Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114
Virus – Is it true, Science?
Categories
Biology Evolution History Virus

Mothers day and Virus

May 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.

സസ്തനികളിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ്‌. വിയർപ്പ്‌ ഗ്രന്ഥികൾ ആണു പിന്നിട്‌ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ആയത്‌ എന്ന് കാണിക്കുന്നു.

ആദ്യം മുട്ടകളിൽ ഈർപ്പം നിൽനിർത്താൻ ആണു വിയർപ്പിൽ മാറ്റം വന്നത്. സസ്തനികളുടെ പൂർവ്വികർ ഇട്ടിരുന്ന മുട്ടകൾക്ക്‌ സുഷിരങ്ങൾ ഉണ്ടായിരിന്നു. അവ‌ ചൂട്‌ തട്ടിയാൽ കേടായിപോകുമായിരിന്നു.
അത്‌ ഒഴിവാക്കാൻ ആദ്യം മുട്ടകളെ ഈ ദ്രാവകം ഉപകരിച്ചിരിന്നു. ഈ കഴിവു ഉണ്ടായിരുന്ന ജീവികളുടെ മുട്ടകൾക്ക്‌ ചൂട്‌ അതിജീവിക്കാൻ സാധിക്കുകയും അവ എണ്ണത്തിൽ കൂടുകയും ചെയ്തിരിന്നു.

എന്നാൽ ഈർപ്പം ഉള്ളിടത്ത്‌ ബേക്റ്റീരിയ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണു. അത്‌ ഒഴിവാക്കാൻ ഈ വിയർപ്പിൽ Lysozyme എന്ന antibacterial പ്രോട്ടീൻ ഉണ്ടാകുവാൻ തുടങ്ങി.

[ഓർക്കുക ഒരു പ്രശനത്തിനു കൃത്യമായ ഉത്തരം കണ്ടെത്തുകയല്ല പ്രകൃതി പരിണാമത്തിലൂടെ നേടുന്നത്‌, മറിച്ച്‌ നിരവധി ഉത്തരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം ഉള്ള ജനിതകം പ്രകൃതിയിൽ അതിജീവിക്കുകയാണു ചെയ്യുന്നത്‌. ഇവിടെ Lysozyme എന്ന പ്രോട്ടീൻ ആണു നിരവധി ഉത്തരങ്ങളിൽ നിന്ന് പ്രകൃതിയിൽ മുട്ടകളെ അതിജീവിക്കാൻ സഹായിച്ചത്‌.]

എന്നാൽ lysozyme എന്ന പ്രോട്ടീനിൽ ഉണ്ടാകുന്ന ജീനിൽ നിന്ന് അൽപ്പം വ്യത്യാസം ഉണ്ടായാൽ ആണു alpha-lactalbumin എന്ന പ്രോട്ടീൻ ഉണ്ടാകുന്നത്‌. ഈ പ്രൊട്ടീൻ എല്ലാ breast milkൽ അടങ്ങിയിരിക്കുന്ന പോഷക അംശമാണു. അതായത്‌ ഈ anti bacterial ദ്രാവകം ഉണ്ടാകുന്ന ജനിതക ഭാഗത്തിലെ ചെറിയ ജനിതക വ്യതിയാനം ആണു ഈ അമിഞ്ഞപ്പാലിന്റെ തുടക്കം.

Lysozyme on the left + alpha-lactalbumin on the right

Reference:

https://link.springer.com/article/10.1007/BF02101195

ഈ വ്യതിയാനം സംഭവിച്ചത്‌ മില്ല്യൺസ്‌ വർഷങ്ങൽ മുൻപാണു. ഈ ജനിതക മാറ്റം ആ കഴിവു കിട്ടിയ ജീവികൾക്ക്‌ മുൻതൂക്കം നൽകി.

ഈ anti bacterial കഴിവിനോപ്പം പോഷകം നിറഞ്ഞ ഈ ദ്രാവകം ഒരുമിച്ച്‌ ഉത്പാദിപ്പിക്കാൻ സാധിക്കുന്നതായിരിന്നു ഈ ജനിതക വ്യതിയാനം.
പിന്നീട്‌ നിരവധി ചെറിയ പരിണാമങ്ങള്‍ വഴി ഈ കഴിവുകൾ വീണ്ടും വീണ്ടും പരിണമിച്ച്‌ പാലിലെ contents and composition മെല്ലെ മെല്ലെ മാറുകയും കൂടുകയുംചെയ്തു. കൂടാതെ ഈ പാൽ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള പ്രത്യേക ഗ്രന്ഥികൾ പരിണമിച്ചുണ്ടായി എന്നാണ് ഇപ്പൊഴുള്ള hypothesis.


[Apocrine വിയർപ്പ്‌ ഗ്രന്ഥിയിൽ നിന്നും ആകാം എന്നൊരു hypothesis കൂടിയുണ്ട്‌]

ആദ്യം ഉണ്ടായ ഈ കഴിവിൽ പ്രത്യേകിച്ച്‌ ഒരു breast ഉണ്ടായിരുന്നില്ലാ. ഈ ഉദാഹരണം ഇന്നും കാണാം..

Echidna (എക്കിഡ്ണ) എന്ന ജീവികൾ, മുട്ട ഇടുകയും പാൽ ചുരത്തുകയും ചെയ്യും. ഇവ പാൽ ചുരത്തുക വിയർപ്പ്‌ പോലെ ആണു. അവക്ക്‌ പ്രത്യേകിച്ച്‌ nipples പോലുമില്ലാ.

Echidna

അവയുടെ മുട്ട പോലും ഇവർ ഈ anti-bacterial പാലിൽ Echidna ശരീരത്തിലെ ഉറയിൽ പൊതിഞ്ഞു വെക്കും. മുട്ട വിരിഞ്ഞാൽ ഈ Echidna കുഞ്ഞ്‌ ഈ വിയർപ്പ് പോലെ വരുന്ന പാൽ കുടിക്കും അമ്മയുടെ സഞ്ചിയിൽ ഇരിന്ന്കൊണ്ട്‌. കുഞ്ഞുങ്ങളുടെ പുറത്ത്‌ മുള്ളുകൾ വരുന്നത്‌ വരെ Echidna തന്റെ സഞ്ചിയിൽ വളർത്തും. ബ്രൂഡ്‌ പൗച്ചുകളില്‍ നിന്നാണു മുലയൂട്ടുന്ന ആദ്യ രൂപം ഉണ്ടായത്‌. സസ്തനികളുടെ പൂർവ്വികർ ആയ Synapsids ഇത്‌ കണ്ടെത്തിയിട്ടുണ്ട്.

Fetus with Placenta

അടുത്ത പരിണാമ ചരിത്രം അമ്മമാരും കുട്ടിയും ആയുള്ള placenta എന്ന ജീവന്റെ ബന്ധത്തെ കുറിച്ചാണു. അത്‌ നൽകിയതോ, വൈറസ്സുകൾ ആണു.

മിക്ക ജീവികളുടെയും ജനിതകത്തിൽ (മനുഷ്യരുടെ അടക്കം) പല ഭാഗങ്ങളും വൈറസ്സുകളിൽ നിന്നാണു വന്നിട്ടുള്ളത്‌. വൈറസ്സുകൾ ഒരു ഹോസ്റ്റിനെ ആക്രമിച്ചാൽ അത്‌ കോശങ്ങളുടെ അകത്ത്‌ കടന്ന് വൈറസ്സിന്റെ ജനിതകം പകർത്തുവാൻ കൊടുക്കും. ഒരോ പകർപ്പും ഒരോ വൈറസ്സായി കോശത്തിന്റെ പുറത്തേക്ക്‌ വരുന്നു. ചിലപ്പോൾ ഈ വൈറസ്സിന്റെ ജനിതകത്തിന്റെ ചില ഭാഗങ്ങൾ ആ ജീവിയുടെ ജനിതകത്തിൽ കടന്ന് അതിന്റെ ഭാഗമാകുന്നു.


[ എല്ലാ വൈറസ്സുകളും ഇങ്ങനെ അല്ലാ, retrovirus എന്നൊരു വിഭാഗം വൈറസ്സുകൾ ആണു പരിണാമപരമായി ജനിതകം സംഭാവന ചെയ്യുക. ഈ റെറ്റ്രോവൈറസ്സുകൾക്ക്‌ നേരിട്ട്‌ പ്രോട്ടീൻ ഉണ്ടാക്കുവാൻ കഴിവില്ലാ, ആയതിനാൽ DNA യിൽ നിന്ന് RNA ഉണ്ടാക്കി, അതിൽ നിന്ന് Protein ഉണ്ടാക്കുന്നു. അപ്പൊൾ ചില സന്ദർഭങ്ങളിൽ അവയുടെ ജനിതകം ഹോസ്റ്റ്‌ കോശങ്ങളിൽ അകപ്പെട്ട്‌ പോകുന്നു.]

Koala

അതിനു ഒരു ഉദാഹരണം ആണു Australiaയിൽ കാണുന്ന Koala (കൊഅല) ഇവയിൽ നാശം വിതച്ചത ഒരു retrovirus ആണു. കൊഅലയുടെ sperm അഥവാ eggൽ ഈ വൈറസ്സ്‌ അക്രമത്തിൽ അതിന്റെ ജനിതകം കൈമാറുന്നു. പിന്നിട്‌ ഈ sperm/egg ഒരു കൊഅല ആകുംബൊൾ അതിന്റെ ജനിതകത്തിൽ ഈ retroviruses ഭാഗങ്ങൽ വരുന്നു.

എന്നാൽ ഈ ജനിതക ഭാഗം activate ആകാത്തിടത്തോളം മാറ്റങ്ങൾ ഒന്നും ഇല്ല.
പക്ഷെ ജനിതകത്തിന്റെ ഈ ഭാഗം activate ആകുംബൊൾ മറ്റു പിൻഗാമികൾക്ക്‌ ഈ മാറ്റങ്ങൾ പ്രകടം ആകും.

ഈ മാറ്റങ്ങൾ ഗുണമാകാം ദോഷമാകാം ആ ജീവിക്ക്‌ ആ പരിതസ്ഥിതിക്ക്‌. കൊഅലയുടെ കാര്യത്തിൽ അത്‌ ദോഷമായി. ഈ ജനിതക ഭാഗം കാരണം കൊഅലകളിൽ AIDS പോലെ ഒരു അവസ്ഥ പിടിപെട്ടു

References:

https://www.scientificamerican.com/article/what-a-koala-virus-tells-us-about-the-human-genome/

https://www.nytimes.com/2017/10/04/science/ancient-viruses-dna-genome.amp.html

ഇനി വിഷയത്തിലേയ്ക്ക് വരാം..

മുട്ടയിട്ടിരുന്ന ജീവികൾ ആയിരിന്നു പണ്ട്‌ മിക്കതും.
എന്നാൽ അതിന്റെ ദോഷം എന്തെന്നാൽ മുട്ടകൾ മറ്റു predatorsനു എളുപ്പം ഭക്ഷിക്കാവുന്ന ഒരു സ്രോതസ്സ്‌ ആയിരിന്നു.
ഇങ്ങനെ ഒരു ജീവിയായിരിന്നു Juramaia (ജുറമയിയ , ചൈനയിൽ നിന്നുള്ള ജുറാസ്സിക്ക്‌ അമ്മ എന്നാണു ഈ വാക്കിന്റെ ഇതിനർത്ഥം)
ഈ ജീവിയുടെ പൂർവ്വികരെ ഒരു retrovirus അക്രമിച്ചിരിന്നു. ആ വൈറസ്സിന്റെ ജനിതകത്തിന്റെ ഒരു ഭാഗം ആയിരിന്നു PEG10 gene.

Juramaia Fossil

ഈ ജനിതകം ആ ജുറമയിയുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിക്കുകയും ആ ജീവിയുടെ ജനിതകത്തിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത്‌ ആ വൈറസ്സ്‌ ആ ജീവിയുടെ ഏതെങ്കിലും പൂർവ്വികരുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിച്ചപ്പൊൾ ബാക്കി വെച്ച കാരണമാകാം. അങ്ങിനെ PEG10 gene ജുറമയിയുടെ അടുത്ത തലമുറകളിൽ കൈമാറുകയും ചെയ്തു.

Reference

https://www.sciencedaily.com/releases/2019/10/191010113231.htm

ഈ ജീൻ വൈറസ്സിൽ വലിയ ഒരു കാര്യം ചെയ്യുന്നുണ്ട്‌.ഈ വൈറസ്സ്‌‌ അക്രമിക്കുന്ന ഹോസ്റ്റിന്റെ പതിരോധ അക്രമങ്ങളിൽ ആ വൈറസ്സിനെ രക്ഷിക്കുന്ന പണിയാണു ഈ PEG10 ജീനിനുള്ളത്‌. ഒരു കവചം പോലെ.

എന്നാൽ ഈ ജനിതകം കൈവരിച്ച ജുറമയിയുടെ‌ പിന്നീട്‌ വന്ന ഒരു പിൻഗാമിയിൽ പ്രകടം ആയി. ആ PEG10 ജീൻ ആ ജീയിയുടെ മുട്ടയുണ്ടാകുന്ന കഴിവിനു പകരം അണ്ഡത്തിനോട്‌ ചേർന്ന് ഒരു പ്രതലം ഉണ്ടായി. ആ പ്രതലത്തിന് അമ്മയുടെ പ്രതിരോധ കോശങ്ങളിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചു. PEG10 ജീൻ ഗർഭധാരണം സാധ്യമാക്കിയതിൽ വലിയ പങ്കുണ്ട്‌. കാരണം placentaയുടെ അമ്മയുമായിട്ടുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാഗം ആയ labyrinth ഉണ്ടാകുവാൻ ഈ ജീൻ വേണം.

Reference

http://atlasgeneticsoncology.org/Genes/GC_PEG10.html


ഈ ജീൻ ഇല്ലാതെ ഒരു എലിയെ ഗർഭം ധരിപ്പിച്ച്‌ നോക്കിയ പരീക്ഷണങ്ങളിൽ ഇത്‌ വ്യക്തമായി.

Mouse Embryo without PEG10

ഈ കഴിവു നേടിയതോടെ ഉദരത്തിൽ കുട്ടിയെ വളർത്തുന്ന ആദ്യ കഴിവു കൈവരിച്ച ജീവിയായി ജുറമയിയ.

പിന്നിട്‌ വന്ന കുറേ ജനിതക മാറ്റങ്ങൾ വഴി ഈ കഴിവു വർദ്ധിക്കുകയും പരിപൂർണ്ണ ഗർഭം വഹിക്കുവാൻ ഉള്ള കഴിവു നേടുകയും ചെയ്തു മറ്റു പിന്മുറ സ്പീഷീസുകൾ, നമ്മുടെ ഹോമോ ജീനസ്‌ അടക്കം

ഈ ആദ്യ ഗർഭംധരിച്ച Juramaia എന്ന എലിയെ പോലെ ഇരിക്കുന്ന ജീവിയാണു നമ്മുടെ ഒക്കെ പൊതുവായ അമ്മ

Juramaia Pregnant

Special Thanks to Ashish Jose Ambat for the review.

Categories
Article Biology Disease Nature Virus

കൊറോണവൈറസ്സ്: അറിയേണ്ടതെല്ലാം

Corona Virus

Coronavirus: history and latest updates.

കൊറോണ വൈറസ്സ്‌ എന്നത്‌ ഒരു വൈറസ്‌ കുടുംബം ആണു. ഇത്‌ ഒരു RNA വൈറസ്സ്‌ ആണു, അതായത്‌ ഇതിന്റെ ജനിതകംRNA ആണു. കൊറോണ വൈറസ്സുകൾ പൊതുവെ മൃഗങ്ങളിൽ ആണു കണ്ടു വരുന്നത്‌. ഒരോ തരം കൊറോണ വൈറസ്സും അതാതു മൃഗങ്ങളിൽ ആണു പരിണമിക്കുന്നത്‌. അവ ആ ജീവികളിൽ അതായത്‌ ആ ഹോസ്റ്റുകളിൽ വലിയ പ്രശനക്കാർ അല്ലാ. ഉദാഹരണത്തിനു മനുഷ്യരിൽ ഉണ്ടാകുന്ന ജലദോഷത്തിനു കാരണം rhinovirus ആണു. ഇത്‌ രോഗിയിൽ (host) അൽപ്പം ബുദ്ധിമുട്ടാണ്ടാക്കുമെങ്കിലും ഒരു ഏഴു തൊട്ട്‌ പത്തു ദിവസത്തിനുള്ളിൽ വിട്ടുമാറുന്നതാണു.

എന്നാൽ ഹോസ്റ്റിൽ നിന്ന് മറ്റൊരു സ്പീഷീസിലോട്ട്‌ ഒരു വൈറസ്സിനു ചാടുവാൻ സാധിച്ചാൽ ആ പുതിയ ഹോസ്റ്റിൽ മിക്കപ്പൊഴും കാര്യമായ കേടു ഉണ്ടാക്കുവാൻ ഈ ചാടിയ വൈറസ്സിനു സാധിക്കാറുണ്ട്‌.

വൈറസ്സുകൾ സ്വയം പ്രത്യുൽപ്പാദനം നടത്താറില്ലാ. അവൻ ഒരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടന്ന്, കോശത്തിന്റെ ജനിതകത്തിനു പകരം വൈറസ്സിന്റെ ജനിതകം കോപ്പികൾ ഉണ്ടാക്കി, അവ ഒരോന്നും വൈറസ്സുകൾ ആകുകയാണു ചെയ്യുക.

Ref:

https://www.immunology.org/public-information/bitesized-immunology/pathogens-and-disease/virus-replication

ഇങ്ങനെ കോശത്തിന്റെ അകത്തേക്ക്‌ കടക്കുവാൻ ആ വൈറസ്സിനു സാധിക്കണമെങ്കിൽ ഹോസ്റ്റിന്റെ കോശത്തിനു അനുയോജ്യമായ ഒരു ആവരണം വൈറസ്സിനു ഉണ്ടാകണം. (over simplified here for clarity.)

അതായത്‌ ഒരു മൃഗത്തിൽ പരിണമിച്ചുണ്ടായ ഒരു വൈറസ്സിനു ആ മൃഗത്തിന്റെ കോശത്തിനകത്തോട്ട്‌ കടക്കാൻ ഉള്ള ആവരണം ആണു ഉള്ളത്‌. എന്നാൽ മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ അക്രമിക്കാൻ സാധിക്കില്ലാ. പക്ഷെ… മ്യൂട്ടേഷൻ വഴി ചിലപ്പൊൾ വൈറസ്സുകളിൽ ചില വ്യത്യാസങ്ങൾ വരാം. ചിലപ്പൊൾ ഈ വ്യത്യാസങ്ങൾ വൈറസ്സിലു മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടക്കുവാൻ സാധിക്കുന്ന ആവരണം ആകും.

ഇങ്ങനെ ഹോസ്റ്റ്‌ വിട്ട്‌ ഹോസ്റ്റ്‌ മാറി മനുഷ്യരിലോട്ട്‌ വന്നിട്ടുള്ള വൈറസ്സുകൾ മനുഷ്യരിൽ വൻ ആപത്തുകൾ ഉണ്ടാക്കീട്ടുണ്ട്‌.

Ref:

https://www.who.int/topics/zoonoses/en/

http://www.virology.ws/2009/04/08/reverse-zoonoses-human-viruses-that-infect-other-animals/

2002ൽ വന്ന SARS, 2012 വന്ന MERS, 2014ൽ വന്ന Ebola, ഇപ്പൊൾ 2019ൽ വന്ന mCoV എന്ന കൊറൊണ വൈറസ്സും എല്ലാം ഇത്പോലെ ഒരോ മൃഗങ്ങളിൽ നിന്നും മനുഷ്യരിലോട്ട്‌ ഹോസ്റ്റ്‌ മാറ്റിയ വൈറസ്സുകൾ ആണു.

2002ൽ വവ്വാലുകളിൽ നിന്ന് civets വഴി മനുഷ്യരിൽ വന്നതാണു SARS എന്ന രോഗം. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/ith/diseases/sars/en/

2012ൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു MERS. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/emergencies/mers-cov/en/

എന്നാൽ 2014ൽ പൊട്ടിപുറപ്പെട്ട എബോള വവ്വാലുകളിൽ നിന്നാണു മനുഷ്യരിലോട്ട്‌ കിട്ടിയതെങ്കിലും, അത്‌ ഒരു coronavirus അല്ലാ. അത്‌ ebolavirus എന്ന മറ്റൊരു വൈറസ്‌ കുടുംബം ആണു.

Ref:

https://www.sciencealert.com/origin-of-2014-ebola-outbreak-traced-to-kids-favourite-hollowed-tree

nCoV 2019 (novel Coronavirus 2019) എന്ന പുതിയ വൈറസ്‌ ഇത്പോലെ മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു. ചൈനയിലെ വൂഹാനിൽ ഉള്ള ഒരു മാർക്കറ്റിൽ നിന്നാണു ഈ വൈറസ്സ്‌ വന്നത്‌ എന്ന് പ്രാധമിക റിപ്പൊർട്ടുകൾ സൂചിപ്പിക്കുന്നു. അവിടെ കുറെ വന്യമൃഗങ്ങളെ വിൽക്കുന്നത്‌ പതിവാണു. ഏതു മൃഗത്തിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലാ. മാത്രമല്ലാ വൂഹാനിലെ ഈ മാർക്കറ്റ്‌ തന്നെയാണൊ ഈ സ്രോതസ്സ്‌ എന്ന് തീർപ്പാക്കീട്ടുമില്ലാ.

ഈ വൈറസ്സ്‌ ശ്വാസകോശത്തിനെ ആണു അക്രമിക്കുന്നത്‌. ശ്വാസകോശത്തിന്റെ വായുവിൽ നിന്ന് ഓക്സിജൻ രക്തത്തിൽ ചേർക്കാൻ ഉള്ള കഴിവിനെ ഈ വൈറസ്സ്‌ നശിപ്പിക്കുകയും അവ രോഗിയെ അവശരാക്കുകയും ചെയ്യുന്നു.

പനിയാണു മുഖ്യ ലക്ഷണം. പിന്നെ ചുമയും ശ്വാസതടസവും ഉണ്ടാകുന്നു. മരണ സംഖ്യ മറ്റു വൈറൽ ആസുഖങ്ങളെ വെച്ച്‌ നോക്കുംബൊൾ അത്ര വലുതല്ലാ.

Ref:

http://www.thelancet-press.com/embargo/coronavirus1.pdf

പ്രതിരോധം.

ചൈനയിലോട്ട്‌ യാത്രകൾ മിക്ക വീമാനകമ്പനികൾ നിർത്തി വെച്ചിട്ടുണ്ട്‌.

വൂഹാൻ എന്ന് നഗരം പൂർണ്ണമായും അടച്ചിരിക്കുകയാണു.

ചൈനയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചിട്ടാണു ഒരോ രാജ്യങ്ങളിലോട്ടും കടത്തുന്നത്‌.

ചൈനയിൽ നിന്ന് വന്നിട്ടുള്ളവർ 14 ദിവസം പുറത്തോട്ട്‌ പോകാതിരിക്കുക.

ചൈനയിൽ നിന്ന് വന്നവർ പനിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അതാതു സ്ഥലത്തെ ആരോഗ്യവകുപിനെയോ, മെഡിക്കൽ ഡോക്റ്ററിനെയോ അറിയിക്കുക.

കൈകാലുകൾ പുറത്തു നിന്ന് വന്നാൽ നന്നായി കഴികുക. ഈ വൈറസ്സിനെ കുറിച്ച് കൂടുതല്‍ ആയി ശാസ്ത്രം അറിഞ്ഞ് വരുന്നതേഒള്ളു.

അപ്ഡേറ്റ്

കേരളം കൊറോണ വൈറസ്‌ (കോവിഡ്‌ 19) അതിജീവിച്ചുവോ?

ഇന്ത്യ കമ്പോളപരമായി Chinese trading corridors ൽ നിന്നും വിട്ടുനിൽക്കുന്നത് മൂലം ഇന്ത്യയിലേക്ക്, ഭൂമിശാത്രപരമായി ഇത്ര അടുത്ത്‌ കിടന്നിട്ടും രോഗികളുടെ വലിയ ഒഴുക്കുണ്ടായിട്ടില്ല. തന്മൂലം എണ്ണത്തിൽ ആകെ മൂന്ന് രോഗികളെ ഇന്ത്യയിൽ ചികിത്സിച്ച്‌ മാറ്റിയ നമ്മൾ കോറോണയെ തോൽപ്പിച്ചു എന്ന് പറയുന്നത്‌ തികച്ചും തെറ്റാണ്.

എന്നാൽ ഇപ്പോൾ കഥ മാറുകയാണ്.

ഇറ്റലി, ആഫ്രിക്ക, middle east എന്നീ സ്ഥലങ്ങളിലോട്ട്‌ ഇതിനകം ഈ Covid 19 വൈറസ്സ്‌ പടർന്നിരിക്കുന്നു.

ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക്‌‌‌ നല്ല ബന്ധങ്ങളുണ്ട്‌. അവിടെ നിന്ന് കേരളത്തിലേക്ക് ഒരു പകർച്ച ഉണ്ടാകാനുള്ള സാധ്യത ഈ സാഹചര്യത്തിൽ കൂടുതൽ ആണ്.

മിഡിൽ ഈസ്റ്റിലും യുറോപ്പിലും ഇന്ത്യക്കാർ നന്നേ ഉണ്ട്‌. ഇവർക്ക്‌ കോവിഡ്‌ 19 പിടിപ്പെട്ട്‌ ഇന്ത്യയിലേക്ക് വന്നാൽ വ്യാധി വ്യാപകമായി വീണ്ടും പകരാൻ ഉള്ള സാധ്യത ചെറുതല്ല.

അവസാനത്തെ റിപ്പോർട്ട്‌ പ്രകാരം ഈ വൈറസ്‌ ചൈനയ്ക്ക് വെളിയിലും വ്യാപകമായി പടർന്ന് തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ഇപ്പോൾ 3150ൽ പരം കേസുകൾ സ്ഥിതീകരിച്ചു കഴിഞ്ഞു.

നമ്മൾ കൊറോണയെ അതിജീവിച്ച്‌ വിജയിച്ചിട്ടില്ല. എങ്കിൽ തന്നെയും മുൻകരുതലുകൾ കൊണ്ട്‌ വിജയം സാധ്യമാണ്.

കൊറോണ വൈറസ്സിനെ ഭയപ്പെടേണ്ടതില്ല. മറ്റു വൈറസ്‌ രോഗങ്ങൾ ആയ സാർസ്സ്‌, മേർസ്സ് പോലെ മരണം സംഭവിക്കാനുള്ള സാധ്യത തികച്ചും കുറവാണ്.

We may have won the battle but the war is not over

Ref:

WHO report : 28 Feb 2020: https://www.who.int/docs/default-source/coronaviruse/situation-reports/20200228-sitrep-39-covid-19.pdf

Total Chinese Confirmed cases: 78 961
Total outside China Confirmed cased: 4691

Total Chinese COVID 19 deaths: 2791
Total outside China COVID 19 deaths:

കേരളത്തില്‍ കൊറോണവൈറസ് ബാധിച്ച ഒരു കേസ് സ്ഥിരീകരിച്ചു

https://pib.gov.in/newsite/PrintRelease.aspx?relid=197738

Govt Advice Coronavirus
Govt Contacts Coronavirus

China coronavirus: Questions answered

https://www.bbc.co.uk/news/world-asia-china-51176409

Categories
Article Cancer Disease Evolution Medicine Nature Technology Virus

മൂന്ന് ശത്രുക്കൾ, മൂന്ന് അത്യാധുനിക ആയുധങ്ങൾ

മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്.
ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്‌…

ശത്രു No1: മലേറിയ

മരണനിരക്ക്‌ : WHO കണക്ക്‌ പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക്‌ മലേറിയ ബാധിച്ചു. അവരിൽ 4.29 ലക്ഷം മനുഷ്യർ മരിച്ചു. ഏറ്റവും ദുഖകരമായ കണക്ക് എന്തെന്നാൽ, മലേറിയ വന്നു മരിക്കുന്നവരിൽ മൂന്നിൽ രണ്ടു പേർ കൊച്ചു കുട്ടികൾ ആണ്, അഞ്ചു വയസ്സിനു താഴെ മാത്രം പ്രായമുള്ള കൊച്ചു കുട്ടികൾ.

നമ്മുടെ പരമ്പരാഗതമായ ആയുധം കൊതുകുവലയും കീടനാശിനിയും ആണ്. ഇത്‌ കൊതുകിനെ കൊല്ലാനും തടയാനും വേണ്ടിയാണ്. കൊതുകാണല്ലോ പ്ലാസ്മോഡിയം എന്ന് parasiteനെ നമ്മുടെ ശരീരത്തിൽ കുത്തിവെയ്ക്കുന്നത്‌. ഈ പാരസൈറ്റ്‌ നമ്മുടെ ശരീരത്തിൽ പെറ്റുപെരുകി രക്തത്തിലെ ചുവന്ന രക്താണുക്കളെ (Red Blood Cells – RBC) ആക്രമിച്ചു നശിപ്പിക്കുന്നു.

എന്നാൽ നമ്മുടെ ഈ ആയുധങ്ങളെല്ലാം കൊതുകിനെയാണ് അക്രമിക്കുന്നത്‌, പ്ലാസ്മോഡിയത്തെ നേരിട്ടല്ല.
ഈ കൊതുകുകൾ നേരിട്ട്‌ പ്ലാസ്മോഡിയത്തെ പ്രതിരോധിച്ചാലോ? അപ്പോൾ നമ്മുടെ യുദ്ധത്തിൽ കൊതുകുകളെ ഉപയോഗിച്ച് യഥാർത്ത ശത്രുവിനെ നേരിടാം. കൊതുകുകളെ മുഴുവനും നശിപ്പിക്കാൻ സാധിക്കില്ലാ, കാരണം അവർ ഏതു പരിതസ്ഥിതിയിലും പെറ്റുപെരുകും. അപ്പോൾ അവയെ നമ്മുടെ ഭാഗത്ത്‌ ആക്കിയാൽ മാത്രമാണ് നമുക്ക്‌ ഒരു മുൻതൂക്കം ലഭിക്കുകയുള്ളൂ.

Plasmodium LifeCycle
Plasmodium LifeCycle

പ്ലാസ്മോഡിയം കൊതുകിൽ ജീവിക്കാൻ അനുവദിക്കാതെ കൊന്നു കളയുന്ന കഴിവു കൊതുകിനു കൊടുത്താൽ പിന്നെ കൊതുകുകൾ നിരുപദ്രവകാരികൾ ആയി. ഈ കഴിവു കൊതുകിനു കൊടുക്കുന്നത്‌ നമ്മൾ അതിന്റെ ജനിതകം മാറ്റിയാണ്.
ജനിതകം മാറ്റുന്നത് CRISPR എന്ന പുതിയ ജനിതക editing technology ഉപയോഗിച്ചാണ്. സ്വതവേ ജനിതകം മാറ്റിയാൽ അത്‌ അടുത്ത തലമുറയിൽ കുറച്ച്‌ ജീവികളിലേക്ക് മാത്രമെ പകർന്നുകിട്ടുകയുള്ളൂ. എന്നാൽ gene drive എന്ന വിദ്യ ഉപയോഗിച്ച്‌ ആ മാറ്റം ഒരു dominant മാറ്റം ആക്കി, അടുത്ത തലമുറകളിൽ മിക്കതിനും ഈ കഴിവു പകർന്നു കൊടുക്കാൻ സാധിക്കും.
ലാബിൽ ഇതു വിജയിച്ചതും ആണ്. ഇത്‌ നടപ്പാക്കിയാൽ, അതായത്‌ ജനിതകം മാറ്റം വരുത്തിയ കൊതുകുകളെ പുറം ലോകത്തിലോട്ട്‌ ഇറക്കി വിട്ടാൽ അത്‌ മലേറിയ എന്ന രോഗം പോലും തുടച്ചുമാറ്റുവാൻ സാധിക്കുന്നതായിരിക്കും. ജനിതക മാറ്റം വരുത്തിയ കൊതുകുകൾ gene drive dominant ആയതു മൂലം വളരെ വേഗം തന്നെ അവ ജനസംഖ്യയിൽ ഭൂരിഭാഗം ആകുന്നു.

ഈ മാറ്റം വളരേ പെട്ടെന്നായിരിക്കും. കാരണം, കൊതുക്‌ ദ്രുതഗതിയിൽ പെറ്റുപെരുകുന്ന ഒരു ജീവിയാണ്. അതേ സമയം തന്നെ ഈ മാറ്റം തിരിച്ചെടുക്കാൻ സാധിക്കുന്നതും അല്ല.അതിനാൽ ഇത് പ്രാബല്യത്തിൽ കൊണ്ടു വരുന്ന കാര്യം നന്നായി ചിന്തിച്ചിട്ടായിരിക്കണം. എന്നാൽ സമയം വൈകുന്തോറും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നതും വിസ്മരിച്ചു കൂടാ.

http://www.who.int/features/factfiles/malaria/en/

ശത്രു No.2: സൂപ്പർ ബേക്റ്റീരിയ

മരണനിരക്ക്‌: 7 ലക്ഷം 2017ൽ യു.എൻ കണക്ക്‌ പ്രകാരം.
പണ്ടു കാലങ്ങളിൽ മനുഷ്യരുടെ ആയുർദൈർഘ്യം ഇന്നത്തേത് അപേക്ഷിച്ച് വളരേയധികം കുറവായിരുന്നു. അതിനു മുഖ്യകാരണം ഇൻഫെക്ഷനും മറ്റു രോഗങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്കുമായിരുന്നു. ഒരു മുറിവേറ്റാൽ, അതിൽ നിന്ന് ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം മരണം സംഭവിക്കുക സ്വാഭാവികം ആയിരിന്നു. കാരണം ബേക്റ്റീരിയ മനുഷ്യരുടെ ഉള്ളിൽ വളർന്നു പെരുകി മനുഷ്യരെ കൊന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പച്ചമരുന്നു വെച്ചുകെട്ടിയൊക്കെ മനുഷ്യർ വളർന്നു. എന്നാൽ ജനവാസം കൂടിയപ്പൊൾ മനുഷ്യർക്കിടയിൽ ബേക്റ്റീരിയകളും പെരുകിവന്നു.
മനുഷ്യർക്ക്‌ അബദ്ധത്തിൽ ലഭിച്ച ഒരു വരദാനം ആണ് പെൻസ്സിലിൻ. അത്‌ ഒരു ഏന്റിബയോട്ടിക്ക്‌ ആണ്. ബേക്റ്റീരിയയെ നശിപ്പിക്കാൻ കഴിവുള്ള ഒരു പദാർത്ഥം ആണു penicillin. 1928ൽ ഡോക്റ്റർ. അലക്സാണ്ടർ ഫ്ലെമ്മിംഗ്‌ ഒരു വെക്കേഷൻ കഴിഞ്ഞ്‌ ലണ്ടനിലെ St Mary’s Hospitalൽ തിരിച്ച്‌ വന്നപ്പൊൾ ബേക്റ്റീരിയ എല്ലാ പരീക്ഷണ പാത്രങ്ങളിലും വളർന്നിരിന്നു. പക്ഷെ ചില പാത്രങ്ങളിൽ ബേക്റ്റീരിയ വളർന്നില്ല. അവയിൽ വളരാത്ത കാരണം നോക്കിയപ്പൊൾ അതിലെ പെന്നിസ്സിലിൻ ആണെന്ന് കണ്ടെത്തി.
പിന്നിട്‌ 1938ൽ ഒക്സ്ഫോർഡ്‌ യൂണിവേഴ്സിറ്റിയിലെ ഡോക്റ്റർ ഹൊവാർഡ്‌ ഫ്ലോറേ ആണ് ഈ പെന്നിസ്സിലിനിൽ നിന്ന് മരുന്ന് ഉണ്ടാക്കിയത്‌.
ഇത്‌ ലോകം തന്നെ മാറ്റിമറിച്ചു. ഇന്ന് നമുക്കു കിട്ടുന്ന antibiotics എല്ലാം ഇതിൽ നിന്നാണു തുടങ്ങിയത്‌. ബേക്റ്റീരിയകളെ നമ്മൾ കീഴ്പ്പെടുത്തി.
പക്ഷേ, ഈ മരുന്നിന്റെ അമിത ഉപയോഗം മൂലം നമ്മൾ ഒരു വിപത്ത്‌ നേരിടുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും antibiotics ഉപയോഗിക്കുമ്പോൾ ചില ബേക്റ്റീരിയകൾക്ക്‌ മാത്രം പ്രസ്തുത antibiotic കളിൽ നിന്നുമുള്ള പ്രതിരോധശക്തി വർദ്ധിക്കുന്നു. ആ ബേക്റ്റീരിയകളുടെ പിന്മുറക്കാർക്ക്‌ ഈ antibiotics യാതൊരുവിധ ദോഷം ചെയ്യില്ല. അങ്ങനെയുള്ള ബേക്റ്റീരിയകൾ നമ്മെ ആക്രമിച്ചാൽ ഇപ്പൊഴുള്ള മരുന്നുകൾക്കു നമ്മെ രക്ഷിക്കാനും സാധിക്കില്ല. ലോകത്ത്‌, ഇത്രയും കാലം കൊണ്ട് നമ്മൾ കൈവരിച്ച വൈദ്യശാസ്ത്ര വിജയങ്ങൾ ഗുണം ചെയ്തെന്നും വരില്ല. ഒരു മുറിവിൽ നിന്നുള്ള infection മൂലം ഉണ്ടാകുന്ന മരണം സംഭവിക്കാവുന്ന കാലം വീണ്ടും വരും എന്നർത്ഥം.

ഇപ്പോൾ ലോകത്ത്‌ അത്തരം antibiotic പ്രതിരോധ ശക്തിയുള്ള ബേക്റ്റീരിയ മൂലം മരണം സംഭവിക്കുന്ന ആളുകൾ കൂടി വരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 2017ൽ ഏഴു ലക്ഷം ആളുകൾക്ക്‌ ആണു ഇത്തരം superbugs മൂലം മരണം സംഭവിച്ചത്‌. സൗത്ത് ആഫ്രിക്കയിൽ കുഷ്ടം, ബ്രിട്ടനിൽ ഗോണോറിയ എന്നിവ കാരണം ആകുന്ന ചില ബേക്റ്റീരിയകൾ superbugകൾ ആയി പരിണമിച്ചിട്ടുണ്ട്‌.

Antibiotic Resistance
Antibiotic Resistance

https://amp.theguardian.com/commentisfree/2017/oct/08/superbugs-antibiotics-tuberculosis-health

നമ്മുടെ സ്ഥിരമുള്ള മരുന്നുകൾ വിജയിക്കാത്തിടത്ത്‌ ബേക്റ്റീരിയകളെ സ്വാഭാവികം ആയി കൊല്ലുന്ന മറ്റൊരു കൂട്ടരുടെ സഹായം നമുക്കു തേടേണ്ടി വരുന്നു. ബേക്റ്റീരിയകളെ ബാധിക്കുന്ന വൈറസ്സുകളെ. അതെ, Bacteriophage എന്ന് അറിയപ്പെടുന്ന ബേക്റ്റീരിയകളെ മാത്രം ആക്രമിച്ചു കൊന്നു പെറ്റു പെരുകുന്ന വൈറസ്സുകളുടെ സഹായം നമ്മൾക്കു വേണ്ടി വരുന്നു.

2015ൽ റ്റോം പേറ്റേർസ്സൺ എന്ന ഒരു വ്യക്തിക്ക്‌ ഈജിപ്റ്റിൽ വെക്കേഷനു പോയപ്പൊൾ അവിടെ വെച്ച്‌ ഒരു superbug പിടിപെട്ടു. ഇത്‌ അയാളുടെ ശരീരത്തിൽ പടർന്നു പ്രശ്നങ്ങളുണ്ടാക്കുവാൻ തുടങ്ങി. ആളെ അടിയന്തിരമായി ജെർമ്മനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ട്‌ പോയി. പലവിധ antiobiotics നോട്‌ പ്രതിരോധം ഉള്ള ബേക്റ്റീരിയ ആയിരിന്നു റ്റോമിനെ ബാധിച്ചത്‌.
ജെർമ്മനിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക്‌ റ്റോമിനെ സേൻ ഡിയാഗോ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റെല്ലാ വഴികളും അടഞ്ഞു എന്നായപ്പൊൾ ആണ് bacteriophage therapy അവസാന കൈ എന്ന നിലയിൽ ഉപയോഗിച്ചത്‌. പലവിധ bacteriophageകൾ ഉപയോഗിച്ച് റ്റോമിനെ ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി തിരിച്ച്‌ കൊണ്ട്‌ വന്നു.

https://health.ucsd.edu/news/releases/Pages/2017-04-25-novel-phage-therapy-saves-patient-with-multidrug-resistant-bacterial-infection.aspx

ഇത്‌ ഒരു വഴിത്തിരിവായിരുന്നു. നമ്മുടെ ഈ അതിശക്തനായ ശത്രുവിനെ കീഴ്പ്പെടുത്താനുള്ള പുതിയ യുദ്ധതന്ത്രം. ലോകത്ത്‌ എല്ലാ സ്പീഷീസ്‌ ജീവികളുടെ എണ്ണത്തേക്കാളും അധികം ഉണ്ട്‌ bacteriophageകളുടെ എണ്ണം. ഇത്രയ്ക്കും വൈവിധ്യമാർന്ന ജീവിയുടെ, ബേക്റ്റീരിയകളെ കൊല്ലാനുള്ള കഴിവിനെ ഉപയോഗപ്പെടുത്തി, നമുക്ക് ഈ superbugsനെ കീഴപ്പെടുത്താം.
ചുരുക്കിപ്പറഞ്ഞാൽ വൈറസ്സിനെ കൊണ്ട്‌ ബേക്റ്റീരിയയെ കൊല്ലുന്ന രീതി.

സ്വാഭാവികമായും നമ്മൾക്കുണ്ടാകുന്ന സംശയമാണ്, “എന്തുകൊണ്ട്‌ ഈ വൈറസ്സ്‌ മനുഷ്യരെ ആക്രമിക്കില്ലാ?” എന്ന്. കാരണം ഉണ്ട്‌. മനുഷ്യന്റെ കോശങ്ങളുടെ പ്രതലവും ബേക്റ്റീരിയകളുടെ കോശപ്രതലവും വളരെയധികം വ്യത്യസ്തമാണ്. നമുക്ക്‌ ഈ വൈറസ്സുകളെ കൊണ്ട്‌ യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല. കാരണം അവയ്ക്ക്‌ നമ്മുടെ കോശങ്ങളെ അല്ല ലക്ഷ്യം, ബേക്റ്റീരിയയെ ആണ്.

ശത്രു 3: ക്യാൻസർ

മരണനിരക്ക്‌: 82 ലക്ഷം മരണം 2012ൽ.

ഇന്നും നമ്മെ ഏറ്റവുമധികം ഭയചകിതരാക്കുന്ന ഒരു രോഗം ആണ് ക്യാൻസർ. ഭയത്തിനു കാരണം ക്യാൻസർ രോഗിക്ക്‌ നൽകുന്ന ഭയാനകമായ അവസാന ദിനങ്ങൾ ആണ്. പല തരത്തിലുള്ള ക്യാൻസറുകൾ പല കാരണങ്ങളാൽ മനുഷ്യരിൽ വരുന്നു. ഇവയിൽ പൊതുവായി കാണുന്ന കുഴപ്പം കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ്. കോശങ്ങൾ അങ്ങനെ പെരുകി ആ ഭാഗത്തും ശേഷം മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതാണ് ഈ രോഗം. ഈ അവസ്ഥ ഉണ്ടാക്കുന്നത്‌ പല പല കാരണങ്ങൾ ആകാം (ജനിതകമോ, പ്രകൃതിയിൽ നിന്നോ, റേഡിയേഷനിൽ നിന്നോ, ജീവിത ശൈലിയിൽ നിന്നോ ). എന്നാൽ എല്ലാത്തിന്റെയും തുടക്കം, കോശത്തിന്റെ വളർച്ചയും പ്രത്യുൽപ്പാദനവും നിയന്ത്രിക്കുന്ന ജനിതകത്തിൽ(Gene) വരുന്ന മാറ്റങ്ങൾ ആണ്. ആ ജനിതകത്തിന്റെ തകരാറാണ് ക്യാൻസർ ആയി പരിണമിക്കുന്നത്.
ഈ തകരാറിന്റെ ഭവിഷത്തായി, കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നു. ലോകത്ത്‌ പല രീതിയിൽ ഈ കൊലയാളിയെ നിയന്ത്രിക്കുവാൻ നോക്കുന്നുണ്ട്‌. ഇന്ന് ഈ ക്യാൻസർ വന്നു മരിക്കുന്നവരേക്കാൾ അധികം ആളുകളെ നമുക്കു രക്ഷിക്കുവാൻ സാധിക്കുന്നുണ്ട്‌. ക്യാൻസർ രോഗികളുടെ ആയുസ്സും ശാസ്ത്രത്തിനു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു. ഇത്രക്കും ഒക്കെ ആണെങ്കിലും ഈ രോഗത്തെ പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കുവാൻ സാധിച്ചിട്ടില്ല.
അവിടെ നമുക്ക്‌ പുതിയ രീതിയിലുള്ള ചികിത്സകൾ പ്രതീക്ഷകൾ നൽകുന്നു. അത്തരം ഒരു പുതിയ രീതിയാണ് വൈറസ്സിനെ കൊണ്ട്‌ പ്രതിരോധ ശക്തി കൂട്ടുക എന്നത്‌.

നമ്മുടെ ശരീരത്തിൽ പുറത്തു നിന്നുള്ള പദാർത്ഥങ്ങളേയും, കേടായ കോശങ്ങളെയും നശിപ്പിക്കുവാൻ കഴിവുള്ള കോശങ്ങൾ ഉണ്ട്‌. അവയാണു Immune T-Cells. ഇവ ശരീരത്തിൽ പ്രവേശിക്കുന്ന അനാവശ്യമായ ബാഹ്യപദാർത്ഥങ്ങൾ കണ്ടെത്തി നശിപ്പിച്ചുകളഞ്ഞ് നമ്മുടെ ആന്തരികം സുരക്ഷിതമാക്കുന്നു.

ക്യാൻസർ മുകളിൽ പറഞ്ഞതു പോലെ നമ്മുടെ സ്വന്തം കോശമായതിനാൽ ഈ T Cellsനു ഇവയെ തിരഞ്ഞുപിടിക്കാൻ സാധിക്കുന്നില്ല. സ്വന്തം ശരീരത്തിൽ കോശങ്ങൾ തന്നെയാണല്ലൊ ക്യാൻസർ കോശങ്ങൾ ആകുന്നത്‌, അത്കൊണ്ട്‌ T Cells ഈ ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായ കോശങ്ങളായി കാണുന്നില്ല.

ഇവിടെയാണ് ശാസ്ത്രം ഒരു വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയത്‌. ഈ T Cellsനു ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായി കാണുവാനുള്ള കഴിവു നേടിക്കൊടുക്കുക. അതിനു വൈറസ്സുകളുടെ സഹായം തേടിയതാണ് ഇവിടെ മറ്റൊരു അത്ഭുതം. ഈ വൈറസ്സുകൾ ഈ T Cells ഉള്ളിൽ കടന്ന് T-Cellന്റെ അകത്ത്‌ മാറ്റങ്ങൾ വരുത്തുന്നു. ഈ മാറ്റങ്ങൾ T Cellsനു ക്യാൻസർ കോശങ്ങളെ തിരിച്ചറിയാൻ ഉള്ള കഴിവു നൽകുന്നു. മാത്രമല്ലാ, ഇതിനു പുറമേ, മറ്റു ചില സവിശേഷതകൾ കൂടി പ്രസ്തുത മാറ്റം നൽകുന്നു.

ഇത്തരം മാറ്റങ്ങൾ വരുത്തിയ hybrid T Cells ക്യാൻസർ രോഗികളുടെ ഉള്ളിലേക്ക്‌ തിരിച്ച്‌ കയറ്റുന്നു. ഈ T Cells അങ്ങനെ പരമ്പര കൊലയാളികൾ (serial killers) ആകുന്നു. ഇവ ക്യാൻസർ കോശങ്ങളെ തേടിപ്പിടിച്ച്‌ നശിപ്പിക്കുന്നു. ഒരു hybrid T Cell നിരവധി കോശങ്ങളെ കൊന്നുകൊണ്ട്‌ മുന്നേറുന്നു.

Orange color T Cells Killing Blue color Cancer Cells
Orange color T Cells Killing Blue color Cancer Cells

ഇത്‌ പരീക്ഷണാടിസ്ഥാനത്തിൽ, മരണം കാത്ത്‌ കിടന്നിരുന്ന പല രോഗികൾക്കും ജീവൻ തിരിച്ച്‌ നൽകി. അവരിൽ ധാരാളം പേർക്കും ക്യാൻസർ പൂർണ്ണമായും മാറിയിരിക്കുന്നു.

https://www.nejm.org/doi/full/10.1056/NEJMe1106965

https://www.geek.com/geek-pick/hiv-virus-used-to-turn-white-blood-cells-into-cancer-serial-killers-1411827/

https://www.huffingtonpost.co.uk/entry/t-cell-video-killers-video_n_7298828?guccounter=1

ജനിതക വിപ്ലവങ്ങൾ, നീണ്ട കാല പഠനങ്ങൾ, റിസർച്ചുകൾ എന്നിവയെല്ലാം പ്രഥമദൃഷ്ടിയിൽ ഉപയോഗശൂന്യം എന്ന് തോന്നിപ്പിക്കാം. എന്നാൽ, ഇവയുടെ സമഗ്രതയിലുള്ള പ്രായോഗിക ഉപയോഗം വഴി നമ്മളുടെ ഏറ്റവും ശക്തമായ, ഏറ്റവും മാരകമായ, ഏറ്റവും കഠിനമായ ശത്രുക്കളെപ്പോലും നിശ്പ്രഭമാക്കുവാൻ സാധിച്ചിട്ടുണ്ട്.വരുംകാലങ്ങളിലും ശാസ്ത്രത്തിന്, ഇത്തരം വിജയങ്ങൾ വഴി നമ്മുടെ ജീവിതം സുരക്ഷിതമാക്കുവാൻ സാധിക്കട്ടെ. ശാസ്ത്രചിന്താഗതിയും പുരോഗമിക്കട്ടെ.

Categories
Article Disease Evolution Farming Food Medicine Nature Virus

വൈറസ്സും വവ്വാലും.

HIV virus.
HIV virus.

സാർസ്‌, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ്‌ , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്‌, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും.

എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച്‌ ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്‌?

കാരണം ഉണ്ട്‌. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ്‌ ഒരു ഏകകോശ ജീവിയാണോ? വൈറസ്സ്‌ ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ്‌ ഒരു ജീവിയാണോ? ജീവന്റെ ലക്ഷണങ്ങൾ പലതും ഇവ കാണിക്കുന്നില്ല. പിന്നെ എന്താണു വൈറസ്‌? കുറച്ച്‌ ജനിതക പദാർത്ഥങ്ങൾ ഒരു ആവരണത്തിനുള്ളിൽ നിറയ്ക്കപ്പെട്ട ഏറ്റവും ലളിതമായ ഒരു ജൈവരൂപം ആണ് വൈറസ്‌ എന്ന് ചുരുക്കിപ്പറയാം. ഇത്രയ്ക്കും ലളിതമായതു മൂലം, അവ വളരെ സൂക്ഷ്മവും ആണ്. അതായത്‌, നമ്മൾ സൂക്ഷ്മം എന്ന് വിളിക്കുന്ന ബേക്റ്റീരിയകൾക്ക്‌ കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ അവയ്ക്ക്‌ പോലും കാണാൻ സാധിക്കാത്ത വിധം ചെറുത്.
വൈറസ്സുകൾ ഒരു തരം Parasites ആണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി മറ്റു ജീവികളെ ഉപയോഗിക്കുന്ന ജീവി. സ്വന്തമായിട്ട്‌ ഒരു ജൈവ/രാസ പ്രക്രിയ പോലും ചെയ്യാൻ സാധിക്കാത്തവയാണ് വൈറസ്സുകൾ. ഏതൊരു പ്രക്രിയയ്ക്കും വൈറസ്സിനു മറ്റുകോശങ്ങൾ ആവിശ്യമാണ്. പ്രത്യുൽപ്പാദനം പോലും വൈറസ്സുകൾ

Cell_receptors
Cell_receptors

ചെയ്യിപ്പിക്കുന്നത്‌ മറ്റുകോശങ്ങളെ കൊണ്ടാണ്. അതിനുവേണ്ടി വൈറസ്സ്‌ ഒരു കോശത്തെ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്‌ വൈറസ്സിന്റെ ബാഹ്യമായ (പുറംതോട്‌) ആവരണത്തിൽ ആണ്. വൈറസ്സിന്റെ ആവരണത്തിനു ചുറ്റും മുള്ള്‌ പോലെ തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഉണ്ട്‌. ഇവയ്ക്ക്‌ ഒരു താക്കോലിന്റെ ജോലിയാണുള്ളത്. ഏതൊരു താക്കോലും തുറക്കുന്നത്‌ താഴുകളെ ആകുമല്ലോ. ഇത്തരം താഴുകൾ കാണപ്പെടുന്നത്‌ കോശങ്ങളുടെ പുറത്താണ്. ഈ താഴുകൾ കോശങ്ങൾക്കു പരസ്പരം കൈമാറാൻ ആവശ്യമായ പദാർത്ഥങ്ങൾ ആണ്. കോശത്തിന്റെ പുറത്തുള്ള ഈ താഴുകളെ cell surface receptors എന്ന് വിളിക്കുന്നു.
ഈ താഴുകളുടെ ഉദ്ദേശ്യം, അനുവദനീയം അല്ലാത്ത പദാർത്ഥങ്ങൾ കൊശത്തിന്റെ അകത്ത്‌ കടത്തി‌ വിടാതിരിക്കുക എന്നതാണ്. വൈറസ്സ്‌ ഈ താഴുകളുടെ കള്ളത്താക്കോലും കൊണ്ടാണു വരുന്നത്‌‌. ഈ കള്ളത്താക്കോൽ പാകമാകുന്ന ഏതുകോശത്തിന്റെ അകത്തും വൈറസ്സ്‌ കടക്കും.
വൈറസ്സ്‌, കോശങ്ങളുടെ അകത്ത്‌ കടക്കുന്നത്‌ കോശത്തിന്റെ ജനിതക കോപ്പിയുണ്ടാക്കുന്ന സ്വാഭാവികപ്രക്രിയ ഹൈജാക്ക്‌ ചെയ്യാൻ വേണ്ടിയാണ്. കോശങ്ങൾക്ക്‌ സ്വന്തം ജനിതകത്തിന്റെ കോപ്പിയുണ്ടാക്കുവാൻ കഴിവുണ്ട്‌, അങ്ങനെയാണ് കോശങ്ങൾക്കുള്ളിലെ ‘പ്രത്യുൽപ്പാദനം’ നടത്തുക. കോശങ്ങളുടെ ഈ കഴിവ് വൈറസ്സ്‌ ഹൈജാക്ക്‌ ചെയ്യുന്നു. കോശത്തിനെ കൊണ്ട്‌ വൈറസ്സിന്റെ ജനിതക കോപ്പിയുണ്ടാക്കിപ്പിക്കുന്നു. ഒരോ കോപ്പിയും ഒരോ വൈറസ്സ്‌ ആകുകയും ചെയ്യുന്നു. അവസാനം ആ കോശം വൈറസ്സ്‌ കൊണ്ട്‌ നിറഞ്ഞ്‌, അവ പൊട്ടിപിളർന്ന് വ്യാപിക്കുന്നു.

പ്രകൃതിയിൽ ഒരോ കോശത്തിനും ഒരോ തരം cell surface receptors ആണുള്ളത്. അതായത്‌,

Nipah-virus
Nipah-virus

ഒരോ ജീവിക്കും അതിന്റേതായ താക്കോൽ കൊണ്ടാണു കോശത്തിനകത്തേയ്ക്ക് പ്രവേശനം ലഭിക്കുക.
ഒരു സ്പീഷീസിൽ നിന്ന് തന്നെ വളരെയധികം വ്യത്യസ്തമാണ് ഒരോ cell surface receptors ഉം. എന്നാൽ ഇവിടെയാണ് വൈറസ്സ്‌ പരിണാമം പ്രവർത്തിക്കുന്നത്‌. മേൽ പറഞ്ഞ രോഗബാധിതയായ കോശങ്ങളുടെ അകത്ത്‌ ഒരോ വൈറസ്സ്‌ കോപ്പിയുണ്ടാകുമ്പോൾ അതിൽ ചില കോപ്പികൾക്ക്‌ അക്ഷരത്തെറ്റുകൾ സംഭവിക്കാം. ആ അക്ഷരതെറ്റുകളുടെ ഫലമായി ചില വൈറസ്സുകൾക്ക്‌ അവരുടെ പുറത്തുള്ള receptors (നമ്മൾ പറഞ്ഞ അതേ താക്കൊൽ) മാറ്റം വരാം. കോടിക്കണക്കിനു കോപ്പികൾ ഉണ്ടാക്കുന്നിടത്ത്‌ കുറച്ച്‌ ലക്ഷം വൈറസ്സുകൾ receptors മാറിയാൽ അത്‌ വൈറസ്സുകളുടെ ഇപ്പൊഴുള്ള അവസ്ഥയിൽ കാര്യമായ ഗതിമാറ്റം ഉണ്ടാകില്ല. എന്നാൽ, ഈ മാറ്റംവന്ന പുതിയ receptor കൊണ്ട്‌ പുതിയ വാതിലുകൾ തുറക്കാൻ വൈറസ്സുകൾക്ക് സാധിക്കുന്നു. ഇങ്ങനെ ഒരു ജീവിയിൽ ഉണ്ടായിരുന്ന വൈറസ്സ്‌ മറ്റൊരു സ്പീഷീസിലോട്ട്‌ കുടിയേറുമ്പോൾ ആ പുതിയ സ്പീഷീസിൽ ഈ വൈറസ്സിനെ പ്രതിരോധിക്കാനുള്ള യാതൊരുവിധ സംവിധാനവും ഉണ്ടായിരിക്കില്ല. ആ ജീവിക്ക്, ഈ വൈറസ്സ്‌ ഒരു പുതിയ ആക്രമണകാരി ആയിരിക്കും. അങ്ങനെ പ്രസ്തുത ജീവിയ്ക്കുള്ളിൽ ഈ വൈറസ്സുകൾ മാരക പ്രഹരശേഷി കൈവരിക്കുന്നു.മനുഷ്യരിൽ ഇങ്ങനെ മറ്റു സ്പീഷീസിൽ നിന്നും വൈറസ് ബാധയുണ്ടാകുന്നതിനെ zoonotic viral infections എന്ന് വിളിക്കുന്നു.

നമുക്ക് ജലദോഷം വരുന്നത്‌ Rhinovirus നമ്മുടെ ശ്വാസകോശത്തെ ആക്രമിക്കുന്നത് മൂലമാണ്. നിരവധി തലമുറകൾ ആയി ഈ Rhinovirusന്റെ കൂടെ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട്‌. അതുകൊണ്ട് തന്നെ ഇതിന്റെ അക്രമം നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ മനുഷ്യരിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത വൈറസ്സുകൾ മനുഷ്യരിൽ നിന്ന് ചാടി മറ്റു ജീവികളെ അക്രമിക്കുമ്പോൾ അതിനെ reverse zoonosis എന്ന് പറയും.മനുഷ്യന്റെ ശക്തമായ മരുന്നുകൾ അതിജീവിക്കാൻ സാധിക്കുന്ന വൈറസ്സുകൾ മറ്റു ജീവികളിൽ കടക്കുമ്പോഴേക്കും അവ ഭയാനകമാം വിധം കുഴപ്പങ്ങൾ ഉണ്ടാക്കുന്നു.

എന്നാലും എന്തുകൊണ്ടാണു വവ്വാലിൽ നിന്ന് വരുന്ന വൈറസ്സുകൾക്ക്‌ ഇത്ര മാരകശക്തി?

വവ്വാൽ ഒരു സസ്തനിയാണ്. പറക്കുവാൻ സാധിക്കുന്ന ഏക സസ്തനി. പറക്കുവാൻ വേണ്ടി വവ്വാലുകൾക്ക്‌ പരിണാമപരമായ പല പ്രത്യേകതകൾ ഉണ്ട്‌. ശക്തിയായി ചിറകടിക്കുവാൻ വേണ്ടി വളരെയധികം ഊർജ്ജം ആവിശ്യമാണ്. സസ്തനി ആയതുകൊണ്ട് തന്നെ ഇവ warm blooded ആണ്. പറക്കുന്ന വവ്വാലുകൾക്ക്‌ ശരീരം തണുപ്പിക്കാൻ സാധിക്കുമെങ്കിലും അവയുടെ ശരീരത്തിലെ ചൂട്‌ വളരെയധികം ഉയരുന്നുണ്ട്. ഇത് മൂലം സാധാരണ വൈറസ്സുകൾ എല്ലാം മരിക്കുന്നു. എന്നാൽ അതിനെ അതിജീവിക്കുന്ന വൈറസ്സുകൾ മാത്രം വവ്വാലിൽ വളരുന്നു. അതുപോലെ, പറക്കുവാൻ ആവശ്യമായ ഉയർന്ന metabolism ഉള്ള വവ്വാലിന്റെ ശരീരത്തിലെ കേടുപാടുകൾ പ്രതിരോധിക്കാൻ വവ്വാലിന്റെ ഉള്ളിൽ പരിണമിച്ചുണ്ടായ വളരെ മികച്ച immunity system ആണുള്ളത്. ഈ മികച്ച പ്രതിരോധശക്തിയെ അതിജീവിച്ചുകൊണ്ട് പരിണമിച്ച വൈറസ്സുകൾക്ക് അകത്ത്‌ കടക്കുവാൻ സാധിച്ചാൽ അവയ്ക്ക്‌ മറ്റ് പുതിയ ജീവികളുടെ അത്ര ശക്തമല്ലാത്ത പ്രതിരോധം ഒരു പ്രശനമേ അല്ലാതായി മാറുന്നു. തീയിൽ കുരുത്തത്‌ വെയിലത്ത്‌ വാടില്ലാ എന്ന് പറയുമ്പോലെ, വവ്വാലിൽ പരിണമിച്ച വൈറസ്സ്‌ മനുഷ്യരുടെ ഉള്ളിൽ തളരില്ലാ.

മറ്റൊരു വലിയ വിത്യാസം എന്തെന്നാൽ, വവ്വാലുകൾ വൈറസ്സിനെ തിരിച്ച് പ്രതിരോധിക്കുന്ന രീതിയിൽ ഉള്ള കാര്യമാണ്. മറ്റു ജീവികളെപ്പോലെ വൈറസ്സുകളെ അപ്പാടെ തുരത്തുന്നതിനു പകരം ചെറിയ തോതിൽ വൈറസുകൾ കൂടുതൽ കാലം അവയുടെ ഉള്ളിൽ തങ്ങിനിൽക്കാൻ അനുവദിക്കുന്നു.

എന്തുകൊണ്ട്‌ ഈ വൈറസ്സുകൾ വവ്വാലിനെ അല്ലെങ്കിൽ വാഹകരായ മറ്റു ജീവികളെ കൊല്ലാൻ തക്ക ആർജ്ജവം ഇല്ല?

Bats
Bats

നേരത്തെ പറഞ്ഞല്ലോ, ഈ വവ്വാലുകൾ ഈ വൈറസ്സിന്റെ ഒപ്പം ആണു പരിണമിച്ചുണ്ടായത്‌‌. അതുകൊണ്ട്‌ വവ്വാലിൽ അസ്വാസ്ത്യം ഉണ്ടാക്കുമെങ്കിലും ഇവയ്ക്ക് വവ്വാലിന്റെ പ്രതിരോധശേഷിക്ക്‌ മുന്നിൽ മാരകമായ തീവ്രതയിൽ പിടിച്ചുനിൽക്കുക സാധ്യമല്ല.

വവ്വാലുകളിൽ തന്നെ നിരവധി സ്പീഷീസുകൾ ഉണ്ട്‌. അതിനാൽ അവയിൽ ഉള്ള വൈറസ്സുകൾ വവ്വാലുകളിൽ നിന്ന് പരസ്പരം സ്പീഷീസുകളിലേക്ക് ചാടുവാൻ മിടുക്കരാണ്.വവ്വാലിന്റെ അടുത്ത് ഇടപഴകുവാൻ പോകുന്ന ജീവികൾക്കാണു വവ്വാലിൽ നിന്ന് വൈറസ്സുകൾ കിട്ടുവാൻ സ്വാഭാവികമായും സാധ്യത കൂടുതൽ. മനുഷ്യർ കാട്ടിലേക്ക്‌ കൂടുതൽ സ്ഥലം കൈയേറുമ്പോൾ ആണ് ഇത്തരം ഇടപെഴകലിനുള്ള അവസരങ്ങൾ കൂടുന്നത്‌. മനുഷ്യനും അവന്റെ കൂടെ ജീവിക്കുന്ന മൃഗങ്ങളുമായി ഇങ്ങനെ കൂടുതൽ ഇടപെഴകുമ്പോൾ സ്പീഷീസ്‌ മാറി അക്രമിക്കാൻ വൈറസ്സിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.

ചൈനയിൽ 2016-17ൽ പന്നിക്കുട്ടികളെ ബാധിക്കുന്ന കൊറൊണവൈറസ്സ്‌‌ വൻ നാശം വിതച്ചു. 25000 പന്നിക്കുട്ടികളെയാണ് അത് കൊന്നു കളഞ്ഞത്‌.
2002ൽ കൊറോണവൈറസ്സ്‌ വവ്വാലിൽ നിന്ന് പരന്ന് 800 മനുഷ്യജീവൻ ആണു കവർന്നത്‌. ഇവ ഉത്ഭവിച്ചതോ, ചൈനയിലെ ഒരു ഗുഹയിൽ ജീവിക്കുന്ന ഒരു കൂട്ടം വവ്വാലുകളിൽ നിന്നും.

നിപ്പ വൈറസ്സ്‌ ഇവിടെ നമ്മുടെ നാട്ടിൽ, ഇതുവരെ പത്തു മനുഷ്യജീവനാണ് അപഹരിച്ചിട്ടുള്ളത്. 1998-99 കാലഘട്ടത്തിൽ മലേഷ്യയിൽ അത്‌ 105 ആളുകളെ കൊന്നു. നേരിട്ടുള്ള സമ്പർക്കം വഴിയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത്‌ പടരുക. 2014ൽ എബോള വൈറസ് 5000 പേരെ ലോകത്തു നിന്ന് തുടച്ചു മാറ്റിയിട്ടുണ്ട്. 5,00,000 ആളുകൾ വർഷന്തോറും ലോകത്ത്‌ ഫ്ലു ബാധിച്ചു മരിക്കുന്നു.
മലേറിയ 10,00,000 ആളുകളെ എല്ലാ വർഷവും ലോകത്ത്‌ കൊല്ലുന്നുണ്ട്, അതും കൊതുകു വഴി മാത്രം. അതിനാൽ നിപ്പാ വൈറസിനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് അതിശയോക്തിയിൽ പൊതിഞ്ഞു പ്രചരിച്ചു കൊണ്ടിരിക്കുന്ന പൊതു ഭയം അസ്ഥാനത്താണ് എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ ഉദാഹരണങ്ങൾ ആവിശ്യമില്ല.

 

References:

  1. https://www.nature.com/articles/d41586-017-07766-9
  2. http://www.sciencemag.org/news/2017/06/bats-really-do-harbor-more-dangerous-viruses-other-species
  3. https://www.nature.com/news/bats-are-global-reservoir-for-deadly-coronaviruses-1.22137
  4. https://www.wired.com/2014/10/bats-ebola-disease-reservoir-hosts/
  5. https://www.nih.gov/news-events/news-releases/new-coronavirus-emerges-bats-china-devastates-young-swine
  6. http://www.bats.org.uk/pages/bats_and_viruses.html
  7. https://www.newscientist.com/article/2161942-bats-spread-ebola-because-theyve-evolved-not-to-fight-viruses/