Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114
Biology – Is it true, Science?
Categories
Article Biology Evolution Medicine Nature

ആദാമിന്റെ വാരി എല്ല്

(Human human chromosome number 2 fusion)

എങ്ങനെ ആണ് മനുഷ്യന്‍ 46 chromosome ഉം എന്നാൽ നമ്മുടെ cousins എന്ന് വിളിക്കുന്ന chimpanzee, bonobo പോലെ ഉള്ള great apes ന് 48 chromosome ഉം ആയതു എന്ന് ആണ് താഴെ പരിശോധിക്കുന്നത്

ഉല്‍പത്തി 2 :21 – 23

ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്ത അതിന്നു പകരം മാംസം പിടിപ്പിച്ചു.യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷ്യന്‍ ; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

1955 ഇൽ Joe Hin Tjio and Albert Levan എന്ന scientists മനുഷ്യനു 23 pair (=46) chromosome ആണ് എന്ന് കണ്ടെത്തി . അത് വരെ മനുഷ്യന്, ആൾകുരങ്ങിനെ  (chimpanzee, bonobo etc) പോലെ 24 pair (=48) chromosome ആണ് എന്ന് കരുതിയിരുന്നു. അതായത് മനുഷ്യന്‍ ഉണ്ടായതു പരിണാമം (biological evolution) വഴി ആണ് എങ്കിൽ ഒരു human chromosome ഉണ്ടായതു ഏതെങ്കിലും രണ്ട് ancestral chromosome കളുടെ fusion കൊണ്ട് ആണ് എന്ന് hypothesis ഉണ്ടായി. DNA യുടെ Double Helix model, ലോകം അറിഞ്ഞത് 1953 ഇൽ മാത്രം ആണ്. അത് കൊണ്ടു തന്നെ ആദ്യം പറഞ്ഞ hypothesis test ചെയ്യാൻ മാത്രം ശാസ്ത്രത്തിന് കഴിവ് നേടിയിരുന്നില്ല.

 മനുഷ്യന്റെ chromosome 2 ആണ് അങ്ങനെ fusion മൂലം ഉണ്ടായ chromosome എന്ന് പിന്നീട് കണ്ടെത്തി. ആദ്യം പറഞ്ഞ hypothesis ശരി ആണ് എങ്കിൽ മുന്ന് കാര്യങ്ങൾ ശരി ആകണം.

1. ഏറ്റവും പ്രധാനമായി ആ രണ്ടു chromosome (Chimpanzee യുടെ 2a&2b ) കളിലെ gene കൾ നമ്മുടെ chromosome 2 ഇല്‍ ഉണ്ടാകണം. കൂടാതെ അവക്ക് എകദേശം അതെ order വേണം. (synteny). 1982 ഇൽ അവയുടെ banding pattern ഒരു പോലെ ആണ് എന്ന് കണ്ടെത്തി. [1] Human & chimpanzee genome project പൂർത്തി ആയപ്പോൾ അവയില്‍ ഉള്ള gene കൾ ഒരേ പോലെ ആണ് എന്നും അവക്ക് എകദേശം ഒരേ order തന്നെ ആണ് എന്നും കൂടി കണ്ടെത്തി. [2, 3]

Human vs Apes Chromosome comparison
Comparison of banding pattern of human chromosome 2 and homologous chromosomes from various hominids. As you can see the banding pattern matches very well, especially between human & chimpanzee There is an inversion near the end in gorilla & orangutan.

2. ഈ രണ്ട് chromosome ന്റെ end ആണ് പരസ്പരം join ചെയതത് എങ്കിൽ പുതുതായി ഉണ്ടായ chromosome ന്റെ നടുക്ക് telomere കാണണം. ഒരു chromosome ന്റെ അറ്റത്ത് മാത്രം കാണുന്ന ഭാഗം ആണ് telomere. അവിടെ 5′-TTAGGG-3 എന്ന sequence ആയിരം പ്രാവശ്യം ആവർത്തിച്ചു കാണാം. Opposite chain ഇൽ complementary ആയി 3′-AATCCC-5′ കാണും. 1991 ഇൽ human chromosome 2 ന്റെ നടുക്ക് q13 band എന്ന area യില്‍ telomere sequences കണ്ടെത്തി. അതും പരസ്പരം തല തിരിഞ്ഞ ഒട്ടിച്ച പോലെ അതായത് ഒരിടത്ത് 5′-TTAGGG-3 എന്ന sequence ഉം അത് കഴിഞ്ഞു തുടര്‍ച്ച ആയി  5′-AATCCC-3′. ( ശ്രദ്ധിക്കുക ഇവിടെ അതിന്റെ direction തിരിഞ്ഞു.) [4]

Human Chromosome Fusion Tag
Fusion site ഇല്‍ TTAGGG എന്ന SEQUENCE ഉം CCTAAA എന്ന അതിന്റെ complementary ആയ sequence join ചെയ്യുന്ന ഭാഗം

3. Chromosome ന്റെ മധ്യത്തിലായി കാണുന്ന centromere രണ്ടെണ്ണം കാണണം. കാരണം ആദ്യത്തെ രണ്ടു chromosome ഉം ഓരോന്ന് വീതം ഉണ്ടായിരുന്നു. 1992 ഇൽ chromosome 2 ഇൽ സാധരണ കാണുന്ന centromere ന് പുറമെ q21.3-q22.1 എന്ന area യിൽ centromere ഇൽ കാണുന്ന DNA sequence (alphoid domain) കൾ കൂടി കണ്ടെത്തി. [5] centromere കളിൽ കാണുന്ന പ്രതേക DNA sequence ആണ്‌ alpha satellite അഥവാ alphoid domain കൾ.

നമ്മൾ ആദ്യം predict ചെയ്ത പോലെ രണ്ട് chromosome കൾ fuse ചെയതു ആണ് ഒരു chromosome ഉണ്ടായതു എങ്കിൽ എന്തൊക്കെ തെളിവുകൾ വേണോ അതെല്ലാം തന്നെ നമുക്ക് ലഭിച്ചു.

അതായത് 2a & ab എന്ന രണ്ട് ancestral chromosome കളുടെ fusion കൊണ്ട് ആണ് നമ്മുടെ chromosome 2 ഉണ്ടായത്. അത് പോലെ തന്നെ നമ്മുടെ chromosome number 46 ആയി കുറഞ്ഞതും. പണ്ട് ജീവിച്ചിരുന്ന denisovan & neanderthal മനുഷ്യന്മാർക്കും 23 pair chromosomes ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. [6] അതായത് homo genus (നമ്മൾ അടക്കമുള്ള) pan genus (chimpanzee & bonobo) കളിൽ നിന്നും വേർപിരിഞ്ഞതിന്റെ ശേഷമാണ് ഈ Chromosome fusion നടന്നത്. ചിലപ്പോൾ ഈ chromosomes 2 fusion കൊണ്ട് ഉണ്ടായ reproductive isolation ആകാം ആ വേര്‍പിരിയലിന്റെ കാരണം.

എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു youtube video link കൂടെ ചേര്‍ക്കുന്നു https://youtu.be/3sKScsbhOd4

Reference

  1. Yunis JJ, Prakash O. The origin of man: a chromosomal pictorial legacy. Science. 1982 Mar 19;215(4539):1525-30. doi: 10.1126/science.7063861. https://pubmed.ncbi.nlm.nih.gov/7063861/
  2. McConkey EH. Orthologous numbering of great ape and human chromosomes is essential for comparative genomics. Cytogenet Genome Res. 2004;105(1):157-8. doi: 10.1159/000078022. PMID: 15218271.https://pubmed.ncbi.nlm.nih.gov/15218271/
  3. Fan Y, Newman T, et al. Gene content and function of the ancestral chromosome fusion site in human chromosome 2q13-2q14.1 and paralogous regions. Genome Res. 2002 Nov;12(11):1663-72. doi: 10.1101/gr.338402. https://pubmed.ncbi.nlm.nih.gov/12421752/
  4. IJdo JW, Baldini A, Ward DC, Reeders ST, Wells RA. Origin of human chromosome 2: an ancestral telomere-telomere fusion. Proc Natl Acad Sci U S A. 1991 Oct 15;88(20):9051-5. doi: 10.1073/pnas.88.20.9051. https://pubmed.ncbi.nlm.nih.gov/1924367/
  5. Avarello R, Pedicini A, Caiulo A, Zuffardi O, Fraccaro M. Evidence for an ancestral alphoid domain on the long arm of human chromosome 2. Hum Genet. 1992 May;89(2):247-9. doi: 10.1007/BF00217134. https://pubmed.ncbi.nlm.nih.gov/1587535/
  6. Meyer M, Kircher M, Gansauge MT,  et al. A high-coverage genome sequence from an archaic Denisovan individual. Science. 2012 Oct 12;338(6104):222-6. doi: 10.1126/science.1224344. . https://pubmed.ncbi.nlm.nih.gov/22936568/

Categories
Biology Evolution History Virus

Mothers day and Virus

May 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.

സസ്തനികളിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ്‌. വിയർപ്പ്‌ ഗ്രന്ഥികൾ ആണു പിന്നിട്‌ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ആയത്‌ എന്ന് കാണിക്കുന്നു.

ആദ്യം മുട്ടകളിൽ ഈർപ്പം നിൽനിർത്താൻ ആണു വിയർപ്പിൽ മാറ്റം വന്നത്. സസ്തനികളുടെ പൂർവ്വികർ ഇട്ടിരുന്ന മുട്ടകൾക്ക്‌ സുഷിരങ്ങൾ ഉണ്ടായിരിന്നു. അവ‌ ചൂട്‌ തട്ടിയാൽ കേടായിപോകുമായിരിന്നു.
അത്‌ ഒഴിവാക്കാൻ ആദ്യം മുട്ടകളെ ഈ ദ്രാവകം ഉപകരിച്ചിരിന്നു. ഈ കഴിവു ഉണ്ടായിരുന്ന ജീവികളുടെ മുട്ടകൾക്ക്‌ ചൂട്‌ അതിജീവിക്കാൻ സാധിക്കുകയും അവ എണ്ണത്തിൽ കൂടുകയും ചെയ്തിരിന്നു.

എന്നാൽ ഈർപ്പം ഉള്ളിടത്ത്‌ ബേക്റ്റീരിയ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണു. അത്‌ ഒഴിവാക്കാൻ ഈ വിയർപ്പിൽ Lysozyme എന്ന antibacterial പ്രോട്ടീൻ ഉണ്ടാകുവാൻ തുടങ്ങി.

[ഓർക്കുക ഒരു പ്രശനത്തിനു കൃത്യമായ ഉത്തരം കണ്ടെത്തുകയല്ല പ്രകൃതി പരിണാമത്തിലൂടെ നേടുന്നത്‌, മറിച്ച്‌ നിരവധി ഉത്തരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം ഉള്ള ജനിതകം പ്രകൃതിയിൽ അതിജീവിക്കുകയാണു ചെയ്യുന്നത്‌. ഇവിടെ Lysozyme എന്ന പ്രോട്ടീൻ ആണു നിരവധി ഉത്തരങ്ങളിൽ നിന്ന് പ്രകൃതിയിൽ മുട്ടകളെ അതിജീവിക്കാൻ സഹായിച്ചത്‌.]

എന്നാൽ lysozyme എന്ന പ്രോട്ടീനിൽ ഉണ്ടാകുന്ന ജീനിൽ നിന്ന് അൽപ്പം വ്യത്യാസം ഉണ്ടായാൽ ആണു alpha-lactalbumin എന്ന പ്രോട്ടീൻ ഉണ്ടാകുന്നത്‌. ഈ പ്രൊട്ടീൻ എല്ലാ breast milkൽ അടങ്ങിയിരിക്കുന്ന പോഷക അംശമാണു. അതായത്‌ ഈ anti bacterial ദ്രാവകം ഉണ്ടാകുന്ന ജനിതക ഭാഗത്തിലെ ചെറിയ ജനിതക വ്യതിയാനം ആണു ഈ അമിഞ്ഞപ്പാലിന്റെ തുടക്കം.

Lysozyme on the left + alpha-lactalbumin on the right

Reference:

https://link.springer.com/article/10.1007/BF02101195

ഈ വ്യതിയാനം സംഭവിച്ചത്‌ മില്ല്യൺസ്‌ വർഷങ്ങൽ മുൻപാണു. ഈ ജനിതക മാറ്റം ആ കഴിവു കിട്ടിയ ജീവികൾക്ക്‌ മുൻതൂക്കം നൽകി.

ഈ anti bacterial കഴിവിനോപ്പം പോഷകം നിറഞ്ഞ ഈ ദ്രാവകം ഒരുമിച്ച്‌ ഉത്പാദിപ്പിക്കാൻ സാധിക്കുന്നതായിരിന്നു ഈ ജനിതക വ്യതിയാനം.
പിന്നീട്‌ നിരവധി ചെറിയ പരിണാമങ്ങള്‍ വഴി ഈ കഴിവുകൾ വീണ്ടും വീണ്ടും പരിണമിച്ച്‌ പാലിലെ contents and composition മെല്ലെ മെല്ലെ മാറുകയും കൂടുകയുംചെയ്തു. കൂടാതെ ഈ പാൽ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള പ്രത്യേക ഗ്രന്ഥികൾ പരിണമിച്ചുണ്ടായി എന്നാണ് ഇപ്പൊഴുള്ള hypothesis.


[Apocrine വിയർപ്പ്‌ ഗ്രന്ഥിയിൽ നിന്നും ആകാം എന്നൊരു hypothesis കൂടിയുണ്ട്‌]

ആദ്യം ഉണ്ടായ ഈ കഴിവിൽ പ്രത്യേകിച്ച്‌ ഒരു breast ഉണ്ടായിരുന്നില്ലാ. ഈ ഉദാഹരണം ഇന്നും കാണാം..

Echidna (എക്കിഡ്ണ) എന്ന ജീവികൾ, മുട്ട ഇടുകയും പാൽ ചുരത്തുകയും ചെയ്യും. ഇവ പാൽ ചുരത്തുക വിയർപ്പ്‌ പോലെ ആണു. അവക്ക്‌ പ്രത്യേകിച്ച്‌ nipples പോലുമില്ലാ.

Echidna

അവയുടെ മുട്ട പോലും ഇവർ ഈ anti-bacterial പാലിൽ Echidna ശരീരത്തിലെ ഉറയിൽ പൊതിഞ്ഞു വെക്കും. മുട്ട വിരിഞ്ഞാൽ ഈ Echidna കുഞ്ഞ്‌ ഈ വിയർപ്പ് പോലെ വരുന്ന പാൽ കുടിക്കും അമ്മയുടെ സഞ്ചിയിൽ ഇരിന്ന്കൊണ്ട്‌. കുഞ്ഞുങ്ങളുടെ പുറത്ത്‌ മുള്ളുകൾ വരുന്നത്‌ വരെ Echidna തന്റെ സഞ്ചിയിൽ വളർത്തും. ബ്രൂഡ്‌ പൗച്ചുകളില്‍ നിന്നാണു മുലയൂട്ടുന്ന ആദ്യ രൂപം ഉണ്ടായത്‌. സസ്തനികളുടെ പൂർവ്വികർ ആയ Synapsids ഇത്‌ കണ്ടെത്തിയിട്ടുണ്ട്.

Fetus with Placenta

അടുത്ത പരിണാമ ചരിത്രം അമ്മമാരും കുട്ടിയും ആയുള്ള placenta എന്ന ജീവന്റെ ബന്ധത്തെ കുറിച്ചാണു. അത്‌ നൽകിയതോ, വൈറസ്സുകൾ ആണു.

മിക്ക ജീവികളുടെയും ജനിതകത്തിൽ (മനുഷ്യരുടെ അടക്കം) പല ഭാഗങ്ങളും വൈറസ്സുകളിൽ നിന്നാണു വന്നിട്ടുള്ളത്‌. വൈറസ്സുകൾ ഒരു ഹോസ്റ്റിനെ ആക്രമിച്ചാൽ അത്‌ കോശങ്ങളുടെ അകത്ത്‌ കടന്ന് വൈറസ്സിന്റെ ജനിതകം പകർത്തുവാൻ കൊടുക്കും. ഒരോ പകർപ്പും ഒരോ വൈറസ്സായി കോശത്തിന്റെ പുറത്തേക്ക്‌ വരുന്നു. ചിലപ്പോൾ ഈ വൈറസ്സിന്റെ ജനിതകത്തിന്റെ ചില ഭാഗങ്ങൾ ആ ജീവിയുടെ ജനിതകത്തിൽ കടന്ന് അതിന്റെ ഭാഗമാകുന്നു.


[ എല്ലാ വൈറസ്സുകളും ഇങ്ങനെ അല്ലാ, retrovirus എന്നൊരു വിഭാഗം വൈറസ്സുകൾ ആണു പരിണാമപരമായി ജനിതകം സംഭാവന ചെയ്യുക. ഈ റെറ്റ്രോവൈറസ്സുകൾക്ക്‌ നേരിട്ട്‌ പ്രോട്ടീൻ ഉണ്ടാക്കുവാൻ കഴിവില്ലാ, ആയതിനാൽ DNA യിൽ നിന്ന് RNA ഉണ്ടാക്കി, അതിൽ നിന്ന് Protein ഉണ്ടാക്കുന്നു. അപ്പൊൾ ചില സന്ദർഭങ്ങളിൽ അവയുടെ ജനിതകം ഹോസ്റ്റ്‌ കോശങ്ങളിൽ അകപ്പെട്ട്‌ പോകുന്നു.]

Koala

അതിനു ഒരു ഉദാഹരണം ആണു Australiaയിൽ കാണുന്ന Koala (കൊഅല) ഇവയിൽ നാശം വിതച്ചത ഒരു retrovirus ആണു. കൊഅലയുടെ sperm അഥവാ eggൽ ഈ വൈറസ്സ്‌ അക്രമത്തിൽ അതിന്റെ ജനിതകം കൈമാറുന്നു. പിന്നിട്‌ ഈ sperm/egg ഒരു കൊഅല ആകുംബൊൾ അതിന്റെ ജനിതകത്തിൽ ഈ retroviruses ഭാഗങ്ങൽ വരുന്നു.

എന്നാൽ ഈ ജനിതക ഭാഗം activate ആകാത്തിടത്തോളം മാറ്റങ്ങൾ ഒന്നും ഇല്ല.
പക്ഷെ ജനിതകത്തിന്റെ ഈ ഭാഗം activate ആകുംബൊൾ മറ്റു പിൻഗാമികൾക്ക്‌ ഈ മാറ്റങ്ങൾ പ്രകടം ആകും.

ഈ മാറ്റങ്ങൾ ഗുണമാകാം ദോഷമാകാം ആ ജീവിക്ക്‌ ആ പരിതസ്ഥിതിക്ക്‌. കൊഅലയുടെ കാര്യത്തിൽ അത്‌ ദോഷമായി. ഈ ജനിതക ഭാഗം കാരണം കൊഅലകളിൽ AIDS പോലെ ഒരു അവസ്ഥ പിടിപെട്ടു

References:

https://www.scientificamerican.com/article/what-a-koala-virus-tells-us-about-the-human-genome/

https://www.nytimes.com/2017/10/04/science/ancient-viruses-dna-genome.amp.html

ഇനി വിഷയത്തിലേയ്ക്ക് വരാം..

മുട്ടയിട്ടിരുന്ന ജീവികൾ ആയിരിന്നു പണ്ട്‌ മിക്കതും.
എന്നാൽ അതിന്റെ ദോഷം എന്തെന്നാൽ മുട്ടകൾ മറ്റു predatorsനു എളുപ്പം ഭക്ഷിക്കാവുന്ന ഒരു സ്രോതസ്സ്‌ ആയിരിന്നു.
ഇങ്ങനെ ഒരു ജീവിയായിരിന്നു Juramaia (ജുറമയിയ , ചൈനയിൽ നിന്നുള്ള ജുറാസ്സിക്ക്‌ അമ്മ എന്നാണു ഈ വാക്കിന്റെ ഇതിനർത്ഥം)
ഈ ജീവിയുടെ പൂർവ്വികരെ ഒരു retrovirus അക്രമിച്ചിരിന്നു. ആ വൈറസ്സിന്റെ ജനിതകത്തിന്റെ ഒരു ഭാഗം ആയിരിന്നു PEG10 gene.

Juramaia Fossil

ഈ ജനിതകം ആ ജുറമയിയുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിക്കുകയും ആ ജീവിയുടെ ജനിതകത്തിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത്‌ ആ വൈറസ്സ്‌ ആ ജീവിയുടെ ഏതെങ്കിലും പൂർവ്വികരുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിച്ചപ്പൊൾ ബാക്കി വെച്ച കാരണമാകാം. അങ്ങിനെ PEG10 gene ജുറമയിയുടെ അടുത്ത തലമുറകളിൽ കൈമാറുകയും ചെയ്തു.

Reference

https://www.sciencedaily.com/releases/2019/10/191010113231.htm

ഈ ജീൻ വൈറസ്സിൽ വലിയ ഒരു കാര്യം ചെയ്യുന്നുണ്ട്‌.ഈ വൈറസ്സ്‌‌ അക്രമിക്കുന്ന ഹോസ്റ്റിന്റെ പതിരോധ അക്രമങ്ങളിൽ ആ വൈറസ്സിനെ രക്ഷിക്കുന്ന പണിയാണു ഈ PEG10 ജീനിനുള്ളത്‌. ഒരു കവചം പോലെ.

എന്നാൽ ഈ ജനിതകം കൈവരിച്ച ജുറമയിയുടെ‌ പിന്നീട്‌ വന്ന ഒരു പിൻഗാമിയിൽ പ്രകടം ആയി. ആ PEG10 ജീൻ ആ ജീയിയുടെ മുട്ടയുണ്ടാകുന്ന കഴിവിനു പകരം അണ്ഡത്തിനോട്‌ ചേർന്ന് ഒരു പ്രതലം ഉണ്ടായി. ആ പ്രതലത്തിന് അമ്മയുടെ പ്രതിരോധ കോശങ്ങളിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചു. PEG10 ജീൻ ഗർഭധാരണം സാധ്യമാക്കിയതിൽ വലിയ പങ്കുണ്ട്‌. കാരണം placentaയുടെ അമ്മയുമായിട്ടുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാഗം ആയ labyrinth ഉണ്ടാകുവാൻ ഈ ജീൻ വേണം.

Reference

http://atlasgeneticsoncology.org/Genes/GC_PEG10.html


ഈ ജീൻ ഇല്ലാതെ ഒരു എലിയെ ഗർഭം ധരിപ്പിച്ച്‌ നോക്കിയ പരീക്ഷണങ്ങളിൽ ഇത്‌ വ്യക്തമായി.

Mouse Embryo without PEG10

ഈ കഴിവു നേടിയതോടെ ഉദരത്തിൽ കുട്ടിയെ വളർത്തുന്ന ആദ്യ കഴിവു കൈവരിച്ച ജീവിയായി ജുറമയിയ.

പിന്നിട്‌ വന്ന കുറേ ജനിതക മാറ്റങ്ങൾ വഴി ഈ കഴിവു വർദ്ധിക്കുകയും പരിപൂർണ്ണ ഗർഭം വഹിക്കുവാൻ ഉള്ള കഴിവു നേടുകയും ചെയ്തു മറ്റു പിന്മുറ സ്പീഷീസുകൾ, നമ്മുടെ ഹോമോ ജീനസ്‌ അടക്കം

ഈ ആദ്യ ഗർഭംധരിച്ച Juramaia എന്ന എലിയെ പോലെ ഇരിക്കുന്ന ജീവിയാണു നമ്മുടെ ഒക്കെ പൊതുവായ അമ്മ

Juramaia Pregnant

Special Thanks to Ashish Jose Ambat for the review.

Categories
Article Biology Disease Nature Virus

കൊറോണവൈറസ്സ്: അറിയേണ്ടതെല്ലാം

Corona Virus

Coronavirus: history and latest updates.

കൊറോണ വൈറസ്സ്‌ എന്നത്‌ ഒരു വൈറസ്‌ കുടുംബം ആണു. ഇത്‌ ഒരു RNA വൈറസ്സ്‌ ആണു, അതായത്‌ ഇതിന്റെ ജനിതകംRNA ആണു. കൊറോണ വൈറസ്സുകൾ പൊതുവെ മൃഗങ്ങളിൽ ആണു കണ്ടു വരുന്നത്‌. ഒരോ തരം കൊറോണ വൈറസ്സും അതാതു മൃഗങ്ങളിൽ ആണു പരിണമിക്കുന്നത്‌. അവ ആ ജീവികളിൽ അതായത്‌ ആ ഹോസ്റ്റുകളിൽ വലിയ പ്രശനക്കാർ അല്ലാ. ഉദാഹരണത്തിനു മനുഷ്യരിൽ ഉണ്ടാകുന്ന ജലദോഷത്തിനു കാരണം rhinovirus ആണു. ഇത്‌ രോഗിയിൽ (host) അൽപ്പം ബുദ്ധിമുട്ടാണ്ടാക്കുമെങ്കിലും ഒരു ഏഴു തൊട്ട്‌ പത്തു ദിവസത്തിനുള്ളിൽ വിട്ടുമാറുന്നതാണു.

എന്നാൽ ഹോസ്റ്റിൽ നിന്ന് മറ്റൊരു സ്പീഷീസിലോട്ട്‌ ഒരു വൈറസ്സിനു ചാടുവാൻ സാധിച്ചാൽ ആ പുതിയ ഹോസ്റ്റിൽ മിക്കപ്പൊഴും കാര്യമായ കേടു ഉണ്ടാക്കുവാൻ ഈ ചാടിയ വൈറസ്സിനു സാധിക്കാറുണ്ട്‌.

വൈറസ്സുകൾ സ്വയം പ്രത്യുൽപ്പാദനം നടത്താറില്ലാ. അവൻ ഒരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടന്ന്, കോശത്തിന്റെ ജനിതകത്തിനു പകരം വൈറസ്സിന്റെ ജനിതകം കോപ്പികൾ ഉണ്ടാക്കി, അവ ഒരോന്നും വൈറസ്സുകൾ ആകുകയാണു ചെയ്യുക.

Ref:

https://www.immunology.org/public-information/bitesized-immunology/pathogens-and-disease/virus-replication

ഇങ്ങനെ കോശത്തിന്റെ അകത്തേക്ക്‌ കടക്കുവാൻ ആ വൈറസ്സിനു സാധിക്കണമെങ്കിൽ ഹോസ്റ്റിന്റെ കോശത്തിനു അനുയോജ്യമായ ഒരു ആവരണം വൈറസ്സിനു ഉണ്ടാകണം. (over simplified here for clarity.)

അതായത്‌ ഒരു മൃഗത്തിൽ പരിണമിച്ചുണ്ടായ ഒരു വൈറസ്സിനു ആ മൃഗത്തിന്റെ കോശത്തിനകത്തോട്ട്‌ കടക്കാൻ ഉള്ള ആവരണം ആണു ഉള്ളത്‌. എന്നാൽ മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ അക്രമിക്കാൻ സാധിക്കില്ലാ. പക്ഷെ… മ്യൂട്ടേഷൻ വഴി ചിലപ്പൊൾ വൈറസ്സുകളിൽ ചില വ്യത്യാസങ്ങൾ വരാം. ചിലപ്പൊൾ ഈ വ്യത്യാസങ്ങൾ വൈറസ്സിലു മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടക്കുവാൻ സാധിക്കുന്ന ആവരണം ആകും.

ഇങ്ങനെ ഹോസ്റ്റ്‌ വിട്ട്‌ ഹോസ്റ്റ്‌ മാറി മനുഷ്യരിലോട്ട്‌ വന്നിട്ടുള്ള വൈറസ്സുകൾ മനുഷ്യരിൽ വൻ ആപത്തുകൾ ഉണ്ടാക്കീട്ടുണ്ട്‌.

Ref:

https://www.who.int/topics/zoonoses/en/

http://www.virology.ws/2009/04/08/reverse-zoonoses-human-viruses-that-infect-other-animals/

2002ൽ വന്ന SARS, 2012 വന്ന MERS, 2014ൽ വന്ന Ebola, ഇപ്പൊൾ 2019ൽ വന്ന mCoV എന്ന കൊറൊണ വൈറസ്സും എല്ലാം ഇത്പോലെ ഒരോ മൃഗങ്ങളിൽ നിന്നും മനുഷ്യരിലോട്ട്‌ ഹോസ്റ്റ്‌ മാറ്റിയ വൈറസ്സുകൾ ആണു.

2002ൽ വവ്വാലുകളിൽ നിന്ന് civets വഴി മനുഷ്യരിൽ വന്നതാണു SARS എന്ന രോഗം. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/ith/diseases/sars/en/

2012ൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു MERS. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/emergencies/mers-cov/en/

എന്നാൽ 2014ൽ പൊട്ടിപുറപ്പെട്ട എബോള വവ്വാലുകളിൽ നിന്നാണു മനുഷ്യരിലോട്ട്‌ കിട്ടിയതെങ്കിലും, അത്‌ ഒരു coronavirus അല്ലാ. അത്‌ ebolavirus എന്ന മറ്റൊരു വൈറസ്‌ കുടുംബം ആണു.

Ref:

https://www.sciencealert.com/origin-of-2014-ebola-outbreak-traced-to-kids-favourite-hollowed-tree

nCoV 2019 (novel Coronavirus 2019) എന്ന പുതിയ വൈറസ്‌ ഇത്പോലെ മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു. ചൈനയിലെ വൂഹാനിൽ ഉള്ള ഒരു മാർക്കറ്റിൽ നിന്നാണു ഈ വൈറസ്സ്‌ വന്നത്‌ എന്ന് പ്രാധമിക റിപ്പൊർട്ടുകൾ സൂചിപ്പിക്കുന്നു. അവിടെ കുറെ വന്യമൃഗങ്ങളെ വിൽക്കുന്നത്‌ പതിവാണു. ഏതു മൃഗത്തിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലാ. മാത്രമല്ലാ വൂഹാനിലെ ഈ മാർക്കറ്റ്‌ തന്നെയാണൊ ഈ സ്രോതസ്സ്‌ എന്ന് തീർപ്പാക്കീട്ടുമില്ലാ.

ഈ വൈറസ്സ്‌ ശ്വാസകോശത്തിനെ ആണു അക്രമിക്കുന്നത്‌. ശ്വാസകോശത്തിന്റെ വായുവിൽ നിന്ന് ഓക്സിജൻ രക്തത്തിൽ ചേർക്കാൻ ഉള്ള കഴിവിനെ ഈ വൈറസ്സ്‌ നശിപ്പിക്കുകയും അവ രോഗിയെ അവശരാക്കുകയും ചെയ്യുന്നു.

പനിയാണു മുഖ്യ ലക്ഷണം. പിന്നെ ചുമയും ശ്വാസതടസവും ഉണ്ടാകുന്നു. മരണ സംഖ്യ മറ്റു വൈറൽ ആസുഖങ്ങളെ വെച്ച്‌ നോക്കുംബൊൾ അത്ര വലുതല്ലാ.

Ref:

http://www.thelancet-press.com/embargo/coronavirus1.pdf

പ്രതിരോധം.

ചൈനയിലോട്ട്‌ യാത്രകൾ മിക്ക വീമാനകമ്പനികൾ നിർത്തി വെച്ചിട്ടുണ്ട്‌.

വൂഹാൻ എന്ന് നഗരം പൂർണ്ണമായും അടച്ചിരിക്കുകയാണു.

ചൈനയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചിട്ടാണു ഒരോ രാജ്യങ്ങളിലോട്ടും കടത്തുന്നത്‌.

ചൈനയിൽ നിന്ന് വന്നിട്ടുള്ളവർ 14 ദിവസം പുറത്തോട്ട്‌ പോകാതിരിക്കുക.

ചൈനയിൽ നിന്ന് വന്നവർ പനിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അതാതു സ്ഥലത്തെ ആരോഗ്യവകുപിനെയോ, മെഡിക്കൽ ഡോക്റ്ററിനെയോ അറിയിക്കുക.

കൈകാലുകൾ പുറത്തു നിന്ന് വന്നാൽ നന്നായി കഴികുക. ഈ വൈറസ്സിനെ കുറിച്ച് കൂടുതല്‍ ആയി ശാസ്ത്രം അറിഞ്ഞ് വരുന്നതേഒള്ളു.

അപ്ഡേറ്റ്

കേരളം കൊറോണ വൈറസ്‌ (കോവിഡ്‌ 19) അതിജീവിച്ചുവോ?

ഇന്ത്യ കമ്പോളപരമായി Chinese trading corridors ൽ നിന്നും വിട്ടുനിൽക്കുന്നത് മൂലം ഇന്ത്യയിലേക്ക്, ഭൂമിശാത്രപരമായി ഇത്ര അടുത്ത്‌ കിടന്നിട്ടും രോഗികളുടെ വലിയ ഒഴുക്കുണ്ടായിട്ടില്ല. തന്മൂലം എണ്ണത്തിൽ ആകെ മൂന്ന് രോഗികളെ ഇന്ത്യയിൽ ചികിത്സിച്ച്‌ മാറ്റിയ നമ്മൾ കോറോണയെ തോൽപ്പിച്ചു എന്ന് പറയുന്നത്‌ തികച്ചും തെറ്റാണ്.

എന്നാൽ ഇപ്പോൾ കഥ മാറുകയാണ്.

ഇറ്റലി, ആഫ്രിക്ക, middle east എന്നീ സ്ഥലങ്ങളിലോട്ട്‌ ഇതിനകം ഈ Covid 19 വൈറസ്സ്‌ പടർന്നിരിക്കുന്നു.

ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക്‌‌‌ നല്ല ബന്ധങ്ങളുണ്ട്‌. അവിടെ നിന്ന് കേരളത്തിലേക്ക് ഒരു പകർച്ച ഉണ്ടാകാനുള്ള സാധ്യത ഈ സാഹചര്യത്തിൽ കൂടുതൽ ആണ്.

മിഡിൽ ഈസ്റ്റിലും യുറോപ്പിലും ഇന്ത്യക്കാർ നന്നേ ഉണ്ട്‌. ഇവർക്ക്‌ കോവിഡ്‌ 19 പിടിപ്പെട്ട്‌ ഇന്ത്യയിലേക്ക് വന്നാൽ വ്യാധി വ്യാപകമായി വീണ്ടും പകരാൻ ഉള്ള സാധ്യത ചെറുതല്ല.

അവസാനത്തെ റിപ്പോർട്ട്‌ പ്രകാരം ഈ വൈറസ്‌ ചൈനയ്ക്ക് വെളിയിലും വ്യാപകമായി പടർന്ന് തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ഇപ്പോൾ 3150ൽ പരം കേസുകൾ സ്ഥിതീകരിച്ചു കഴിഞ്ഞു.

നമ്മൾ കൊറോണയെ അതിജീവിച്ച്‌ വിജയിച്ചിട്ടില്ല. എങ്കിൽ തന്നെയും മുൻകരുതലുകൾ കൊണ്ട്‌ വിജയം സാധ്യമാണ്.

കൊറോണ വൈറസ്സിനെ ഭയപ്പെടേണ്ടതില്ല. മറ്റു വൈറസ്‌ രോഗങ്ങൾ ആയ സാർസ്സ്‌, മേർസ്സ് പോലെ മരണം സംഭവിക്കാനുള്ള സാധ്യത തികച്ചും കുറവാണ്.

We may have won the battle but the war is not over

Ref:

WHO report : 28 Feb 2020: https://www.who.int/docs/default-source/coronaviruse/situation-reports/20200228-sitrep-39-covid-19.pdf

Total Chinese Confirmed cases: 78 961
Total outside China Confirmed cased: 4691

Total Chinese COVID 19 deaths: 2791
Total outside China COVID 19 deaths:

കേരളത്തില്‍ കൊറോണവൈറസ് ബാധിച്ച ഒരു കേസ് സ്ഥിരീകരിച്ചു

https://pib.gov.in/newsite/PrintRelease.aspx?relid=197738

Govt Advice Coronavirus
Govt Contacts Coronavirus

China coronavirus: Questions answered

https://www.bbc.co.uk/news/world-asia-china-51176409

Categories
Article Biology Evolution Geology History Nature

(മനുഷ്യപരിണാമം മാറ്റിയെഴുതാത്ത) ഒരു ഫോസില്‍!

ഒരു മലയാളം പത്രത്തില്‍ സയന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു എങ്കില്‍ അത് കടുത്ത അബദ്ധമായിരിക്കാനാണ് സാധ്യതയേറെയും എന്ന സാഹചര്യമാണുള്ളത്.1,2,3,4,5,6,7 ഇത്തരം അബദ്ധങ്ങളുടെ നീണ്ട നിരയിലേക്ക് ചേരുന്ന അടുത്ത വമ്പന്‍ അബദ്ധമാണ് മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത.8 ‍(ചിത്രം കാണുക)

പരിണാമമോ ഐന്‍സ്റ്റൈന്റെ സിദ്ധാന്തമോ മറ്റെന്തെങ്കിലും സായന്‍സിക ധാരണയോ “അട്ടിമറിച്ചു” എന്ന് വന്നാലെ അത് വാര്‍ത്തയാകൂ; പക്ഷേ, സയന്‍സ് അട്ടിമറികളിലൂടെ മുന്നോട്ട് പോകുന്ന ഒന്നാണ് എന്നത് വളരെ വലിയൊരു അബദ്ധ ധാരണയാണ്.9 അടിവച്ചടിവച്ച് പതിയെ, സസൂക്ഷ്മം മുന്നോട്ട് പോകുന്ന ഒരു പദ്ധതിയാണ് സയന്‍സ്. ഈ പദ്ധതിയില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളുടെ മകുടോദാഹരണമാണിത്. വസ്തുതകളുടെ വെളിച്ചത്തില്‍ ഈ വാര്‍ത്തയിലെ അവകാശവാദങ്ങളെ ഒന്ന് പരിശോധിക്കാം.“മനുഷ്യപരിണാമം മാറ്റിയെഴുതുന്ന ഫോസില്‍” എന്നവകാശപ്പെടുന്ന ഈ ലേഖനത്തിലെ അവകാശവാദങ്ങള്‍ പരിശോധിക്കും മുന്‍പ് നമുക്ക് ശരിയായ സായന്‍സിക വസ്തുതകളിലേക്ക് പോകാം. വസ്തുതകളറിഞ്ഞാല്‍ നമുക്ക് അബദ്ധങ്ങളെ കുറേക്കൂടി സുഗമമായി മനസിലാക്കാന്‍ കഴിയൂമല്ലോ?

MRD Skull
MRD തലയോട്ടി (Credit: Dale Omori/Cleveland Museum of Natural History)

“ഇത്തിയോപ്പിയയിലെ വോറസനോ-മൈലില്‍ നിന്നുള്ള മുപ്പത്തിയെട്ട് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമിനിഡ് തലയോട്ടി” (A 3.8-million-year-old hominin cranium from Woranso-Mille, Ethiopia) എന്നാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായ സായന്‍സിക പേപ്പറിന്റെ തലക്കെട്ട്.10 28 ആഗസ്റ്റ് 2019-ന് നേച്ചര്‍ (Nature)ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിണാമം തിരുത്തിയെഴുതുന്ന ഒന്നാണ് എങ്കില്‍ അതിന് തലക്കെട്ടില്‍ ചേര്‍ക്കാനും മാത്രം പോലും ഗൗരവം സയന്റിസ്റ്റുകള്‍ക്ക് തോന്നിയില്ല!

ഈ പേപ്പറിന്റെ പ്രസക്തി മനസിലാകണം എങ്കില്‍ ആസ്ട്രലോപിത്തക്കസ് (Australopithecus) എന്ന മനുഷ്യപൂര്‍വ്വികരുടെ കൂട്ടത്തെ പറ്റിയുള്ള സയന്‍സിന്റെ മുന്‍ അനുമാനങ്ങളെന്തായിരുന്നു എന്നറിയണം. (ഉള്ളത് പറഞ്ഞാല്‍ ഇത്രയും ബോറാണിത്; ആ മേഖലയിലുള്ളവര്‍ക്ക് ആവേശമുണ്ടാക്കേണ്ട, മറ്റുള്ളവര്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത ഒരു കണ്ടുപിടുത്തം) ആസ്ട്രലോപിത്തക്കസ് അനമെന്‍‍സിസ് (Australopithecus anamensis) എന്ന സ്പീഷീസ് വംശനാശം വന്ന ശേഷമാണ് അസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ഉണ്ടായതെന്നാണ് (Australopithecus afarensis) ഉത്ഭവിച്ചത് എന്നായിരുന്നു മുന്‍ ഫോസിലുകള്‍ സൂചിപ്പിച്ചിരുന്നത്.11 ആ തെളിവുകളിലൂന്നി ഈ വിഷയത്തിലുള്ള സയന്റിസുകളുടെ അനുമാനം. A.അനമെന്‍സിസ് (A. അസ്ട്രലോപിത്തക്കസ് എന്നതിന്റെ ചുരുക്കെഴുത്ത്) A.അഫാറെന്‍സിസിന്റെ പൂര്‍വ്വിക സ്പീഷീസ് ആയിരുന്നിരിക്കാം, A.അനമെന്‍സിസ് രൂപമാറ്റം സംഭവിച്ചാണ് A.അഫാറെന്‍സിസ് ഉണ്ടായത്, എന്നായിരുന്നു.12

Skull Comparison
തലയോട്ടികളുടെ താരതമ്യം (Credit: Nature)

ഇനി നമുക്ക് പുതിയ പേപ്പറിലേക്ക് വരാം: വോറസനോ-മൈലില്‍ നിന്ന് ലഭിച്ച തലയോട്ടി A.അനമെന്‍സിസ് സ്പീഷിസില്‍ പെടുന്നതാണ് എന്ന അവലോകനമാണ് പേപ്പറിന്റെ സിംഹഭാഗം. ഈ നിഗമനത്തിന് ശേഷം, പ്രസ്തുത തലയോട്ടി (MRDഎന്നാണിതിനെ വിളിക്കുന്നത്) A.അഫാറെന്‍സിസിന്റെ തലയോട്ടിയുടെ രൂപത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് എന്നതുകൂടി ഈ പേപ്പറില്‍ സയന്റിസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് തന്നെ MRD തലയോട്ടി ഉള്‍പ്പെടുന്ന സമൂഹം A.അഫാറെന്‍സിസ് ആയി മാറിയിട്ടുണ്ടാകാനുള്ള സാധ്യത കുറവാമാണ്. മാത്രമല്ല, A.അഫാറെന്‍സിസ് ഫോസിലുകള്‍ 3.9ദശലക്ഷം കൊല്ലം പ്രായമുള്ളവ വരെ കണ്ടെത്തിയിട്ടുണ്ട്. (ഇത് ഈ പേപ്പറിലെ പുതിയ കണ്ടുപിടുത്തമല്ല) അതായത്, 3.8ദശലക്ഷം പഴക്കമുള്ള MRD-യുടെ സമൂഹം രൂപമാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത് എന്ന് നിഗമിക്കാവുന്നതാണ്.അതുകൊണ്ട് A.അനമെന്‍സിസിന്റെ എല്ലാ സമൂഹങ്ങള്‍ക്കും മാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത്. ഇത്, ഇത് മാത്രമാണ് ഈ പേപ്പറിന്റെ പ്രസക്തി.

Fossil of Hominid
Fossil of Hominid

പക്ഷേ, A.അനമെന്‍സിസിന് മറ്റ് സമൂഹങ്ങളും ഉണ്ടായിരുന്നു;അതുകൊണ്ട് തന്നെ A.അനമെന്‍സിന്റെ ഒരു സമൂഹം പരിണമിച്ചാകാം A.അഫാറെന്‍സിസ് ആയി മാറിയത് എന്നതിന് എതിരല്ല ഈ കണ്ടുപിടുത്തം. പേപ്പറില്‍ തന്നെ ഇത് പറയുന്നുണ്ട്: “MRD-യും വോറസനോ-മൈലില്‍ നിന്നുള്ള മറ്റ് കണ്ടുപിടുത്തങ്ങളും A.അനമെന്‍സിസും ആഫാറെന്‍സിസും തമ്മിലുള്ള പൂര്‍വ്വിക-പിന്‍ഗാമി ബന്ധം തെറ്റെന്ന് തെളിയിക്കുന്നതല്ല .” (“…MRD and other discoveries from Woranso-Mille do not falsify the proposed ancestor–descendant relationship between A. anamensis and A. afarensis…”) വോറസനോ-മൈലില്‍ ജീവിച്ചിരുന്ന A.അനമെന്‍സിസ് സമൂഹം A.അഫാറെന്‍സിസിന്റെ പൂര്‍വ്വികരല്ല; അതാണ് പരമാവധി നിഗമിക്കാവുന്ന കാര്യം. ഇതിനോട് എല്ലാ സയന്റിസ്റ്റുകളും യോജിക്കുന്നുമില്ല കെട്ടോ! സയന്‍സ് മുന്‍പ് പറഞ്ഞതുപോലെ പതുക്കെയുള്ള ഒരു പ്രക്രിയയാണ്.13

ഇനി, മറ്റൊരു ചെറിയ കൗതുകം കൂടി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. വാര്‍ത്തകളിലും മറ്റുമായി പ്രശസ്തമായ “ലൂസി”ഒരു A.അഫാറെന്‍സിസ് ഫോസിലാണ്. അതായത്, “ലൂസിയുടെ പൂര്‍വ്വികരുടെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു” എന്നൊരു തലക്കെട്ട് അബദ്ധമാകില്ലെന്ന് സാരം! (തെറ്റുകള്‍ വരുത്താതെ തന്നെ കൗതുകം ജനിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഒരുദാഹരണമാണിത്)വസ്തുതകള്‍ കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഭാവനാലോകത്തേക്ക് കടക്കാം. ഒരോ പ്രസ്താവനകളായി എടുത്ത് വസ്തുതാപരിശോധന നടത്തുകയേ വഴിയുള്ളൂ. പല വരികളിലും ഒരുപാടൊരുപാട് അബദ്ധങ്ങള്‍ തിങ്ങി നിറഞ്ഞാണിരിക്കുന്നത്”‘ലൂസി’ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റെയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.”

Lucy
ലൂസി കണ്ടുപിടിച്ചയാള്‍ക്കൊപ്പം (Morton Beebe/Corbis)

അഫറെന്‍സിസിന്റെ തന്നെ ഏറ്റവും പഴക്കമുള്ളത് 39ലക്ഷമാണ് എന്ന് മുന്‍പേ പറഞ്ഞല്ലോ? ലൂസി “ഏറ്റവും പഴക്കം ചെന്നത്” ഒന്നുമല്ല. താരമ്യേന വളരെ നന്നായി സംരക്ഷിക്കപ്പെട്ട,അസ്ഥികൂടത്തിന്റെ പല ഭാഗങ്ങള്‍ ഉള്ള ഒരു ഫോസില്‍ ആയതുകൊണ്ടാണ് ലൂസിക്ക് പ്രാധാന്യമുള്ളത്.14 32 ലക്ഷം പ്രായമുള്ള ലൂസിയേക്കാളും പഴക്കമുള്ളതാണ് MRD എന്നത് വസ്തുതയാണ്.“മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്‍.ഡി. എന്നു പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.”

60 ലക്ഷം കൊല്ലം മുന്‍പ് വരെ മനുഷ്യപൂര്‍വ്വികര്‍ രണ്ട് കാലില്‍ നടന്നിരുനന്തിന് തെളിവുണ്ട്.12 60 ലക്ഷവും 38ലക്ഷവും ഒരേ കാലത്താണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. പിന്നെ, ഇവിടെ ഭാഷ കൊണ്ട് ഒരു കളി കൂടിയുണ്ട്. “ആദിമ മനുഷ്യന്‍” എന്ന് A.അനമെന്‍സിനെ വിളിച്ചുകൊണ്ട് മറ്റ് സ്പീഷീസുകളെ “മനുഷ്യന്റെ പൂര്‍വ്വികര്‍” എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ ആസ്ട്രലോപിത്തക്കസ് സ്പീഷീസുകളേയും പോലെ തന്നെ നമ്മുടെ പൂര്‍വ്വിക ബന്ധുക്കള്‍ മാത്രമാണ് A.അനമെന്‍സിസും.15 MRD പെടുന്ന A.അനമെന്‍സിസ് വിഭാഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.16“ആസ്ട്രലോപിതെക്കസ് വംശത്തിലെ ആദ്യകണ്ണിയാണ് എം.ആര്‍.ഡി. എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.”പേപ്പറില്‍ തന്നെ MRD-യിലും പഴക്കമുള്ള A.അഫാറെന്‍സിസ് ഫോസിലുകള്‍ ഉണ്ടെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ?(ഈ വാര്‍ത്തയെഴുതിയയാള്‍ അത് കണ്ടിട്ട് പോലുമില്ല എന്നത് വ്യക്തമാണിവിടെ) A.അനമെന്‍സിസിന്റെ തന്നെ 42 ലക്ഷം പഴക്കമുള്ള ഫോസിലുകളുണ്ട്.17 അതുകൊണ്ട് തന്നെ. MRD ആദ്യ കണ്ണി എന്ന് പറയുന്നത് വലിയ അബദ്ധമാണ്. പക്ഷേ,A.അനമെന്‍സിസ് ആസ്ട്രലോപിത്തക്കസ് വിഭാഗത്തിലെ ആദ്യ സ്പീഷീസ് ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.“മനുഷ്യപരിണാമം നേര്‍രേഖയിലാണെന്ന സിദ്ധാന്തം ഇതോടെ പൊളിച്ചെഴുതേണ്ടി വരും. ഒരു സ്പീഷിസ് അപ്രത്യക്ഷമാകുന്നതോടെയാണ് അടുത്തതു പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഈ സിദ്ധാന്തമനുസരിച്ചുള്ള കാഴ്ചപ്പാട്.”

Evoution Tree by Darwin
ഡാര്‍വിന്‍ വരച്ച “പരിണാമ മരം”

ഇങ്ങനെയൊരു സിദ്ധാന്തമില്ല എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു.6 ഡാര്‍വ്വിന്‍ പോലും പരിണാമം ഒരു മരം പോലെ ആണെന്നാണ് സിദ്ധാന്തിച്ചത്. അതായത്, ഒരുകാലത്തും പരിണാമം നേര്‍വര ആണെന്ന് സിദ്ധാന്തമുണ്ടായിരുന്നില്ല. പരിണാമം മനസിലാകാത്ത കുറച്ചധികമാളുകള്‍ ലളിതമാക്കിയോ വിമര്‍ശിച്ചോ ഉണ്ടാക്കിവച്ച ഒരു വികലമായ ആശയമാണ് നേര്‍രേഖാ പരിണാമം.A.അനമെന്‍സിസ് പൂര്‍ണ്ണമായും A.അഫാറെന്‍സിസ് ആയി മാറിയില്ല എന്ന വളരെ സാങ്കേതികമായ ഒരു തിരുത്തിനെ ആണ് ഇങ്ങനെ എഴുതിയത് എങ്കില്‍ ഇത് വളരെ തെറ്റിദ്ധാരണാജനകമാണ്.A.അനമെന്‍സിസോ A.അഫാറെന്‍സിസോ നമ്മുടെ നേര്‍ പൂര്‍വ്വികര്‍ ആണെന്നത് പോലും ഉറപ്പല്ല.17 നമ്മുടെ പൂര്‍വ്വിക ബന്ധുക്കളുടെ വൈവിധ്യത്തെ പറ്റി സയന്‍സ് നടത്തുന്ന ചര്‍ച്ചകളെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല.

മാത്രമല്ല, ഒരു സ്പീഷീസിന് രൂപമാറ്റം വന്ന് മറ്റൊന്നാകാം എന്ന പൊതു ആശയത്തിനെ (അനാജെനസിസ് എന്ന് പറയും)ഇത് പൂര്‍ണ്ണമായും തെറ്റെന്ന് തെളിയിക്കുന്നുമില്ല. ഈ ഒരു ഉദാഹരണത്തില്‍ പൂര്‍ണ്ണമായും അതല്ല സംഭവിച്ചത് എന്ന് മാത്രം.അനാജെനസിസ് പരിണാമത്തിന്റെ ഒരുപാട് പ്രക്രിയകളിലൊന്ന് മാത്രമാണ്; ചിലപ്പോള്‍ ഇതാകാം എന്ന് മാത്രം.18“വിവിധ ആദിമ മനുഷ്യവംശങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇതില്‍ ഏതു വിഭാഗത്തില്‍നിന്നാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരായ ഹോമോസാപിയന്‍സ് പരിണമിച്ചതെന്ന ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടിയിരിക്കയാണ് ശാസ്ത്രലോകം.”

Homo Genus
ഹോമോ ജീനസിന്റെ പരിണാമവഴി

പരിണാമം നേര്‍രേഖ അല്ലാത്തതുകൊണ്ട് ഈ ചോദ്യത്തിന് മുന്നില്‍ സയന്‍സിന് ഒട്ടുമേ പകച്ചുനില്‍ക്കേണ്ട കാര്യമേ ഇല്ല.ആസ്ട്രലോപിത്തക്കസ് കൂട്ടത്തില്‍ നിന്ന് ഇഴ പിരിഞ്ഞ് പോന്ന ഒരു ചില്ലയുടെ ഭാഗമാണ് മനുഷ്യര്‍.മാത്രമല്ല, ലോകത്തൊരു ശാസ്ത്രജ്ഞരും ഒരു ചോദ്യത്തിന് മുന്നില്‍ മുട്ടി നില്‍ക്കാനോ പകയ്ക്കാനോ പോകുന്നില്ല. ജീവിതം മുഴുവന്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നവര്‍ക്ക് പുതിയ ചോദ്യങ്ങള്‍ ആവേശമാണ്. സയന്‍സുമായി, ആ ലോകവുമായി നമ്മുടെ മാധ്യമലോകം എത്രമാത്രം വേറിട്ട് കിടക്കുന്നു എന്നതിന്റെ തെളിവാണിത്.

“കുതുകകരം” (“It’s a very interesting claim,”) എന്നാണ് ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചാവിഷയമായ പേപ്പറിനെ പറ്റി പറയുന്നത്.14 അതാണ് സയന്‍സ് ലോകത്തിന്റെ ഇത്രയും ചെറിയൊരു മാറ്റത്തിനോടുള്ള പ്രതികരണം. പുതിയ ചോദ്യങ്ങള്‍ വരുന്നതിനോടോപ്പം കൗതുകവും ആവേശവും കൂടുന്ന ഒരു കൂട്ടരാണ് സയന്റിസ്റ്റുകള്‍!മനുഷ്യ പരിണാമത്തിന്റെ ചിത്രത്തില്‍ കാര്യമായ ഒരു മാറ്റവും വരുത്താത്ത, എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു കണ്ടുപിടുത്തം മാത്രമാണിത്. രണ്ട് സ്പീഷീസുകള്‍ ഒരേ സമയത്തുണ്ടായിരുന്നിരിക്കാം;അവയിലൊരു സമൂഹം എന്തായാലും മറ്റേ സ്പീഷീസ് ആയിട്ടുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഒട്ടും കൂടുതലില്ല ഇവിടെ, ഒട്ടും കുറഞ്ഞിട്ടും ഇല്ല. ഇത്രമാത്രം.മലയാളം പത്രങ്ങളില്‍ പണിയെടുക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് ഗൂഗിള്‍ യന്ത്രം നേര്‍ദിശയില്‍ കറക്കാന്‍ പഠിക്കുമെന്ന വിദൂരമായ പ്രതീക്ഷയില്‍ നിര്‍ത്തുന്നു. അതുവരെ, പത്രത്തില്‍ വരുന്ന സയന്‍സ് വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കാന്‍ നില്‍ക്കാതിരിക്കുക. കഴിയുമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകള്‍ ഓടിച്ച് വായിക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ വിദഗ്ധരോട് സംസാരിക്കുക.

References

  1. https://ihalokam.blogspot.com/2016/02/blog-post_25.htm
  2. https://ihalokam.blogspot.com/2016/03/blog-post.html
  3. https://ihalokam.blogspot.com/2016/04/blog-post.html
  4. https://ihalokam.blogspot.com/2016/05/blog-post.html
  5. https://ihalokam.blogspot.com/2017/03/blog-post.html
  6. https://ihalokam.blogspot.com/2017/05/cosmictsunami.html
  7. https://ihalokam.blogspot.com/2018/10/blog-post_7.html
  8. https://www.mathrubhumi.com/technology/science/this-3-8-million-old-skull-may-rewrite-theory-of-evolution-1.4081338
  9. ഇതിനെപ്പറ്റി ഞാന്‍ നടത്തിയ ഒരവതരണം: https://youtu.be/YnMoRNx7Ma8
  10. https://www.nature.com/articles/s41586-019-1513-8
  11. ഇപ്പോഴുള്ള പരിണാമത്തിന്റെ ചിത്രം ഇവിടെ കാണാം: http://humanorigins.si.edu/evidence/human-evolution-timeline-interactive
  12. https://www.ncbi.nlm.nih.gov/pubmed/16630646
  13. https://www.nature.com/articles/d41586-019-02573-w
  14. https://en.wikipedia.org/wiki/Lucy_(Australopithecus)
  15. https://en.wikipedia.org/wiki/Australopithecus
  16. https://www.nature.com/articles/s41586-019-1514-7
  17. https://en.wikipedia.org/wiki/Australopithecus_anamensis
  18. https://en.wikipedia.org/wiki/Australopithecus_afarensis
  19. https://en.wikipedia.org/wiki/Anagenesis