കാക്കം’ എന്ന postulate ശാസ്ത്രം മുന്നോട്ട്‌ വെച്ചു . എന്നാൽ ഈ postulate ന് സഹായകമായ മറ്റു തെളിവുകൾ ലഭിച്ചാൽ മാത്രമേ അംഗീകാരം കൊടുക്കേണ്ടതുള്ളൂ.

ഇനി ശാസ്ത്രത്തിന്റെ മറ്റോരു മേഖലയിലോട്ട്‌ നോക്കാം.

 

Feather Stage4
Feather Stage4

Fossil records:
പക്ഷികളുടെ പൂർവ്വികർ ഇരുകാലികൾ ആയ dinosaurs ആണ്.

Sinosauropteryx Fossil
Sinosauropteryx Fossil

ആദ്യമായി fossil recordsൽ കണ്ടത്‌ sinosauropteryx എന്ന dinosaurൽ ആയിരുന്നു. വളരെ നേർത്ത പൂട പോലെ, tubeപോലുള്ള തൂവൽ മേൽ മുഴുവനും മൂടിയിരുന്നു. ഇത്‌ തണുപ്പിൽ നിന്ന് രക്ഷനേടാനും ഇണയെ ആകർഷിക്കാനും ആയിരുന്നു.

 

അതിനു ശേഷം Caudipteryx എന്ന മറ്റൊരു dinosaur fossil കിട്ടി, വളരെ അധികം നീണ്ട ഒരു നടു തണ്ടിനു ചുറ്റും പടർന്ന ചെറിയ fibres ഉള്ള വളരെ ഭംഗി ഉള്ള ജീവി. ഇവ ഇന്ന് ചില പക്ഷികളിൽ കാണുന്ന പോലെ ഇണയെ ആകർഷിക്കുവാൻ ആണു നീണ്ട തൂവൽ കൊണ്ടു നടന്നിരുന്നത്‌.

Caudipteryx Fossil
By Daderot – Own work, CC0, https://commons.wikimedia.org/w/index.php?curid=24556725

ഈ fossil തെളിവുകൾ തൂവലിന്റെ പരിണാമത്തിലെ embryo തെളിവുകളുമായി യോജിച്ചു പോകുന്നവയായിരിന്നു.

ഇനി എങ്ങനെയാണു ഈ തൂവലുകൾ പറക്കുന്ന പക്ഷികളുടെ പരിണാമത്തിനു തെളിവായത്‌ എന്ന് നോക്കാം.

നടു തണ്ടിൽ നിന്ന് വിരിയുന്ന fibresനു പരസ്പരം ബന്ധിപ്പിക്കുന്ന ചെറിയ ഹുക്കുകൾ ഉണ്ട്‌. ഇവയാണു തൂവലിന്റെ fibres ഒരു orderൽ വെക്കുന്നത്‌. പറക്കുവാൻ സാധിക്കണമെങ്കിൽ ഈ fibres ഒരു വശത്ത്‌ നീണ്ടതും മറുവശത്ത്‌ ചെറുതും ആകണം.

ഇത്‌ ആദ്യം കണ്ടത്‌ microraptor എന്ന വായുവിലൂടെ glide ചെയ്യാൻ സാധിക്കുന്ന ഒരു dinosaur പക്ഷിയിൽ ആണ്. ഈ തെളിവും കൂടി ലഭിച്ചതോടെ തൂവലിന്റെ പരിണാമ ചരിത്രം നമുക്കു കൂടുതലായി തുറന്നു കിട്ടി.

Microraptor Fossil
By David W. E. Hone, Helmut Tischlinger, Xing Xu, Fucheng Zhang – Hone DWE, Tischlinger H, Xu X, Zhang F (2010) The Extent of the Preserved Feathers on the Four-Winged Dinosaur Microraptor gui under Ultraviolet Light. PLoS ONE 5(2): e9223. doi:10.1371/journal.pone.0009223, CC BY 2.5, https://commons.wikimedia.org/w/index.php?curid=9487242

ഈ രീതിയിൽ, വിവിധ പഠന മേഖലകളുടെ സംയോജനം വഴി ശാസ്ത്രം നമ്മെ തൂവലിന്റെ പരിണാമ സത്യം മനസ്സിലാക്കുവാൻ സഹായിച്ചു.

Categories
Article Evolution Nature

ദൈവവും 120degreesഉം

ഒരു സോപ്പ്‌ കുമിൾ നനഞ്ഞ പ്രതലത്തിൽ വെച്ചാൽ, അത്‌ സ്വാഭാവികം ആയി ഒരു ഉരുണ്ട്‌ ഷേപ്പ്‌ ആകും കൈവരിക്കുക. കാരണം sphere ആണു ഏറ്റവും efficiency കൂടിയ ഷേപ്പ്‌. ഏറ്റവും കുറഞ്ഞ surface areaയിൽ ഏറ്റവും കൂടുതൽ വസ്തുക്കൾ ഉൾകൊള്ളാൻ സാധിക്കുന്ന ഷേപ്പ്‌.

 

2 bubbles
Bubbles meet at 180 degrees

ഇനി രണ്ടു കുമിളകൾ തമ്മിൽ കൂട്ടിയാലോ? ഇവ രണ്ടും പരസ്പരം മുട്ടുന്ന പ്രതലം എപ്പൊഴും പരന്നതായിരിക്കും. 360/2 = 180 ആയത്‌ കൊണ്ട്‌ ഇവ എപ്പൊഴും ഒരു നേർ വരയിൽ ആകും പരസ്പരം മുട്ടുക.

 

 

 

ഇനി മൂന്ന് കുമിളകൾ പരസ്പരം മുട്ടുന്ന ഇടത്ത്‌ ഏറ്റവും surface area കുറഞ്ഞ രീതി

3 bubbles 120 degrees
3 bubbles meet at 120 degrees

നോക്കാം. 360/3= 120.

ഇനി നാലോ അതിൽ അധികമോ പരസ്പരം ഒരു 2D പ്രതലത്തിൽ മുട്ടുവാൻ ബുദ്ധിമുട്ടാണു. കാരണം അതിനേക്കാൾ efficiency ഒന്നിച്ചു മുട്ടാതെ മൂന്നെണ്ണം ആയി മുട്ടുന്നതാണു. അങിനെയാണു ഏറ്റവും കുറച്ച്‌ surface area കൈവരിക്കുക.

ഇത്‌ നമ്മൾ കുമിളകൾ ഒന്നിച്ച്‌ ഒരു 2D പ്രതലത്തിൽ ഊതിയാൽ കാണാം.

ഇനി തേനീച്ചകൾ ചൂടുള്ള മെഴുകു വെച്ചു കൂടു ഉണ്ടാക്കുന്നത്‌ നോക്കാം. ആദ്യം അവർ ഉണ്ടാക്കുന്നത്‌ ഒരു round shape ആണു. ഈ round കൂട്‌ തൊട്ട്‌ അടുത്തുള്ള കൂടുകൾ ആയി ബന്ധപ്പെടുംബൊൾ പരസ്പരം ഏറ്റവും കുറഞ്ഞ surface area ആകാൻ ശ്രമിക്കുന്നു. നേരത്തെ സോപ്പ്‌ കുമിളയിൽ കണ്ട അതേ പ്രതിഭാസം. ഇവിടെ മൂന്നിൽ കൂടുതൽ വട്ടങ്ങൾ ബന്ധപ്പെടുംബൊൾ ഉണ്ടാകുന്ന angle എത്ര ആകും? അതെ 120 degrees.

Honeycomb 120 degrees

ഉരുകിയ wax ഉണങ്ങുംബൊൾ അതേ 120 degreesൽ സെറ്റ്‌ ആകുന്നു. അതാണു നമ്മൾ കാണുന്ന hexagons

ഈ പ്രതിഭാസത്തെ ആണു കിത്താബിലെ അത്ഭുതം ആയി ചിലർ പറയുന്നത്‌. നമ്മൾക്ക്‌ അറിയാത്ത ജാലവിദ്യയെ magic ആയി നമ്മൾ കാണും. അതു പഠിച്ചാൽ magic അല്ല, വെറും techniques മാത്രം.
Another gap is filled, god of the gaps shrinks further.

Categories
Article History

Origin of Al in English

Al-Gebra
Al-Chemy
Al-cohol
Al-kali
Al-gorithm

ഇവയെല്ലാം തുടക്കത്തിൽ അൽ ചേർക്കുന്നത്‌ എന്തിനെന്ന് അറിയാമോ?

ഈ വാക്കുകൾ English ഭാഷയിലേക്ക്‌ വന്നത്‌ അറബിക്ക്‌ ഭാഷയിൽ നിന്നാണു. അതിന്റെ അർത്ഥം alcohol, algebra, alchemy എന്നിവ കണ്ടു പിടിച്ചത്‌ അറബികൾ എന്ന് അല്ലാ.

Alcohol, ഇസ്ലാം ഉണ്ടാകുന്നതിനു ആയിരക്കണക്കിനു കൊല്ലങ്ങൾക്ക്‌ മുൻപ്‌ തന്നെ മനുഷ്യൻ കുടിച്ചിരുന്നതാണു.

അറബികൾ ആയിരിന്നു അന്ന്‌ ആഗോള തലത്തിൽ വ്യാപാരം നടത്തിയിരുന്നത്‌. ചൈനയിൽ ഭാരതത്തിൽ, യുറൊപ്പിൽ, ഉത്തര ആഫ്രിക്ക, far east എന്നിപ്രദേശങ്ങളിൽ വ്യാപിച്ച്‌ കിടന്നിരിന്നു അവരുടെ ശ്രിൻഘല.

1,2,3,4,5,6,7,8,9,10…
എന്നീ base 10 അക്കങ്ങൾ ഭൂമിയുടെ പല ഭാഗത്തും ഉപയോഗിച്ചിരിന്നു. എന്നാൽ 0 ഒരു അക്കമായിട്ട്‌ base 10 numbersൽ ഉപയോഗിച്ചിരുന്നത്‌ ഭാരതത്തിലെ ഗണിതശാസ്ത്രം ആയിരിന്നു.
ഭാരതത്തിൽ നിന്ന് കിട്ടിയ ഈ അക്കങ്ങൾ അറബികളുടെ വ്യാപാരത്തിൽ അവരെ സഹായിച്ചിരിന്നു. അവർ ഈ അറിവു അവർ വ്യാപാരം നടത്തിയ എല്ലാ പ്രദേശത്തും വ്യാപിപ്പിച്ചു. അത്‌ കൊണ്ട്‌ തന്നെ ഈ അക്ഷരങ്ങളെ Hindu-Arabic numerals എന്ന് പറഞ്ഞിരിന്നു. ഭാരതത്തിൽ ഉപയോഗിച്ചതും, അറബികൾ വ്യാപിച്ചതും എന്നാണു ഇതിന്റെ അർത്ഥം.

അതുപോലെ തന്നെ അൽഗിബ്ര നോക്കാം. ഈ ഗണിതശാസ്ത്രം ഉയോഗിച്ചാണു ഈഗിപ്റ്റിലെ പിറമിടുകൾ 2800 BCE കാലഘട്ടത്ത്‌ നിർമ്മിച്ചത്‌, അതുപോലെ Great wall of China നിർമ്മിച്ചത്‌ 200BCE കാലഘട്ടത്തും. ഇത്രയും സങ്കീർണ്ണമായ നിർമ്മാണങൾ ചെയ്യുവാൻ അവർ ഉപയോഗിച്ച്‌ ഗണിതശാസ്ത്രം പെട്ടന്നു ഉണ്ടായതല്ലാ. അത്‌ ഒരോ സംസ്കാരവും വളർത്തി എടുത്തതാണു.
പിന്നീട്‌ ഈ വിദ്യകൾ അതാതു സംസ്കാരവുമായി വ്യാണിജ്യം നടത്തിയിരുന്നവർ ഉൾകൊണ്ടു.അതിൽ ഒരു വ്യാപാര സമൂഹം ആണു അറബ്‌. ഇവർ ഈ അറിവുകൾ സമാഹരിച്ചു ബാഗ്ദാദിൽ, ഇസ്ലാമിന്റെ സുവർണ്ണാ കാലഘട്ടം എന്ന് വിശെഷിപ്പിക്കുന്ന 13കാലഘട്ടത്തിൽ ഒരുമിപ്പിച്ചു. മതപരമായ കാര്യങ്ങൽ വെടിഞ്ഞു house of wisdom എന്ന് ഒരു സംഘം Bagdad ശാസ്ത്രത്തിനു മുൻഗണന കൊടുത്ത്‌ മുന്നേറി. ഈ കൂട്ടായമക്ക്‌ ആദ്യമായി രൂപം കൊടുത്‌തതു‌ ഖലിഫ്‌ അൽ മൻസൂർ എന്ന് ബാഗ്ദാദിലെ ഭരണാധികാരി ആയിരിന്നു.

Baghdad House of Wisdom
Baghdad House of Wisdom

ഇവർ ഖീമിയ എന്ന് ഗ്രീക്ക്‌ പഥം ഉപയോഗിക്കുക ആയിരുന്നു. ഖീമിയ എന്ന് ഗ്രീക്ക്‌ വാക്കിന്റെ അർത്ഥം, ലോഹങ്ങൾ ഉണ്ടാക്കുന്ന കല എന്നാണു. House of wisdom ഇത്‌ കൂടുതൽ പഠിക്കുവാനും വളർത്തുവാനും സാധിച്ചു. അവർ ആ വാക്കിനു മുന്നിൽ al എന്ന് ചേർത്തു അൽക്കെമി alchemy ആക്കി. ലോഹങ്ങൾ ഇങ്ങനെ ഉണ്ടാക്കുന്ന കലയെ ലോകത്ത്‌ പല ഭാഗത്തും അഭ്യസിച്ചിരിന്നു.ജപ്പാൻ, ഭാരതം, ചൈന എന്നീ രാജ്യങ്ങൾ ലോഹങൾ കൊണ്ട്‌ പല അത്ഭുതങ്ങൾ BCEയിൽ കാണിച്ചിരിന്നു. ഈ അറിവുകൾ സമാഹരിച്ചു എന്നതാണു ബാഗ്ദാദിൽ ഏറ്റവും വലിയ നേട്ടം.

അരിത്മോസ്‌ എന്ന് ഗ്രീക്ക്‌ വാക്കിൽ നിന്നാണു അറബിക്ക്‌ വാക്കായ അൽ ഖ്വാരിസ്മി ഉണ്ടായതും അത്‌ പിന്നിട്‌ അത്‌ ഫ്രഞ്ച്‌ , old English എന്നിവ കടന്നു വന്ന് algorithm ആയി. ഇതിന്റെ അർത്ഥം ഇവ ഉണ്ടായത്‌ അറേബിയയിൽ നിന്നോ, ഗ്രീക്കിൽ നിന്നോ അല്ല, മറിച്ച്‌ ഒരോ സംസ്കാരവും അത്‌ വളർത്തി വലുതാക്കി.

ഇന്ന് ചിലർ മിധ്യയിൽ ആണു algebra, alchemy, alcohol, algorithm എന്നീ വാക്കുകൾ Englishൽ ഉപയോഹിക്കുന്നത്‌ കൊണ്ട്‌ ഇവ ഉണ്ടാക്കിയത്‌ അറേബിയൻ പണ്ടിതന്മാർ ആണെന്ന്..
ഒരു ശാസ്ത ശാഘയെ സമാഹരിക്കുകയും വളർത്തുകയും ചെയ്തിട്ടുണ്ട്‌ ഇവർ.

ഇനി വാക്കുകളൂടെ ഉത്ഭവം നോക്കിയാലും ഇവയിൽ മിക്കതും ഗ്രീക്കിൽ നിന്നാണു. മുന്നിൽ അൽ എന്ന് ചേർത്ത രൂപം ആണു ഇപ്പൊൾ Englishൽ ഉപയോഗിക്കുന്നത്‌.

Categories
Article Evolution

പരിണാമത്തിലെ gaps

ഒരു കൊലപാതകം നടന്നു .
അതിനെക്കുറിച്ച്‌ അന്വേഷിക്കാൻ ഒരു ഒഫീസറെ ചുമതലപ്പെടുത്തി.

ഒഫീസർ ആ കൊലപാതകത്തിന്റെ വ്യത്യസ്ത streams തെളിവുകൾ സമാഹരിച്ചു.

 

Detective
Detective

DNA, സാഹചര്യത്തെളിവ്, witness, എന്നിവയുടെ സഹായത്താൽ ആ കേസിലെ പ്രതിയെ പിടി കിട്ടി.

അങ്ങനെ കോടതിയിൽ കേസ്‌ വാദിക്കുമ്പോൾ അവസാനം വിധി പറയുന്നതിനു മുൻപ്‌ ഒരു പുതിയ തെളിവു വരുന്നു.

CCTV ക്യാമറയിൽ, പ്രതി കെട്ടിടത്തിന്റെ മുമ്പിൽ വരുന്ന ദൃശ്യം പതിയുന്നു.
പ്രതിഭാഗം വക്കീൽ പറയുന്നു:
”അകത്തു കടന്നതിന്റെ തെളിവില്ല”

വീണ്ടും മറ്റൊരു മുറിയിലൂടെ പ്രതി നടന്നു പോകുന്ന ദൃശ്യം പതിയുന്നു.
വീണ്ടും പ്രതിഭാഗം വക്കീൽ
“അപ്പോൾ രണ്ടു വിടവുകൾ ഉണ്ട്‌, ഒന്ന് അകത്തു കടക്കുന്നതിന്റെ, രണ്ട്‌ കൊലപാതക സ്ഥലത്തേയ്ക്ക് പോകുന്നതിന്റെ”.

 

വീണ്ടും മറ്റൊരു CCTV ദൃശ്യം ലഭിക്കുന്നു, പ്രതി കൊലപാതകം നടന്ന മുറിയിൽ നിന്ന് ഇറങ്ങിയതിന്റെ.
അപ്പോൾ വീണ്ടും പ്രതിയുടെ വക്കീൽ പറയുന്നു, “ഇപ്പോൾ മൂന്ന് വിടവുകൾ ആയി,
അകത്തു കടക്കുന്നതിന്റെ, മുറിയിലേയ്ക്ക് കടക്കുന്നതിന്റെ, കെട്ടിടത്തിന്റെ പുറത്തേയ്ക്ക് കടക്കുന്നതിന്റെയും”

ഇവിടെ തെളിവുകൾ ലഭിക്കുന്തോറും ഗ്യാപ്പുകൾ കൂടി വരുന്നതിന്റെ രഹസ്യം ഇതാണ്.
ഒന്നു തൊട്ട്‌ നൂറു വരെയുള്ളതിൽ ഗ്യാപ്പ്‌ അടയ്ക്കുവാൻ വേണ്ടി 50 എന്ന് പറഞ്ഞാൽ, രണ്ടു ഗ്യാപ്പാകും. 1-50, 50-100.

അതുപോലെ 1-50 വരെ പറയുമ്പോൾ 25 എന്ന് ഗ്യാപ്പ് അടയ്ക്കുന്ന number പറഞ്ഞാൽ വീണ്ടും രണ്ടു ഗ്യാപ്പ്‌ ആകും. 1-25, 25-50.

ഇനി 1 മുതൽ 100 വരെയുള്ള എല്ലാ numbers പറഞ്ഞാലും ഒന്നിനും, രണ്ടിനും ഇടയിൽ 1.1,1.2,1.3….1.9 എന്നീ numbers ചോദിക്കും.
ഇവയുടെ ഇടയിൽ 1.11,1.12എന്നിങ്ങനെയും ഗ്യാപ്പുകൾ…

അതായത്‌ ഫോസ്സിലുകളുടെ കാര്യത്തിൽ ഗ്യാപ്പ്‌ അടയ്ക്കാൻ ചിലർ ചോദിക്കുന്നത്‌, ഒരു ജീവിയുടെ പിതാവിന്റെ, ആ പിതാവിന്റെ പിതാവിന്റെ അങ്ങനെയങ്ങനെയാണ്!

ഇവിടെയാണ് ഇവർക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്‌. ഇന്ന് വലിയ ഗ്യാപ്പുകൾ എല്ലാം അടച്ചു കഴിഞ്ഞു. ഇന്ന് ഒരു ഫോസ്സിൽ കിട്ടിയാൽ അവ ഈ പുരാതന ancestors ന്റെ ഇടയിൽ വെക്കാൻ സാധിക്കാത്ത അത്രയും അടുത്താണ്. ഇവ ഒന്നൊന്നായി സ്പീഷീസുകൾ തമ്മിൽ അത്രയും വ്യത്യാസം കാണാൻ സാധിക്കാത്ത വിധം അടുത്തായി.

ഇനി നമ്മൾ അപ്പോൾ വിട്ടു പോകുന്ന ഭാഗമാണ് മറ്റു streams of evidence.
Radioactive dating, DNA, Genetics and coprolite, tools, stones, food bones…..എന്നിങ്ങനെ തെളിവുകൾ നിരവധി ഉണ്ട്‌.

 

Australopihecines
Australopithecines
©IsItTrueScience
Categories
Article History

Pyramidsന്‍റെ ഉത്ഭവം

ആദ്യകാല നൈൽ സംസ്കാരം വളരുവാൻ കാരണം നദിയുടെ തീരത്ത്‌ അടിയുന്ന ഫലഭൂയിഷ്ഠമായ sediments ആയിരുന്നു. ഇവ ആ പ്രദേശത്തെ കൃഷിയുത്പാദനം കൂട്ടുകയും വലിയ തോതിൽ ജനസംഖ്യാ വർദ്ധനവുണ്ടാക്കുകയും ചെയ്തു. അതോടെ അവിടം Egyptian dynastyകളുടെ തുടക്കമായി.

മരുഭൂമിയിൽ മരിച്ചു വീഴുന്ന മനുഷ്യർ natural ആയിട്ട്‌ ഈർപ്പം നഷ്ടപ്പെട്ട്‌ കേടുകൂടാതെ ഇരിക്കുന്നത്‌ ഇവർ ശ്രദ്ധിച്ചു. അങ്ങനെ, ആദ്യത്തെ രാജാക്കന്മാരെയെല്ലാം  മരുഭൂമിയിൽ ഒരു കുഴിയുണ്ടാക്കി മൂടി തങ്ങളുടെടെ പ്രിയപെട്ടവരുടെ മൃതശരീരം അടക്കം ചെയ്യുന്ന പ്രവണതയുണ്ടായി. ഇത് അവരുടെ മരണശേഷം ശരീരം പരമാവധി കേടുകുടാതെ സുക്ഷിക്കാന്‍ വേണ്ടി ആയിരുന്നു.

ഇതിനു രണ്ടു കുഴപ്പങ്ങൾ ഉണ്ടായിരുന്നു.
ഒന്ന്, എല്ലാ ശവ ശരീരങ്ങളും മമ്മികൾ ആകുന്നില്ലാ, അതുകൊണ്ട്‌ ഇവർ പെട്ടെന്നു ജീർണ്ണിക്കുന്ന അവയവങ്ങൾ മാറ്റുവാൻ തുടങ്ങി. ശേഷം ശരീരത്തെ തുണികൊണ്ട്‌ ചുറ്റുവാനും. ഇങ്ങനെ പല പല പരീക്ഷണങ്ങൾ കൊണ്ട്‌ ഇവർ പഠിക്കുക ആയിരിന്നു.
രണ്ട്‌, കള്ളന്മാർ രാജാവിനു സ്വർഗ്ഗത്തിൽ ആസ്വദിക്കുവാൻ വേണ്ടി കൂടെ കുഴിച്ചിടുന്ന ആഭരണങ്ങളും മറ്റു വസ്തുക്കളുമെല്ലാം കൊള്ളയടിച്ചിരിന്നു. ഇതിനെ തടയാൻ ശവക്കല്ലറക്ക്‌ മുകളിൽ ഇവർ വലിയ കല്ലുകൾ കൊണ്ട്‌ ഒരു നില കെട്ടിത്തുടങ്ങി.

പിന്നീട് ചിലർ ഇത്‌ കുറച്ചു കൂടി സുരക്ഷിതമാക്കാൻ 6 layers ആയിട്ട്‌ കല്ലുകൾ ഇടുവാൻ തുടങ്ങി. ഇങ്ങനെയാണ് ആദ്യത്തെ പിരമിടുകളുടെ തുടക്കം.

Djoser Step Pyramid
By Charlesjsharp – Own work, from Sharp Photography, sharpphotography, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=32434567

Djoser എന്ന രാജാവാണ് ആദ്യമായി 6 നിലയിൽ കല്ലുകൾ ഇട്ടത്‌. അത്‌ ഉണ്ടാക്കിയത്‌, വലിയ കല്ലുകൾ vertical ആയി വെയ്ക്കുന്നതിനു പകരം അൽപ്പം ചെരിച്ച്‌, പരസ്പരം താങ്ങിയാണ് ഒരോ നിലയും ഉണ്ടാക്കിയത്‌. ഇവ വളരേ crude ആയിട്ടായിരുന്നു നിർമ്മാണം. വലിയ ആറു പടികൾ ആയിട്ടാണൂ ഈ പിരമിടുകളെ കണ്ടാൽ തോന്നുക. എന്നാൽ 4500 വർഷങ്ങൾക്ക്‌ മുൻപ്‌ ആദ്യമായിട്ടാണു മനുഷ്യൻ ഇത്രയും ഉയരത്തിൽ ഒരു നിർമ്മിതിയുണ്ടാക്കുന്നത്. കൂടാതെ ഈ വെറും 6 platforms ആയിരുന്നു Step pyramids ആയിട്ടുണ്ടായിരുന്നത്.

പിന്നിട്‌ ആണു Sneferu എന്ന് രാജാവിന്റെ വരവു. ഈ രാജാവാണു പിരമിടുകളുടെ നിർമ്മാണത്തെ മറ്റൊരു തലത്തിൽ എത്തിച്ചത്‌.

Sneferu Bent Pyramid
By Ivrienen at English Wikipedia, CC BY 3.0, https://commons.wikimedia.org/w/index.php?curid=9136540

അദ്ദേഹം ആദ്യം നിർമ്മിച്ച പിരമിട്‌ അദ്ദേഹത്തിനു തന്നെ അത്ര പിടിച്ചില്ല.കാരണം അത്‌ മുൻഗാമികളെ പോലെ step pyramids ആയിരിന്നു. അതുകൊണ്ട്‌ അദ്ദേഹം വീണ്ടും ഒരെണ്ണം കൂടി നിർമ്മിച്ചു. താഴെ ചെരിഞ്ഞ vertical layers മുകളിൽ കെട്ടിയ നിലയിലും.ഇതിനു പുറമെ പിരമിടിന്റെ പ്രതലം smooth ആക്കുകയും ചെയ്തു. ഒരു കുഴപ്പം മാത്രം. ഇങ്ങനെ രണ്ടു മോഡൽ ആയ കാരണം ഈ പിരമിഡിനു താഴെയും മുകളിലും രണ്ടു ആകൃതി ആയിരുന്നു.

അങ്ങനെ അദ്ദേഹം മൂന്നാമതും ഒരു പിരമിഡ് പണിതു. ഇപ്രാവശ്യം രണ്ട്‌ വട്ടം പണിത അറിവ് വെച്ച്‌ ഇന്ന് കാണുന്ന് ഷേപ്പിൽ ഉള്ള ഒരു പിരമിടാണ് നിർമ്മിച്ചത്.

അതു കഴിഞ്ഞു വന്നതാണു Khufu.ഇദ്ദേഹം ആണു ഇന്ന് കാണുന്ന ഒരു വൻ പിരമിട്‌ പണിതത്‌.

Khufu-Pyramid
By Nina – Own work, CC BY 2.5, https://commons.wikimedia.org/w/index.php?curid=282496

4000 വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്രയും വലിയ ഒരു മനുഷ്യ നിർമ്മിത structure ഉണ്ടാക്കിയ ശേഷം പിന്നിട്‌ മനുഷ്യൻ ഇതിനെ കടത്തി വെട്ടിയത്‌ Paris Eiffel Towerൽ ആണു

തൊട്ടടുത്ത്‌ തന്നെ Khufuവിന്റെ മകൻ Khafre ഇതുപോലെ തന്നെ ഒരു പിരമിട്‌ പണിതു, ഇതിലും അൽപ്പം ചെറുത്‌.

ഇങ്ങനെ പടി പടിയായിട്ടാണു മനുഷ്യൻ പിരമിടുകൾ പണിയാൻ പഠിച്ചത്‌. അല്ലാതെ aliens എന്നൊക്കെ പറയുമ്പോൾ നമ്മൾ ശരിക്കും നമ്മുടെ പൂർവികർക്ക്‌ വിലകൊടുക്കുന്നില്ലാ എന്നതാണ് വസ്തുത. പല പല തെറ്റുകളിൽ നിന്നാണു ഈ technology അവർ പഠിച്ചത്‌. ആ തെറ്റുകൾ ഇന്നും ഈജിപ്ഷ്യൻ മരുഭൂമിയിൽ കാണാം. Khafreയുടെ വൻ പിരമിഡിനു പോലും മുകളിൽ തെറ്റുകൾ ഉണ്ട്‌. നാലു വശങ്ങളും കൂടുന്നിടത്ത്‌ എല്ലാ വശങ്ങളും ഒന്നിച്ച്‌ ആയില്ല. അതിനാൽ അവ അൽപ്പം വളച്ച്‌ ഒന്നിച്ചാക്കുകയായിരിന്നു.

തെറ്റുകളിൽ നിന്ന് പഠിച്ച മനുഷ്യർ പിന്നീട് പിരമിഡുകൾ നല്ല രീതിയിൽ നിർമ്മിക്കാൻ തുടങ്ങി. ഇന്ന് ഈ പിരമിഡുകൾ മനുഷ്യന്റെ ആദിമ സംസ്കാരത്തിന്റെ പ്രതീകങ്ങൾ ആണു.