Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114 Evolution – Is it true, Science?Skip to the content
എങ്ങനെ ആണ് മനുഷ്യന്‍ 46 chromosome ഉം എന്നാൽ നമ്മുടെ cousins എന്ന് വിളിക്കുന്ന chimpanzee, bonobo പോലെ ഉള്ള great apes ന് 48 chromosome ഉം ആയതു എന്ന് ആണ് താഴെ പരിശോധിക്കുന്നത്
ഉല്‍പത്തി 2 :21 – 23
ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്ത അതിന്നു പകരം മാംസം പിടിപ്പിച്ചു.യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷ്യന്‍ ; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
1955 ഇൽ Joe Hin Tjio and Albert Levan എന്ന scientists മനുഷ്യനു 23 pair (=46) chromosome ആണ് എന്ന് കണ്ടെത്തി . അത് വരെ മനുഷ്യന്, ആൾകുരങ്ങിനെ (chimpanzee, bonobo etc) പോലെ 24 pair (=48) chromosome ആണ് എന്ന് കരുതിയിരുന്നു. അതായത് മനുഷ്യന്‍ ഉണ്ടായതു പരിണാമം (biological evolution) വഴി ആണ് എങ്കിൽ ഒരു human chromosome ഉണ്ടായതു ഏതെങ്കിലും രണ്ട് ancestral chromosome കളുടെ fusion കൊണ്ട് ആണ് എന്ന് hypothesis ഉണ്ടായി. DNA യുടെ Double Helix model, ലോകം അറിഞ്ഞത് 1953 ഇൽ മാത്രം ആണ്. അത് കൊണ്ടു തന്നെ ആദ്യം പറഞ്ഞ hypothesis test ചെയ്യാൻ മാത്രം ശാസ്ത്രത്തിന് കഴിവ് നേടിയിരുന്നില്ല.
മനുഷ്യന്റെ chromosome 2 ആണ് അങ്ങനെ fusion മൂലം ഉണ്ടായ chromosome എന്ന് പിന്നീട് കണ്ടെത്തി. ആദ്യം പറഞ്ഞ hypothesis ശരി ആണ് എങ്കിൽ മുന്ന് കാര്യങ്ങൾ ശരി ആകണം.
1. ഏറ്റവും പ്രധാനമായി ആ രണ്ടു chromosome (Chimpanzee യുടെ 2a&2b ) കളിലെ gene കൾ നമ്മുടെ chromosome 2 ഇല്‍ ഉണ്ടാകണം. കൂടാതെ അവക്ക് എകദേശം അതെ order വേണം. (synteny). 1982 ഇൽ അവയുടെ banding pattern ഒരു പോലെ ആണ് എന്ന് കണ്ടെത്തി. [1] Human & chimpanzee genome project പൂർത്തി ആയപ്പോൾ അവയില്‍ ഉള്ള gene കൾ ഒരേ പോലെ ആണ് എന്നും അവക്ക് എകദേശം ഒരേ order തന്നെ ആണ് എന്നും കൂടി കണ്ടെത്തി. [2, 3]
2. ഈ രണ്ട് chromosome ന്റെ end ആണ് പരസ്പരം join ചെയതത് എങ്കിൽ പുതുതായി ഉണ്ടായ chromosome ന്റെ നടുക്ക് telomere കാണണം. ഒരു chromosome ന്റെ അറ്റത്ത് മാത്രം കാണുന്ന ഭാഗം ആണ് telomere. അവിടെ 5′-TTAGGG-3 എന്ന sequence ആയിരം പ്രാവശ്യം ആവർത്തിച്ചു കാണാം. Opposite chain ഇൽ complementary ആയി 3′-AATCCC-5′ കാണും. 1991 ഇൽ human chromosome 2 ന്റെ നടുക്ക് q13 band എന്ന area യില്‍ telomere sequences കണ്ടെത്തി. അതും പരസ്പരം തല തിരിഞ്ഞ ഒട്ടിച്ച പോലെ അതായത് ഒരിടത്ത് 5′-TTAGGG-3 എന്ന sequence ഉം അത് കഴിഞ്ഞു തുടര്‍ച്ച ആയി 5′-AATCCC-3′. ( ശ്രദ്ധിക്കുക ഇവിടെ അതിന്റെ direction തിരിഞ്ഞു.) [4]
3. Chromosome ന്റെ മധ്യത്തിലായി കാണുന്ന centromere രണ്ടെണ്ണം കാണണം. കാരണം ആദ്യത്തെ രണ്ടു chromosome ഉം ഓരോന്ന് വീതം ഉണ്ടായിരുന്നു. 1992 ഇൽ chromosome 2 ഇൽ സാധരണ കാണുന്ന centromere ന് പുറമെ q21.3-q22.1 എന്ന area യിൽ centromere ഇൽ കാണുന്ന DNA sequence (alphoid domain) കൾ കൂടി കണ്ടെത്തി. [5] centromere കളിൽ കാണുന്ന പ്രതേക DNA sequence ആണ് alpha satellite അഥവാ alphoid domain കൾ.
നമ്മൾ ആദ്യം predict ചെയ്ത പോലെ രണ്ട് chromosome കൾ fuse ചെയതു ആണ് ഒരു chromosome ഉണ്ടായതു എങ്കിൽ എന്തൊക്കെ തെളിവുകൾ വേണോ അതെല്ലാം തന്നെ നമുക്ക് ലഭിച്ചു.
അതായത് 2a & ab എന്ന രണ്ട് ancestral chromosome കളുടെ fusion കൊണ്ട് ആണ് നമ്മുടെ chromosome 2 ഉണ്ടായത്. അത് പോലെ തന്നെ നമ്മുടെ chromosome number 46 ആയി കുറഞ്ഞതും. പണ്ട് ജീവിച്ചിരുന്ന denisovan & neanderthal മനുഷ്യന്മാർക്കും 23 pair chromosomes ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. [6] അതായത് homo genus (നമ്മൾ അടക്കമുള്ള) pan genus (chimpanzee & bonobo) കളിൽ നിന്നും വേർപിരിഞ്ഞതിന്റെ ശേഷമാണ് ഈ Chromosome fusion നടന്നത്. ചിലപ്പോൾ ഈ chromosomes 2 fusion കൊണ്ട് ഉണ്ടായ reproductive isolation ആകാം ആ വേര്‍പിരിയലിന്റെ കാരണം.
Yunis JJ, Prakash O. The origin of man: a chromosomal pictorial legacy. Science. 1982 Mar 19;215(4539):1525-30. doi: 10.1126/science.7063861. https://pubmed.ncbi.nlm.nih.gov/7063861/
McConkey EH. Orthologous numbering of great ape and human chromosomes is essential for comparative genomics. Cytogenet Genome Res. 2004;105(1):157-8. doi: 10.1159/000078022. PMID: 15218271.https://pubmed.ncbi.nlm.nih.gov/15218271/
Fan Y, Newman T, et al. Gene content and function of the ancestral chromosome fusion site in human chromosome 2q13-2q14.1 and paralogous regions. Genome Res. 2002 Nov;12(11):1663-72. doi: 10.1101/gr.338402. https://pubmed.ncbi.nlm.nih.gov/12421752/
IJdo JW, Baldini A, Ward DC, Reeders ST, Wells RA. Origin of human chromosome 2: an ancestral telomere-telomere fusion. Proc Natl Acad Sci U S A. 1991 Oct 15;88(20):9051-5. doi: 10.1073/pnas.88.20.9051. https://pubmed.ncbi.nlm.nih.gov/1924367/
Avarello R, Pedicini A, Caiulo A, Zuffardi O, Fraccaro M. Evidence for an ancestral alphoid domain on the long arm of human chromosome 2. Hum Genet. 1992 May;89(2):247-9. doi: 10.1007/BF00217134. https://pubmed.ncbi.nlm.nih.gov/1587535/
Meyer M, Kircher M, Gansauge MT, et al. A high-coverage genome sequence from an archaic Denisovan individual. Science. 2012 Oct 12;338(6104):222-6. doi: 10.1126/science.1224344. . https://pubmed.ncbi.nlm.nih.gov/22936568/
May 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.
സസ്തനികളിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ്. വിയർപ്പ് ഗ്രന്ഥികൾ ആണു പിന്നിട് പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ആയത് എന്ന് കാണിക്കുന്നു.
ആദ്യം മുട്ടകളിൽ ഈർപ്പം നിൽനിർത്താൻ ആണു വിയർപ്പിൽ മാറ്റം വന്നത്. സസ്തനികളുടെ പൂർവ്വികർ ഇട്ടിരുന്ന മുട്ടകൾക്ക് സുഷിരങ്ങൾ ഉണ്ടായിരിന്നു. അവ ചൂട് തട്ടിയാൽ കേടായിപോകുമായിരിന്നു. അത് ഒഴിവാക്കാൻ ആദ്യം മുട്ടകളെ ഈ ദ്രാവകം ഉപകരിച്ചിരിന്നു. ഈ കഴിവു ഉണ്ടായിരുന്ന ജീവികളുടെ മുട്ടകൾക്ക് ചൂട് അതിജീവിക്കാൻ സാധിക്കുകയും അവ എണ്ണത്തിൽ കൂടുകയും ചെയ്തിരിന്നു.
എന്നാൽ ഈർപ്പം ഉള്ളിടത്ത് ബേക്റ്റീരിയ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണു. അത് ഒഴിവാക്കാൻ ഈ വിയർപ്പിൽ Lysozyme എന്ന antibacterial പ്രോട്ടീൻ ഉണ്ടാകുവാൻ തുടങ്ങി.
[ഓർക്കുക ഒരു പ്രശനത്തിനു കൃത്യമായ ഉത്തരം കണ്ടെത്തുകയല്ല പ്രകൃതി പരിണാമത്തിലൂടെ നേടുന്നത്, മറിച്ച് നിരവധി ഉത്തരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം ഉള്ള ജനിതകം പ്രകൃതിയിൽ അതിജീവിക്കുകയാണു ചെയ്യുന്നത്. ഇവിടെ Lysozyme എന്ന പ്രോട്ടീൻ ആണു നിരവധി ഉത്തരങ്ങളിൽ നിന്ന് പ്രകൃതിയിൽ മുട്ടകളെ അതിജീവിക്കാൻ സഹായിച്ചത്.]
എന്നാൽ lysozyme എന്ന പ്രോട്ടീനിൽ ഉണ്ടാകുന്ന ജീനിൽ നിന്ന് അൽപ്പം വ്യത്യാസം ഉണ്ടായാൽ ആണു alpha-lactalbumin എന്ന പ്രോട്ടീൻ ഉണ്ടാകുന്നത്. ഈ പ്രൊട്ടീൻ എല്ലാ breast milkൽ അടങ്ങിയിരിക്കുന്ന പോഷക അംശമാണു. അതായത് ഈ anti bacterial ദ്രാവകം ഉണ്ടാകുന്ന ജനിതക ഭാഗത്തിലെ ചെറിയ ജനിതക വ്യതിയാനം ആണു ഈ അമിഞ്ഞപ്പാലിന്റെ തുടക്കം.
ഈ വ്യതിയാനം സംഭവിച്ചത് മില്ല്യൺസ് വർഷങ്ങൽ മുൻപാണു. ഈ ജനിതക മാറ്റം ആ കഴിവു കിട്ടിയ ജീവികൾക്ക് മുൻതൂക്കം നൽകി.
ഈ anti bacterial കഴിവിനോപ്പം പോഷകം നിറഞ്ഞ ഈ ദ്രാവകം ഒരുമിച്ച് ഉത്പാദിപ്പിക്കാൻ സാധിക്കുന്നതായിരിന്നു ഈ ജനിതക വ്യതിയാനം. പിന്നീട് നിരവധി ചെറിയ പരിണാമങ്ങള്‍ വഴി ഈ കഴിവുകൾ വീണ്ടും വീണ്ടും പരിണമിച്ച് പാലിലെ contents and composition മെല്ലെ മെല്ലെ മാറുകയും കൂടുകയുംചെയ്തു. കൂടാതെ ഈ പാൽ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള പ്രത്യേക ഗ്രന്ഥികൾ പരിണമിച്ചുണ്ടായി എന്നാണ് ഇപ്പൊഴുള്ള hypothesis.
[Apocrine വിയർപ്പ് ഗ്രന്ഥിയിൽ നിന്നും ആകാം എന്നൊരു hypothesis കൂടിയുണ്ട്]
ആദ്യം ഉണ്ടായ ഈ കഴിവിൽ പ്രത്യേകിച്ച് ഒരു breast ഉണ്ടായിരുന്നില്ലാ. ഈ ഉദാഹരണം ഇന്നും കാണാം..
Echidna (എക്കിഡ്ണ) എന്ന ജീവികൾ, മുട്ട ഇടുകയും പാൽ ചുരത്തുകയും ചെയ്യും. ഇവ പാൽ ചുരത്തുക വിയർപ്പ് പോലെ ആണു. അവക്ക് പ്രത്യേകിച്ച് nipples പോലുമില്ലാ.
അവയുടെ മുട്ട പോലും ഇവർ ഈ anti-bacterial പാലിൽ Echidna ശരീരത്തിലെ ഉറയിൽ പൊതിഞ്ഞു വെക്കും. മുട്ട വിരിഞ്ഞാൽ ഈ Echidna കുഞ്ഞ് ഈ വിയർപ്പ് പോലെ വരുന്ന പാൽ കുടിക്കും അമ്മയുടെ സഞ്ചിയിൽ ഇരിന്ന്കൊണ്ട്. കുഞ്ഞുങ്ങളുടെ പുറത്ത് മുള്ളുകൾ വരുന്നത് വരെ Echidna തന്റെ സഞ്ചിയിൽ വളർത്തും. ബ്രൂഡ് പൗച്ചുകളില്‍ നിന്നാണു മുലയൂട്ടുന്ന ആദ്യ രൂപം ഉണ്ടായത്. സസ്തനികളുടെ പൂർവ്വികർ ആയ Synapsids ഇത് കണ്ടെത്തിയിട്ടുണ്ട്.
അടുത്ത പരിണാമ ചരിത്രം അമ്മമാരും കുട്ടിയും ആയുള്ള placenta എന്ന ജീവന്റെ ബന്ധത്തെ കുറിച്ചാണു. അത് നൽകിയതോ, വൈറസ്സുകൾ ആണു.
മിക്ക ജീവികളുടെയും ജനിതകത്തിൽ (മനുഷ്യരുടെ അടക്കം) പല ഭാഗങ്ങളും വൈറസ്സുകളിൽ നിന്നാണു വന്നിട്ടുള്ളത്. വൈറസ്സുകൾ ഒരു ഹോസ്റ്റിനെ ആക്രമിച്ചാൽ അത് കോശങ്ങളുടെ അകത്ത് കടന്ന് വൈറസ്സിന്റെ ജനിതകം പകർത്തുവാൻ കൊടുക്കും. ഒരോ പകർപ്പും ഒരോ വൈറസ്സായി കോശത്തിന്റെ പുറത്തേക്ക് വരുന്നു. ചിലപ്പോൾ ഈ വൈറസ്സിന്റെ ജനിതകത്തിന്റെ ചില ഭാഗങ്ങൾ ആ ജീവിയുടെ ജനിതകത്തിൽ കടന്ന് അതിന്റെ ഭാഗമാകുന്നു.
[ എല്ലാ വൈറസ്സുകളും ഇങ്ങനെ അല്ലാ, retrovirus എന്നൊരു വിഭാഗം വൈറസ്സുകൾ ആണു പരിണാമപരമായി ജനിതകം സംഭാവന ചെയ്യുക. ഈ റെറ്റ്രോവൈറസ്സുകൾക്ക് നേരിട്ട് പ്രോട്ടീൻ ഉണ്ടാക്കുവാൻ കഴിവില്ലാ, ആയതിനാൽ DNA യിൽ നിന്ന് RNA ഉണ്ടാക്കി, അതിൽ നിന്ന് Protein ഉണ്ടാക്കുന്നു. അപ്പൊൾ ചില സന്ദർഭങ്ങളിൽ അവയുടെ ജനിതകം ഹോസ്റ്റ് കോശങ്ങളിൽ അകപ്പെട്ട് പോകുന്നു.]
അതിനു ഒരു ഉദാഹരണം ആണു Australiaയിൽ കാണുന്ന Koala (കൊഅല) ഇവയിൽ നാശം വിതച്ചത ഒരു retrovirus ആണു. കൊഅലയുടെ sperm അഥവാ eggൽ ഈ വൈറസ്സ് അക്രമത്തിൽ അതിന്റെ ജനിതകം കൈമാറുന്നു. പിന്നിട് ഈ sperm/egg ഒരു കൊഅല ആകുംബൊൾ അതിന്റെ ജനിതകത്തിൽ ഈ retroviruses ഭാഗങ്ങൽ വരുന്നു.
എന്നാൽ ഈ ജനിതക ഭാഗം activate ആകാത്തിടത്തോളം മാറ്റങ്ങൾ ഒന്നും ഇല്ല. പക്ഷെ ജനിതകത്തിന്റെ ഈ ഭാഗം activate ആകുംബൊൾ മറ്റു പിൻഗാമികൾക്ക് ഈ മാറ്റങ്ങൾ പ്രകടം ആകും.
ഈ മാറ്റങ്ങൾ ഗുണമാകാം ദോഷമാകാം ആ ജീവിക്ക് ആ പരിതസ്ഥിതിക്ക്. കൊഅലയുടെ കാര്യത്തിൽ അത് ദോഷമായി. ഈ ജനിതക ഭാഗം കാരണം കൊഅലകളിൽ AIDS പോലെ ഒരു അവസ്ഥ പിടിപെട്ടു
മുട്ടയിട്ടിരുന്ന ജീവികൾ ആയിരിന്നു പണ്ട് മിക്കതും. എന്നാൽ അതിന്റെ ദോഷം എന്തെന്നാൽ മുട്ടകൾ മറ്റു predatorsനു എളുപ്പം ഭക്ഷിക്കാവുന്ന ഒരു സ്രോതസ്സ് ആയിരിന്നു. ഇങ്ങനെ ഒരു ജീവിയായിരിന്നു Juramaia (ജുറമയിയ , ചൈനയിൽ നിന്നുള്ള ജുറാസ്സിക്ക് അമ്മ എന്നാണു ഈ വാക്കിന്റെ ഇതിനർത്ഥം) ഈ ജീവിയുടെ പൂർവ്വികരെ ഒരു retrovirus അക്രമിച്ചിരിന്നു. ആ വൈറസ്സിന്റെ ജനിതകത്തിന്റെ ഒരു ഭാഗം ആയിരിന്നു PEG10 gene.
ഈ ജനിതകം ആ ജുറമയിയുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിക്കുകയും ആ ജീവിയുടെ ജനിതകത്തിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത് ആ വൈറസ്സ് ആ ജീവിയുടെ ഏതെങ്കിലും പൂർവ്വികരുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിച്ചപ്പൊൾ ബാക്കി വെച്ച കാരണമാകാം. അങ്ങിനെ PEG10 gene ജുറമയിയുടെ അടുത്ത തലമുറകളിൽ കൈമാറുകയും ചെയ്തു.
ഈ ജീൻ വൈറസ്സിൽ വലിയ ഒരു കാര്യം ചെയ്യുന്നുണ്ട്.ഈ വൈറസ്സ് അക്രമിക്കുന്ന ഹോസ്റ്റിന്റെ പതിരോധ അക്രമങ്ങളിൽ ആ വൈറസ്സിനെ രക്ഷിക്കുന്ന പണിയാണു ഈ PEG10 ജീനിനുള്ളത്. ഒരു കവചം പോലെ.
എന്നാൽ ഈ ജനിതകം കൈവരിച്ച ജുറമയിയുടെ പിന്നീട് വന്ന ഒരു പിൻഗാമിയിൽ പ്രകടം ആയി. ആ PEG10 ജീൻ ആ ജീയിയുടെ മുട്ടയുണ്ടാകുന്ന കഴിവിനു പകരം അണ്ഡത്തിനോട് ചേർന്ന് ഒരു പ്രതലം ഉണ്ടായി. ആ പ്രതലത്തിന് അമ്മയുടെ പ്രതിരോധ കോശങ്ങളിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചു. PEG10 ജീൻ ഗർഭധാരണം സാധ്യമാക്കിയതിൽ വലിയ പങ്കുണ്ട്. കാരണം placentaയുടെ അമ്മയുമായിട്ടുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാഗം ആയ labyrinth ഉണ്ടാകുവാൻ ഈ ജീൻ വേണം.
ഈ ജീൻ ഇല്ലാതെ ഒരു എലിയെ ഗർഭം ധരിപ്പിച്ച് നോക്കിയ പരീക്ഷണങ്ങളിൽ ഇത് വ്യക്തമായി.
ഈ കഴിവു നേടിയതോടെ ഉദരത്തിൽ കുട്ടിയെ വളർത്തുന്ന ആദ്യ കഴിവു കൈവരിച്ച ജീവിയായി ജുറമയിയ.
പിന്നിട് വന്ന കുറേ ജനിതക മാറ്റങ്ങൾ വഴി ഈ കഴിവു വർദ്ധിക്കുകയും പരിപൂർണ്ണ ഗർഭം വഹിക്കുവാൻ ഉള്ള കഴിവു നേടുകയും ചെയ്തു മറ്റു പിന്മുറ സ്പീഷീസുകൾ, നമ്മുടെ ഹോമോ ജീനസ് അടക്കം
ഈ ആദ്യ ഗർഭംധരിച്ച Juramaia എന്ന എലിയെ പോലെ ഇരിക്കുന്ന ജീവിയാണു നമ്മുടെ ഒക്കെ പൊതുവായ അമ്മ
Special Thanks to Ashish Jose Ambat for the review.
ഒരു മലയാളം പത്രത്തില്‍ സയന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു എങ്കില്‍ അത് കടുത്ത അബദ്ധമായിരിക്കാനാണ് സാധ്യതയേറെയും എന്ന സാഹചര്യമാണുള്ളത്.1,2,3,4,5,6,7 ഇത്തരം അബദ്ധങ്ങളുടെ നീണ്ട നിരയിലേക്ക് ചേരുന്ന അടുത്ത വമ്പന്‍ അബദ്ധമാണ് മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത.8 (ചിത്രം കാണുക)
പരിണാമമോ ഐന്‍സ്റ്റൈന്റെ സിദ്ധാന്തമോ മറ്റെന്തെങ്കിലും സായന്‍സിക ധാരണയോ “അട്ടിമറിച്ചു” എന്ന് വന്നാലെ അത് വാര്‍ത്തയാകൂ; പക്ഷേ, സയന്‍സ് അട്ടിമറികളിലൂടെ മുന്നോട്ട് പോകുന്ന ഒന്നാണ് എന്നത് വളരെ വലിയൊരു അബദ്ധ ധാരണയാണ്.9 അടിവച്ചടിവച്ച് പതിയെ, സസൂക്ഷ്മം മുന്നോട്ട് പോകുന്ന ഒരു പദ്ധതിയാണ് സയന്‍സ്. ഈ പദ്ധതിയില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളുടെ മകുടോദാഹരണമാണിത്. വസ്തുതകളുടെ വെളിച്ചത്തില്‍ ഈ വാര്‍ത്തയിലെ അവകാശവാദങ്ങളെ ഒന്ന് പരിശോധിക്കാം.“മനുഷ്യപരിണാമം മാറ്റിയെഴുതുന്ന ഫോസില്‍” എന്നവകാശപ്പെടുന്ന ഈ ലേഖനത്തിലെ അവകാശവാദങ്ങള്‍ പരിശോധിക്കും മുന്‍പ് നമുക്ക് ശരിയായ സായന്‍സിക വസ്തുതകളിലേക്ക് പോകാം. വസ്തുതകളറിഞ്ഞാല്‍ നമുക്ക് അബദ്ധങ്ങളെ കുറേക്കൂടി സുഗമമായി മനസിലാക്കാന്‍ കഴിയൂമല്ലോ?
“ഇത്തിയോപ്പിയയിലെ വോറസനോ-മൈലില്‍ നിന്നുള്ള മുപ്പത്തിയെട്ട് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമിനിഡ് തലയോട്ടി” (A 3.8-million-year-old hominin cranium from Woranso-Mille, Ethiopia) എന്നാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായ സായന്‍സിക പേപ്പറിന്റെ തലക്കെട്ട്.10 28 ആഗസ്റ്റ് 2019-ന് നേച്ചര്‍ (Nature)ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിണാമം തിരുത്തിയെഴുതുന്ന ഒന്നാണ് എങ്കില്‍ അതിന് തലക്കെട്ടില്‍ ചേര്‍ക്കാനും മാത്രം പോലും ഗൗരവം സയന്റിസ്റ്റുകള്‍ക്ക് തോന്നിയില്ല!
ഈ പേപ്പറിന്റെ പ്രസക്തി മനസിലാകണം എങ്കില്‍ ആസ്ട്രലോപിത്തക്കസ് (Australopithecus) എന്ന മനുഷ്യപൂര്‍വ്വികരുടെ കൂട്ടത്തെ പറ്റിയുള്ള സയന്‍സിന്റെ മുന്‍ അനുമാനങ്ങളെന്തായിരുന്നു എന്നറിയണം. (ഉള്ളത് പറഞ്ഞാല്‍ ഇത്രയും ബോറാണിത്; ആ മേഖലയിലുള്ളവര്‍ക്ക് ആവേശമുണ്ടാക്കേണ്ട, മറ്റുള്ളവര്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത ഒരു കണ്ടുപിടുത്തം) ആസ്ട്രലോപിത്തക്കസ് അനമെന്‍സിസ് (Australopithecus anamensis) എന്ന സ്പീഷീസ് വംശനാശം വന്ന ശേഷമാണ് അസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ഉണ്ടായതെന്നാണ് (Australopithecus afarensis) ഉത്ഭവിച്ചത് എന്നായിരുന്നു മുന്‍ ഫോസിലുകള്‍ സൂചിപ്പിച്ചിരുന്നത്.11 ആ തെളിവുകളിലൂന്നി ഈ വിഷയത്തിലുള്ള സയന്റിസുകളുടെ അനുമാനം. A.അനമെന്‍സിസ് (A. അസ്ട്രലോപിത്തക്കസ് എന്നതിന്റെ ചുരുക്കെഴുത്ത്) A.അഫാറെന്‍സിസിന്റെ പൂര്‍വ്വിക സ്പീഷീസ് ആയിരുന്നിരിക്കാം, A.അനമെന്‍സിസ് രൂപമാറ്റം സംഭവിച്ചാണ് A.അഫാറെന്‍സിസ് ഉണ്ടായത്, എന്നായിരുന്നു.12
ഇനി നമുക്ക് പുതിയ പേപ്പറിലേക്ക് വരാം: വോറസനോ-മൈലില്‍ നിന്ന് ലഭിച്ച തലയോട്ടി A.അനമെന്‍സിസ് സ്പീഷിസില്‍ പെടുന്നതാണ് എന്ന അവലോകനമാണ് പേപ്പറിന്റെ സിംഹഭാഗം. ഈ നിഗമനത്തിന് ശേഷം, പ്രസ്തുത തലയോട്ടി (MRDഎന്നാണിതിനെ വിളിക്കുന്നത്) A.അഫാറെന്‍സിസിന്റെ തലയോട്ടിയുടെ രൂപത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് എന്നതുകൂടി ഈ പേപ്പറില്‍ സയന്റിസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് തന്നെ MRD തലയോട്ടി ഉള്‍പ്പെടുന്ന സമൂഹം A.അഫാറെന്‍സിസ് ആയി മാറിയിട്ടുണ്ടാകാനുള്ള സാധ്യത കുറവാമാണ്. മാത്രമല്ല, A.അഫാറെന്‍സിസ് ഫോസിലുകള്‍ 3.9ദശലക്ഷം കൊല്ലം പ്രായമുള്ളവ വരെ കണ്ടെത്തിയിട്ടുണ്ട്. (ഇത് ഈ പേപ്പറിലെ പുതിയ കണ്ടുപിടുത്തമല്ല) അതായത്, 3.8ദശലക്ഷം പഴക്കമുള്ള MRD-യുടെ സമൂഹം രൂപമാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത് എന്ന് നിഗമിക്കാവുന്നതാണ്.അതുകൊണ്ട് A.അനമെന്‍സിസിന്റെ എല്ലാ സമൂഹങ്ങള്‍ക്കും മാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത്. ഇത്, ഇത് മാത്രമാണ് ഈ പേപ്പറിന്റെ പ്രസക്തി.
പക്ഷേ, A.അനമെന്‍സിസിന് മറ്റ് സമൂഹങ്ങളും ഉണ്ടായിരുന്നു;അതുകൊണ്ട് തന്നെ A.അനമെന്‍സിന്റെ ഒരു സമൂഹം പരിണമിച്ചാകാം A.അഫാറെന്‍സിസ് ആയി മാറിയത് എന്നതിന് എതിരല്ല ഈ കണ്ടുപിടുത്തം. പേപ്പറില്‍ തന്നെ ഇത് പറയുന്നുണ്ട്: “MRD-യും വോറസനോ-മൈലില്‍ നിന്നുള്ള മറ്റ് കണ്ടുപിടുത്തങ്ങളും A.അനമെന്‍സിസും ആഫാറെന്‍സിസും തമ്മിലുള്ള പൂര്‍വ്വിക-പിന്‍ഗാമി ബന്ധം തെറ്റെന്ന് തെളിയിക്കുന്നതല്ല .” (“…MRD and other discoveries from Woranso-Mille do not falsify the proposed ancestor–descendant relationship between A. anamensis and A. afarensis…”) വോറസനോ-മൈലില്‍ ജീവിച്ചിരുന്ന A.അനമെന്‍സിസ് സമൂഹം A.അഫാറെന്‍സിസിന്റെ പൂര്‍വ്വികരല്ല; അതാണ് പരമാവധി നിഗമിക്കാവുന്ന കാര്യം. ഇതിനോട് എല്ലാ സയന്റിസ്റ്റുകളും യോജിക്കുന്നുമില്ല കെട്ടോ! സയന്‍സ് മുന്‍പ് പറഞ്ഞതുപോലെ പതുക്കെയുള്ള ഒരു പ്രക്രിയയാണ്.13
ഇനി, മറ്റൊരു ചെറിയ കൗതുകം കൂടി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. വാര്‍ത്തകളിലും മറ്റുമായി പ്രശസ്തമായ “ലൂസി”ഒരു A.അഫാറെന്‍സിസ് ഫോസിലാണ്. അതായത്, “ലൂസിയുടെ പൂര്‍വ്വികരുടെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു” എന്നൊരു തലക്കെട്ട് അബദ്ധമാകില്ലെന്ന് സാരം! (തെറ്റുകള്‍ വരുത്താതെ തന്നെ കൗതുകം ജനിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഒരുദാഹരണമാണിത്)വസ്തുതകള്‍ കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഭാവനാലോകത്തേക്ക് കടക്കാം. ഒരോ പ്രസ്താവനകളായി എടുത്ത് വസ്തുതാപരിശോധന നടത്തുകയേ വഴിയുള്ളൂ. പല വരികളിലും ഒരുപാടൊരുപാട് അബദ്ധങ്ങള്‍ തിങ്ങി നിറഞ്ഞാണിരിക്കുന്നത്”‘ലൂസി’ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റെയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.”
അഫറെന്‍സിസിന്റെ തന്നെ ഏറ്റവും പഴക്കമുള്ളത് 39ലക്ഷമാണ് എന്ന് മുന്‍പേ പറഞ്ഞല്ലോ? ലൂസി “ഏറ്റവും പഴക്കം ചെന്നത്” ഒന്നുമല്ല. താരമ്യേന വളരെ നന്നായി സംരക്ഷിക്കപ്പെട്ട,അസ്ഥികൂടത്തിന്റെ പല ഭാഗങ്ങള്‍ ഉള്ള ഒരു ഫോസില്‍ ആയതുകൊണ്ടാണ് ലൂസിക്ക് പ്രാധാന്യമുള്ളത്.14 32 ലക്ഷം പ്രായമുള്ള ലൂസിയേക്കാളും പഴക്കമുള്ളതാണ് MRD എന്നത് വസ്തുതയാണ്.“മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്‍.ഡി. എന്നു പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.”
60 ലക്ഷം കൊല്ലം മുന്‍പ് വരെ മനുഷ്യപൂര്‍വ്വികര്‍ രണ്ട് കാലില്‍ നടന്നിരുനന്തിന് തെളിവുണ്ട്.12 60 ലക്ഷവും 38ലക്ഷവും ഒരേ കാലത്താണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. പിന്നെ, ഇവിടെ ഭാഷ കൊണ്ട് ഒരു കളി കൂടിയുണ്ട്. “ആദിമ മനുഷ്യന്‍” എന്ന് A.അനമെന്‍സിനെ വിളിച്ചുകൊണ്ട് മറ്റ് സ്പീഷീസുകളെ “മനുഷ്യന്റെ പൂര്‍വ്വികര്‍” എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ ആസ്ട്രലോപിത്തക്കസ് സ്പീഷീസുകളേയും പോലെ തന്നെ നമ്മുടെ പൂര്‍വ്വിക ബന്ധുക്കള്‍ മാത്രമാണ് A.അനമെന്‍സിസും.15 MRD പെടുന്ന A.അനമെന്‍സിസ് വിഭാഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.16“ആസ്ട്രലോപിതെക്കസ് വംശത്തിലെ ആദ്യകണ്ണിയാണ് എം.ആര്‍.ഡി. എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.”പേപ്പറില്‍ തന്നെ MRD-യിലും പഴക്കമുള്ള A.അഫാറെന്‍സിസ് ഫോസിലുകള്‍ ഉണ്ടെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ?(ഈ വാര്‍ത്തയെഴുതിയയാള്‍ അത് കണ്ടിട്ട് പോലുമില്ല എന്നത് വ്യക്തമാണിവിടെ) A.അനമെന്‍സിസിന്റെ തന്നെ 42 ലക്ഷം പഴക്കമുള്ള ഫോസിലുകളുണ്ട്.17 അതുകൊണ്ട് തന്നെ. MRD ആദ്യ കണ്ണി എന്ന് പറയുന്നത് വലിയ അബദ്ധമാണ്. പക്ഷേ,A.അനമെന്‍സിസ് ആസ്ട്രലോപിത്തക്കസ് വിഭാഗത്തിലെ ആദ്യ സ്പീഷീസ് ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.“മനുഷ്യപരിണാമം നേര്‍രേഖയിലാണെന്ന സിദ്ധാന്തം ഇതോടെ പൊളിച്ചെഴുതേണ്ടി വരും. ഒരു സ്പീഷിസ് അപ്രത്യക്ഷമാകുന്നതോടെയാണ് അടുത്തതു പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഈ സിദ്ധാന്തമനുസരിച്ചുള്ള കാഴ്ചപ്പാട്.”
ഇങ്ങനെയൊരു സിദ്ധാന്തമില്ല എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു.6 ഡാര്‍വ്വിന്‍ പോലും പരിണാമം ഒരു മരം പോലെ ആണെന്നാണ് സിദ്ധാന്തിച്ചത്. അതായത്, ഒരുകാലത്തും പരിണാമം നേര്‍വര ആണെന്ന് സിദ്ധാന്തമുണ്ടായിരുന്നില്ല. പരിണാമം മനസിലാകാത്ത കുറച്ചധികമാളുകള്‍ ലളിതമാക്കിയോ വിമര്‍ശിച്ചോ ഉണ്ടാക്കിവച്ച ഒരു വികലമായ ആശയമാണ് നേര്‍രേഖാ പരിണാമം.A.അനമെന്‍സിസ് പൂര്‍ണ്ണമായും A.അഫാറെന്‍സിസ് ആയി മാറിയില്ല എന്ന വളരെ സാങ്കേതികമായ ഒരു തിരുത്തിനെ ആണ് ഇങ്ങനെ എഴുതിയത് എങ്കില്‍ ഇത് വളരെ തെറ്റിദ്ധാരണാജനകമാണ്.A.അനമെന്‍സിസോ A.അഫാറെന്‍സിസോ നമ്മുടെ നേര്‍ പൂര്‍വ്വികര്‍ ആണെന്നത് പോലും ഉറപ്പല്ല.17 നമ്മുടെ പൂര്‍വ്വിക ബന്ധുക്കളുടെ വൈവിധ്യത്തെ പറ്റി സയന്‍സ് നടത്തുന്ന ചര്‍ച്ചകളെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല.
മാത്രമല്ല, ഒരു സ്പീഷീസിന് രൂപമാറ്റം വന്ന് മറ്റൊന്നാകാം എന്ന പൊതു ആശയത്തിനെ (അനാജെനസിസ് എന്ന് പറയും)ഇത് പൂര്‍ണ്ണമായും തെറ്റെന്ന് തെളിയിക്കുന്നുമില്ല. ഈ ഒരു ഉദാഹരണത്തില്‍ പൂര്‍ണ്ണമായും അതല്ല സംഭവിച്ചത് എന്ന് മാത്രം.അനാജെനസിസ് പരിണാമത്തിന്റെ ഒരുപാട് പ്രക്രിയകളിലൊന്ന് മാത്രമാണ്; ചിലപ്പോള്‍ ഇതാകാം എന്ന് മാത്രം.18“വിവിധ ആദിമ മനുഷ്യവംശങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇതില്‍ ഏതു വിഭാഗത്തില്‍നിന്നാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരായ ഹോമോസാപിയന്‍സ് പരിണമിച്ചതെന്ന ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടിയിരിക്കയാണ് ശാസ്ത്രലോകം.”
പരിണാമം നേര്‍രേഖ അല്ലാത്തതുകൊണ്ട് ഈ ചോദ്യത്തിന് മുന്നില്‍ സയന്‍സിന് ഒട്ടുമേ പകച്ചുനില്‍ക്കേണ്ട കാര്യമേ ഇല്ല.ആസ്ട്രലോപിത്തക്കസ് കൂട്ടത്തില്‍ നിന്ന് ഇഴ പിരിഞ്ഞ് പോന്ന ഒരു ചില്ലയുടെ ഭാഗമാണ് മനുഷ്യര്‍.മാത്രമല്ല, ലോകത്തൊരു ശാസ്ത്രജ്ഞരും ഒരു ചോദ്യത്തിന് മുന്നില്‍ മുട്ടി നില്‍ക്കാനോ പകയ്ക്കാനോ പോകുന്നില്ല. ജീവിതം മുഴുവന്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നവര്‍ക്ക് പുതിയ ചോദ്യങ്ങള്‍ ആവേശമാണ്. സയന്‍സുമായി, ആ ലോകവുമായി നമ്മുടെ മാധ്യമലോകം എത്രമാത്രം വേറിട്ട് കിടക്കുന്നു എന്നതിന്റെ തെളിവാണിത്.
“കുതുകകരം” (“It’s a very interesting claim,”) എന്നാണ് ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചാവിഷയമായ പേപ്പറിനെ പറ്റി പറയുന്നത്.14 അതാണ് സയന്‍സ് ലോകത്തിന്റെ ഇത്രയും ചെറിയൊരു മാറ്റത്തിനോടുള്ള പ്രതികരണം. പുതിയ ചോദ്യങ്ങള്‍ വരുന്നതിനോടോപ്പം കൗതുകവും ആവേശവും കൂടുന്ന ഒരു കൂട്ടരാണ് സയന്റിസ്റ്റുകള്‍!മനുഷ്യ പരിണാമത്തിന്റെ ചിത്രത്തില്‍ കാര്യമായ ഒരു മാറ്റവും വരുത്താത്ത, എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു കണ്ടുപിടുത്തം മാത്രമാണിത്. രണ്ട് സ്പീഷീസുകള്‍ ഒരേ സമയത്തുണ്ടായിരുന്നിരിക്കാം;അവയിലൊരു സമൂഹം എന്തായാലും മറ്റേ സ്പീഷീസ് ആയിട്ടുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഒട്ടും കൂടുതലില്ല ഇവിടെ, ഒട്ടും കുറഞ്ഞിട്ടും ഇല്ല. ഇത്രമാത്രം.മലയാളം പത്രങ്ങളില്‍ പണിയെടുക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് ഗൂഗിള്‍ യന്ത്രം നേര്‍ദിശയില്‍ കറക്കാന്‍ പഠിക്കുമെന്ന വിദൂരമായ പ്രതീക്ഷയില്‍ നിര്‍ത്തുന്നു. അതുവരെ, പത്രത്തില്‍ വരുന്ന സയന്‍സ് വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കാന്‍ നില്‍ക്കാതിരിക്കുക. കഴിയുമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകള്‍ ഓടിച്ച് വായിക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ വിദഗ്ധരോട് സംസാരിക്കുക.
സാർസ്, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ് , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും.
എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്?
കാരണം ഉണ്ട്. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ് ഒരു ഏകകോശ ജീവിയാണോ? വൈറസ്സ് ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ് ഒരു ജീവിയാണോ? ജീവന്റെ ലക്ഷണങ്ങൾ പലതും ഇവ കാണിക്കുന്നില്ല. പിന്നെ എന്താണു വൈറസ്? കുറച്ച് ജനിതക പദാർത്ഥങ്ങൾ ഒരു ആവരണത്തിനുള്ളിൽ നിറയ്ക്കപ്പെട്ട ഏറ്റവും ലളിതമായ ഒരു ജൈവരൂപം ആണ് വൈറസ് എന്ന് ചുരുക്കിപ്പറയാം. ഇത്രയ്ക്കും ലളിതമായതു മൂലം, അവ വളരെ സൂക്ഷ്മവും ആണ്. അതായത്, നമ്മൾ സൂക്ഷ്മം എന്ന് വിളിക്കുന്ന ബേക്റ്റീരിയകൾക്ക് കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ അവയ്ക്ക് പോലും കാണാൻ സാധിക്കാത്ത വിധം ചെറുത്.
വൈറസ്സുകൾ ഒരു തരം Parasites ആണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി മറ്റു ജീവികളെ ഉപയോഗിക്കുന്ന ജീവി. സ്വന്തമായിട്ട് ഒരു ജൈവ/രാസ പ്രക്രിയ പോലും ചെയ്യാൻ സാധിക്കാത്തവയാണ് വൈറസ്സുകൾ. ഏതൊരു പ്രക്രിയയ്ക്കും വൈറസ്സിനു മറ്റുകോശങ്ങൾ ആവിശ്യമാണ്. പ്രത്യുൽപ്പാദനം പോലും വൈറസ്സുകൾ
ചെയ്യിപ്പിക്കുന്നത് മറ്റുകോശങ്ങളെ കൊണ്ടാണ്. അതിനുവേണ്ടി വൈറസ്സ് ഒരു കോശത്തെ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് വൈറസ്സിന്റെ ബാഹ്യമായ (പുറംതോട്) ആവരണത്തിൽ ആണ്. വൈറസ്സിന്റെ ആവരണത്തിനു ചുറ്റും മുള്ള് പോലെ തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഉണ്ട്. ഇവയ്ക്ക് ഒരു താക്കോലിന്റെ ജോലിയാണുള്ളത്. ഏതൊരു താക്കോലും തുറക്കുന്നത് താഴുകളെ ആകുമല്ലോ. ഇത്തരം താഴുകൾ കാണപ്പെടുന്നത് കോശങ്ങളുടെ പുറത്താണ്. ഈ താഴുകൾ കോശങ്ങൾക്കു പരസ്പരം കൈമാറാൻ ആവശ്യമായ പദാർത്ഥങ്ങൾ ആണ്. കോശത്തിന്റെ പുറത്തുള്ള ഈ താഴുകളെ cell surface receptors എന്ന് വിളിക്കുന്നു.
ഈ താഴുകളുടെ ഉദ്ദേശ്യം, അനുവദനീയം അല്ലാത്ത പദാർത്ഥങ്ങൾ കൊശത്തിന്റെ അകത്ത് കടത്തി വിടാതിരിക്കുക എന്നതാണ്. വൈറസ്സ് ഈ താഴുകളുടെ കള്ളത്താക്കോലും കൊണ്ടാണു വരുന്നത്. ഈ കള്ളത്താക്കോൽ പാകമാകുന്ന ഏതുകോശത്തിന്റെ അകത്തും വൈറസ്സ് കടക്കും.
വൈറസ്സ്, കോശങ്ങളുടെ അകത്ത് കടക്കുന്നത് കോശത്തിന്റെ ജനിതക കോപ്പിയുണ്ടാക്കുന്ന സ്വാഭാവികപ്രക്രിയ ഹൈജാക്ക് ചെയ്യാൻ വേണ്ടിയാണ്. കോശങ്ങൾക്ക് സ്വന്തം ജനിതകത്തിന്റെ കോപ്പിയുണ്ടാക്കുവാൻ കഴിവുണ്ട്, അങ്ങനെയാണ് കോശങ്ങൾക്കുള്ളിലെ ‘പ്രത്യുൽപ്പാദനം’ നടത്തുക. കോശങ്ങളുടെ ഈ കഴിവ് വൈറസ്സ് ഹൈജാക്ക് ചെയ്യുന്നു. കോശത്തിനെ കൊണ്ട് വൈറസ്സിന്റെ ജനിതക കോപ്പിയുണ്ടാക്കിപ്പിക്കുന്നു. ഒരോ കോപ്പിയും ഒരോ വൈറസ്സ് ആകുകയും ചെയ്യുന്നു. അവസാനം ആ കോശം വൈറസ്സ് കൊണ്ട് നിറഞ്ഞ്, അവ പൊട്ടിപിളർന്ന് വ്യാപിക്കുന്നു.
പ്രകൃതിയിൽ ഒരോ കോശത്തിനും ഒരോ തരം cell surface receptors ആണുള്ളത്. അതായത്,
ഒരോ ജീവിക്കും അതിന്റേതായ താക്കോൽ കൊണ്ടാണു കോശത്തിനകത്തേയ്ക്ക് പ്രവേശനം ലഭിക്കുക.
ഒരു സ്പീഷീസിൽ നിന്ന് തന്നെ വളരെയധികം വ്യത്യസ്തമാണ് ഒരോ cell surface receptors ഉം. എന്നാൽ ഇവിടെയാണ് വൈറസ്സ് പരിണാമം പ്രവർത്തിക്കുന്നത്. മേൽ പറഞ്ഞ രോഗബാധിതയായ കോശങ്ങളുടെ അകത്ത് ഒരോ വൈറസ്സ് കോപ്പിയുണ്ടാകുമ്പോൾ അതിൽ ചില കോപ്പികൾക്ക് അക്ഷരത്തെറ്റുകൾ സംഭവിക്കാം. ആ അക്ഷരതെറ്റുകളുടെ ഫലമായി ചില വൈറസ്സുകൾക്ക് അവരുടെ പുറത്തുള്ള receptors (നമ്മൾ പറഞ്ഞ അതേ താക്കൊൽ) മാറ്റം വരാം. കോടിക്കണക്കിനു കോപ്പികൾ ഉണ്ടാക്കുന്നിടത്ത് കുറച്ച് ലക്ഷം വൈറസ്സുകൾ receptors മാറിയാൽ അത് വൈറസ്സുകളുടെ ഇപ്പൊഴുള്ള അവസ്ഥയിൽ കാര്യമായ ഗതിമാറ്റം ഉണ്ടാകില്ല. എന്നാൽ, ഈ മാറ്റംവന്ന പുതിയ receptor കൊണ്ട് പുതിയ വാതിലുകൾ തുറക്കാൻ വൈറസ്സുകൾക്ക് സാധിക്കുന്നു. ഇങ്ങനെ ഒരു ജീവിയിൽ ഉണ്ടായിരുന്ന വൈറസ്സ് മറ്റൊരു സ്പീഷീസിലോട്ട് കുടിയേറുമ്പോൾ ആ പുതിയ സ്പീഷീസിൽ ഈ വൈറസ്സിനെ പ്രതിരോധിക്കാനുള്ള യാതൊരുവിധ സംവിധാനവും ഉണ്ടായിരിക്കില്ല. ആ ജീവിക്ക്, ഈ വൈറസ്സ് ഒരു പുതിയ ആക്രമണകാരി ആയിരിക്കും. അങ്ങനെ പ്രസ്തുത ജീവിയ്ക്കുള്ളിൽ ഈ വൈറസ്സുകൾ മാരക പ്രഹരശേഷി കൈവരിക്കുന്നു.മനുഷ്യരിൽ ഇങ്ങനെ മറ്റു സ്പീഷീസിൽ നിന്നും വൈറസ് ബാധയുണ്ടാകുന്നതിനെ zoonotic viral infections എന്ന് വിളിക്കുന്നു.
നമുക്ക് ജലദോഷം വരുന്നത് Rhinovirus നമ്മുടെ ശ്വാസകോശത്തെ ആക്രമിക്കുന്നത് മൂലമാണ്. നിരവധി തലമുറകൾ ആയി ഈ Rhinovirusന്റെ കൂടെ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട്. അതുകൊണ്ട് തന്നെ ഇതിന്റെ അക്രമം നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ മനുഷ്യരിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത വൈറസ്സുകൾ മനുഷ്യരിൽ നിന്ന് ചാടി മറ്റു ജീവികളെ അക്രമിക്കുമ്പോൾ അതിനെ reverse zoonosis എന്ന് പറയും.മനുഷ്യന്റെ ശക്തമായ മരുന്നുകൾ അതിജീവിക്കാൻ സാധിക്കുന്ന വൈറസ്സുകൾ മറ്റു ജീവികളിൽ കടക്കുമ്പോഴേക്കും അവ ഭയാനകമാം വിധം കുഴപ്പങ്ങൾ ഉണ്ടാക്കുന്നു.
എന്നാലും എന്തുകൊണ്ടാണു വവ്വാലിൽ നിന്ന് വരുന്ന വൈറസ്സുകൾക്ക് ഇത്ര മാരകശക്തി?
വവ്വാൽ ഒരു സസ്തനിയാണ്. പറക്കുവാൻ സാധിക്കുന്ന ഏക സസ്തനി. പറക്കുവാൻ വേണ്ടി വവ്വാലുകൾക്ക് പരിണാമപരമായ പല പ്രത്യേകതകൾ ഉണ്ട്. ശക്തിയായി ചിറകടിക്കുവാൻ വേണ്ടി വളരെയധികം ഊർജ്ജം ആവിശ്യമാണ്. സസ്തനി ആയതുകൊണ്ട് തന്നെ ഇവ warm blooded ആണ്. പറക്കുന്ന വവ്വാലുകൾക്ക് ശരീരം തണുപ്പിക്കാൻ സാധിക്കുമെങ്കിലും അവയുടെ ശരീരത്തിലെ ചൂട് വളരെയധികം ഉയരുന്നുണ്ട്. ഇത് മൂലം സാധാരണ വൈറസ്സുകൾ എല്ലാം മരിക്കുന്നു. എന്നാൽ അതിനെ അതിജീവിക്കുന്ന വൈറസ്സുകൾ മാത്രം വവ്വാലിൽ വളരുന്നു. അതുപോലെ, പറക്കുവാൻ ആവശ്യമായ ഉയർന്ന metabolism ഉള്ള വവ്വാലിന്റെ ശരീരത്തിലെ കേടുപാടുകൾ പ്രതിരോധിക്കാൻ വവ്വാലിന്റെ ഉള്ളിൽ പരിണമിച്ചുണ്ടായ വളരെ മികച്ച immunity system ആണുള്ളത്. ഈ മികച്ച പ്രതിരോധശക്തിയെ അതിജീവിച്ചുകൊണ്ട് പരിണമിച്ച വൈറസ്സുകൾക്ക് അകത്ത് കടക്കുവാൻ സാധിച്ചാൽ അവയ്ക്ക് മറ്റ് പുതിയ ജീവികളുടെ അത്ര ശക്തമല്ലാത്ത പ്രതിരോധം ഒരു പ്രശനമേ അല്ലാതായി മാറുന്നു. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലാ എന്ന് പറയുമ്പോലെ, വവ്വാലിൽ പരിണമിച്ച വൈറസ്സ് മനുഷ്യരുടെ ഉള്ളിൽ തളരില്ലാ.
മറ്റൊരു വലിയ വിത്യാസം എന്തെന്നാൽ, വവ്വാലുകൾ വൈറസ്സിനെ തിരിച്ച് പ്രതിരോധിക്കുന്ന രീതിയിൽ ഉള്ള കാര്യമാണ്. മറ്റു ജീവികളെപ്പോലെ വൈറസ്സുകളെ അപ്പാടെ തുരത്തുന്നതിനു പകരം ചെറിയ തോതിൽ വൈറസുകൾ കൂടുതൽ കാലം അവയുടെ ഉള്ളിൽ തങ്ങിനിൽക്കാൻ അനുവദിക്കുന്നു.
എന്തുകൊണ്ട് ഈ വൈറസ്സുകൾ വവ്വാലിനെ അല്ലെങ്കിൽ വാഹകരായ മറ്റു ജീവികളെ കൊല്ലാൻ തക്ക ആർജ്ജവം ഇല്ല?
നേരത്തെ പറഞ്ഞല്ലോ, ഈ വവ്വാലുകൾ ഈ വൈറസ്സിന്റെ ഒപ്പം ആണു പരിണമിച്ചുണ്ടായത്. അതുകൊണ്ട് വവ്വാലിൽ അസ്വാസ്ത്യം ഉണ്ടാക്കുമെങ്കിലും ഇവയ്ക്ക് വവ്വാലിന്റെ പ്രതിരോധശേഷിക്ക് മുന്നിൽ മാരകമായ തീവ്രതയിൽ പിടിച്ചുനിൽക്കുക സാധ്യമല്ല.
വവ്വാലുകളിൽ തന്നെ നിരവധി സ്പീഷീസുകൾ ഉണ്ട്. അതിനാൽ അവയിൽ ഉള്ള വൈറസ്സുകൾ വവ്വാലുകളിൽ നിന്ന് പരസ്പരം സ്പീഷീസുകളിലേക്ക് ചാടുവാൻ മിടുക്കരാണ്.വവ്വാലിന്റെ അടുത്ത് ഇടപഴകുവാൻ പോകുന്ന ജീവികൾക്കാണു വവ്വാലിൽ നിന്ന് വൈറസ്സുകൾ കിട്ടുവാൻ സ്വാഭാവികമായും സാധ്യത കൂടുതൽ. മനുഷ്യർ കാട്ടിലേക്ക് കൂടുതൽ സ്ഥലം കൈയേറുമ്പോൾ ആണ് ഇത്തരം ഇടപെഴകലിനുള്ള അവസരങ്ങൾ കൂടുന്നത്. മനുഷ്യനും അവന്റെ കൂടെ ജീവിക്കുന്ന മൃഗങ്ങളുമായി ഇങ്ങനെ കൂടുതൽ ഇടപെഴകുമ്പോൾ സ്പീഷീസ് മാറി അക്രമിക്കാൻ വൈറസ്സിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.
ചൈനയിൽ 2016-17ൽ പന്നിക്കുട്ടികളെ ബാധിക്കുന്ന കൊറൊണവൈറസ്സ് വൻ നാശം വിതച്ചു. 25000 പന്നിക്കുട്ടികളെയാണ് അത് കൊന്നു കളഞ്ഞത്.
2002ൽ കൊറോണവൈറസ്സ് വവ്വാലിൽ നിന്ന് പരന്ന് 800 മനുഷ്യജീവൻ ആണു കവർന്നത്. ഇവ ഉത്ഭവിച്ചതോ, ചൈനയിലെ ഒരു ഗുഹയിൽ ജീവിക്കുന്ന ഒരു കൂട്ടം വവ്വാലുകളിൽ നിന്നും.
നിപ്പ വൈറസ്സ് ഇവിടെ നമ്മുടെ നാട്ടിൽ, ഇതുവരെ പത്തു മനുഷ്യജീവനാണ് അപഹരിച്ചിട്ടുള്ളത്. 1998-99 കാലഘട്ടത്തിൽ മലേഷ്യയിൽ അത് 105 ആളുകളെ കൊന്നു. നേരിട്ടുള്ള സമ്പർക്കം വഴിയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത് പടരുക. 2014ൽ എബോള വൈറസ് 5000 പേരെ ലോകത്തു നിന്ന് തുടച്ചു മാറ്റിയിട്ടുണ്ട്. 5,00,000 ആളുകൾ വർഷന്തോറും ലോകത്ത് ഫ്ലു ബാധിച്ചു മരിക്കുന്നു.
മലേറിയ 10,00,000 ആളുകളെ എല്ലാ വർഷവും ലോകത്ത് കൊല്ലുന്നുണ്ട്, അതും കൊതുകു വഴി മാത്രം. അതിനാൽ നിപ്പാ വൈറസിനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് അതിശയോക്തിയിൽ പൊതിഞ്ഞു പ്രചരിച്ചു കൊണ്ടിരിക്കുന്ന പൊതു ഭയം അസ്ഥാനത്താണ് എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ ഉദാഹരണങ്ങൾ ആവിശ്യമില്ല.
ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്;
ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്?
ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട് തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം.
Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ് വരെ
Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ് വരെ
Cretaceous period: 14.5കോടി മുതൽ 6.6 കോടി വർഷങ്ങൾക്കു മുൻപ് വരെ.
ഭൂമിയുടെ ഏതു ഭാഗത്താണ് ഇവ ജീവിച്ചിരുന്നത് എന്ന് ചോദിച്ചാൽ, അതിനു ലളിതമായ ഉത്തരം Pangaea വിഘടിച്ചുണ്ടായ Gwandwanalandലും Laurasiaയിലും ആണു ജീവിച്ചിരുന്നത് എന്ന് ചുരുക്ക രൂപത്തിൽ പറയാം.
അൽപ്പം കൂടി വ്യക്തമാക്കുവാൻ ഈ വസ്തുത കൂടുതൽ വിശദീകരിക്കേണ്ടതുണ്ട്.
ഭൂമിയുടെ Geographic ഇന്നത്തേതു പോലെ ആയിരുന്നില്ല എല്ലാ കാലത്തും. ഒരോ tectonic plate ആയിട്ടാണ് ഭൂമിയുടെ ഉപരിതലം രൂപം കൊണ്ടത്. ഇവയെല്ലാം ആദ്യം ഒരൊറ്റ വൻകരയായിരിന്നു. ആ വൻകരയെ Pangaea എന്ന് വിളിക്കാം. 25 കോടി വർഷങ്ങൾക്ക് മുൻപായിരിന്നു ഇത്. (Permian period)
അതിനു ശേഷം ഈ വൻകര വിഘടിച്ച് Gondwanalandആയും Laurasia ആയിട്ട് Triassic കാലത്ത് രൂപം കൊണ്ടു. അപ്പോഴാണ് ഉരഗങ്ങൾ എന്ന ജീവിവർഗ്ഗം വിവിധ dinosaurs species ആയി രൂപം കൊള്ളുന്നത്.
അപ്പോൾ, ഡൈനോസോറുകൾ ഈ ഭാഗങ്ങളിൽ എല്ലാം ഉണ്ടായിരിന്നു. പിന്നിട് ഈ
വൻകരകൾ പരസ്പരം വിഘടിച്ച് വേർപ്പെട്ടു. അവ അകന്നകന്നു പോയി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, അന്റാർട്ടിക്ക എന്നിങ്ങനെ ഇന്ന് കാണുന്നതു പോലെ ഭൂമിയുടെ വിവിധ വൻകരകൾ ആയി മാറി.
മറ്റൊരു ചോദ്യം, ഡൈനോസോറുകൾക്കെല്ലാം തന്നെ പൂർണ്ണമായും വംശനാശം സംഭവിച്ചോ എന്നതാണ്.
ഉത്തരം, നശിച്ചില്ല എന്ന് തന്നെയാണ്.
കാരണം, അവ ഇന്നും നമ്മുടെ ഇടയിൽ നമുക്കൊപ്പം ജീവിക്കുന്നു. അവ നമ്മുടെ ചുറ്റും പറക്കുന്നു, നമ്മുടെ തീന്മേശയിൽ പോലും സ്ഥാനം പിടിച്ചിരിക്കുന്നു.
അതെ, പക്ഷികൾ dinosaurs ൽ നിന്നു speciation സംഭവിച്ചുണ്ടായ ജീവികൾ ആണ്.
ചില Dinosaur കളുടെ ശരീരത്തിലെ രോമങ്ങൾ തൂവലുകൾ ആയി പരിണമിക്കുകയും അവ വ്യത്യസ്ഥ സ്പീഷീസുകൾ ആവുകയും ചെയ്തു. കാലക്രമേണ ഈ തൂവലുകൾ പറക്കുവാൻ സഹായകമായി.
ഭൂമിയിലെ Major extinction നു കാരണമായ Yucatán Peninsula യിലെ പ്രസിദ്ധമായ ഉൽക്ക
പതനത്തിനും വളരെ മുൻപ് തന്നെ താറാവുകളെ പോലുള്ള പക്ഷികൾ ഭൂമിയിൽ പറന്നു നടന്നിരിന്നു. ആ പക്ഷിയുടെ പേരു വെഗാവിസ് ഇയായിയാ (Vegavis iaai) മറ്റു ദിനോസോറുകൾക്കു വംശനാശം സംഭവിച്ചപ്പോൾ, സസ്തനികളെ പോലെ പക്ഷികളും ആ ദുർഘട കാലം അതിജീവിച്ചു. ഇന്നവർ ആകാശവും കീഴടക്കി.
ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത് ഒരു കൗതുകത്തിനല്ല, മറിച്ച് അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്.
നമ്മൾ മനുഷ്യർ ആദിമ കാലത്ത് വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്
മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ഭക്ഷണ സ്രോതസ്സ് തീരുകയോ, ഇല്ലാതാവുകയോ ചെയ്താൽ മറ്റു മാർഗ്ഗങ്ങൾ വഴി ആ കുറവു നികത്തുവാൻ അവനു സാധിച്ചിരിന്നു. ഈ കഴിവുകൾ ആണു മനുഷ്യനെ Pleistocene എന്ന വൻ ഹിമയുഗം തരണം ചെയ്യാൻ സഹായിച്ചത്. ഈ വൻ ഹിമയുഗത്തിന്റെ അവസാനം മഞ്ഞുമലകൾ ഉരുകി ജലരൂപത്തിൽ ഒഴുകാനും തുടങ്ങിയപ്പൊൾ കൂടുതൽ വേട്ടക്കുള്ള അവസരങ്ങളും, ഭക്ഷണസ്രോതസ്സുകളും ആണ് സത്യത്തിൽ മനുഷ്യനു തുറന്നു കിട്ടിയത്.
അക്കാലങ്ങളിൽ മനുഷ്യർ ഭക്ഷണം കൂടുതൽ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുമായിരുന്നു. എന്നിട്ട്, അവിടെ താത്കാലികമായി സുരക്ഷിതമായ വാസസ്ഥലം കെട്ടും. മിക്കതും ഗുഹകൾ പോലെയുള്ള അധികം ബാഹ്യശക്തികൾ ഇടപെടാത്ത, കാലാവസ്ഥ ബാധിക്കാത്ത സ്ഥലങ്ങൾ ആയിരിന്നു.
ഇതിന്റെ നേട്ടം ലഭിച്ചത് archaeologistകൾക്ക് ആണ്. ഇവർക്ക് ഇത്തരം സ്ഥലങ്ങളിൽ നിന്ന് ലഭിച്ച പാകംചെയ്ത ഭക്ഷണം, ആഹരിച്ച ജീവികളുടെ എല്ലുകൾ, മരിച്ചവരുടെ അടക്കം ചെയ്ത അസ്ഥികൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതരീതികളിലേക്ക് വെളിച്ചം നൽകുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ഇങ്ങനെ 15000 വർഷത്തോളം പഴക്കമുള്ള, ധാരാളം മൃഗങ്ങളും, ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും, ഫലങ്ങളും ഒന്നിച്ച് കണ്ടെത്തിയിരുന്ന ആദിമ സംസ്കാരങ്ങളുടെ
ഈറ്റില്ലമായിരുന്നു fertile crescent (ഫെർറ്റൈയിൽ ക്രിസെന്റ്) എന്ന ഭൂഭാഗം. ഈജിപ്തിലെ നൈൽ നദീതടം തൊട്ട് ഇസ്രയേൽ വഴി ജോർദ്ദാൻ മുതൽ അങ്ങ്
ഇറാനിലെ ദക്ഷിണ കടൽതീരം വരെ ആയിരിന്നു ഈ ഫലഭൂയിഷ്ടമായ ഭൂമി വിസ്തൃതമായി കിടന്നിരുന്നത്. അവിടെ അനേകം കാട്ടുവർഗ്ഗങ്ങൾ ആയ ധാന്യങ്ങൾ വളർന്നിരിന്നു. ഇന്നത്തെ ഗോതമ്പിന്റെയും ബാർളിയുടെയും ആദിമരൂപം ഇവിടെയാണ് ഉണ്ടായിരുന്നത്.
ഇന്നത്തെ ജോർദ്ദാനിന്റെയും ഇസ്രയേലിന്റെയും ഇടയിൽ വസിച്ചിരുന്ന ഒരു ജനത ഉണ്ടായിരിന്നു. അവരെ ഇന്ന് നറ്റൂഫിയൻസ് എന്നാണു വിളിക്കുന്നത്. അവർ ഈ fertile crescentൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ ശേഖരിച്ചിരിന്നു. അവ മറ്റു ഭക്ഷണത്തോട് കൂടെ നറ്റൂഫിയൻസ് കഴിച്ചിരിന്നു. ഭക്ഷണം സുലഭമായിരുന്നതിനാൽ നറ്റൂഫിയൻസ് ഈ പ്രദേശത്ത് ഉള്ള താമസം സ്ഥിരം ആക്കി. വിളവെടുപ്പ് കാര്യക്ഷമമാക്കുവാൻ ഇവർ
ആദ്യത്തെ അരിവാൾ ഉണ്ടാക്കുവാൻ തുടങ്ങി. എല്ലുകൊണ്ടുള്ള പിടിയും മൂർച്ചയേറിയ കല്ലുകൊണ്ടുള്ള അഗ്രവും ആയിരിന്നു ഈ അരിവാളിനുണ്ടായിരുന്നത്. ഈ പ്രദേശത്ത വളരുന്ന ധാന്യങ്ങൾ വിളവെടുക്കാൻ വലിയ തോതിൽ ഈ അരിവാൾ സഹായിച്ചു. പ്രസ്തുത പ്രദേശത്തു് നിന്ന് കണ്ടെത്തിയ അരിവാളിൽ ഇത്തരം പുല്ലുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്.
ധാന്യങ്ങളുടെ ഗുണം എന്തെന്നാൽ, അവയിൽ ജലാശം കുറവായത് കൊണ്ട് വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്നതാണ്. കൊയ്ത്തു കഴിഞ്ഞു കിട്ടിയ ധാന്യങ്ങൾ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് ഭാവിയിൽ മറ്റു ഭക്ഷ്യസ്രോതസുകൾ കുറയുമ്പോൾ പട്ടിണിയനുഭവിക്കാതെ തന്നെ ജീവിക്കാൻ സഹായിച്ചു. അരിവാളിനു പുറമേ ധാന്യങ്ങൾ പൊടിക്കാൻ വലിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചു. ഇത്തരം വലിയ കല്ലുകൾ കൊണ്ട്
യാത്ര ചെയ്യുക സാധ്യമല്ല. അങ്ങനെ നിശ്ചിതസ്ഥലങ്ങൾ അവർ സ്ഥിരതാമസം ആക്കിതുടങ്ങി. വർഷം മുഴുവനും കഴിക്കാനുള്ള ഭക്ഷണം ഇവർ സൂക്ഷിച്ചു വെച്ച് കൊണ്ട് ഭാവി ഭക്ഷ്യസുരക്ഷിതമാക്കി. ശേഖരിച്ചു വെച്ച ധാന്യങ്ങളെല്ലാം ഇന്നത്തെ പോലൊരു രീതിയിൽ ആയിരുന്നില്ല. അവ പല പല ധാന്യങ്ങളുടെ ഒരു കൂട്ടം ആയിരിന്നു. ഇവ ഒരുമിച്, അരച്ചു പൊടിയാക്കി തീയുടെ മേൽ ചുട്ടെടുത്ത അപ്പങ്ങൾ ആക്കി നട്ടൂഫിയൻസ് കഴിച്ചിരിന്നു. കൂടെ ആ പ്രദേശത്ത് വളർന്നിരുന്ന ഫലങ്ങൾ എല്ലാം ശേഖരിച്ചു അവർ വസിച്ചിരുന്ന പ്രദേശത്ത കൊണ്ട് വന്ന് കഴിച്ചിരിന്നു.
ശേഷം വന്നിരുന്ന ധാന്യങ്ങൾ, ഫലങ്ങളുടെ കായ, വിത്തുകൾ, മൃഗങ്ങളുടെ എല്ലുകൾ, മറ്റു ഭക്ഷണ അവശിഷ്ടത്തോടൊപ്പം അവർ കളഞ്ഞിരിന്നു. ഇവയിൽ മിക്കതും വിത്തുകൾക്കും കായ്കൾക്കും വളരുവാൻ ഉള്ള വളമായി മാറി. ഇങ്ങനെ വളരുന്ന ധാന്യങ്ങൾ നറ്റൂഫിയൻസ് ശ്രദ്ധിച്ചിരിന്നു. എന്നാൽ ഇവർ ഒരിക്കലും മനപ്പൂർവ്വമായി കൃഷി ചെയ്തിരുന്നില്ല. അതിന്റെ ആവശ്യം അവർക്ക് അതുവരെ വന്നിരുന്നില്ലായെന്നുള്ളതു കൊണ്ട് തന്നെ.ആ പ്രദേശത്തെ മനുഷ്യർ ഒരോ കൂട്ടങ്ങൾ ആയിട്ടായിരിന്നു വസിച്ചിരുന്നത്. ഒരോ കൂട്ടങ്ങൾ പരസ്പരം കണ്ടുമുട്ടിയപ്പൊൾ ഭക്ഷണവും, ആയുധങ്ങളും, ഉപകരണങ്ങളുമെല്ലാം കൈമാറിയിരിന്നു. പ്രസ്തുത കാലഘട്ടത്തിലേതായി, ഇപ്പറഞ്ഞ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരേ രൂപത്തിലുള്ള ആയുധങ്ങളും, ഉപകരണങ്ങളും ആണ് ഈ അനുമാനങ്ങൾക്ക് മുഖ്യതെളിവായിട്ടുള്ളത്.
ഈ സുവർണ്ണ കാലം ഏകദേശം 2500 വർഷം നിലനിന്നു. അതിനുശേഷം ആയിരുന്നു വീണ്ടും ഒരു ഹിമയുഗം വന്നത്. ജീവിതം വീണ്ടും ദുർഘടം ആയി. ശക്തമായ തണുപ്പ് വീണ്ടും വന്നതോടെ മണ്ണിൽ ഒന്നും മുളക്കാതെ ആയി. വളർന്നു വന്ന ചെടികൾ നശിക്കുവാനും തുടങ്ങി.
നറ്റൂഫിയൻസ് വീണ്ടും വേട്ടയാടുന്നതിലേക്ക് വഴി മാറി . എന്നാൽ മൃഗങ്ങളും ഭക്ഷണവും കുറഞ്ഞപ്പൊൾ ആ പ്രദേശം വിട്ടുപോകാൻ ഇവർ നിർബന്ധിതരായി. ഈ അവസരത്തിൽ മറ്റൊരു പ്രദേശം വാസയോഗ്യമായി കിട്ടി.
ഹിമയുഗത്തിൽ ഇന്നത്തെ ജോർദ്ദാനിന്റെ അതിർത്തിയിൽ ഉള്ള ഗലീലി (sea of Galilee)
എന്ന് തടാകത്തിന്റെ ജലനിരപ്പ് കുറഞ്ഞു വന്നു.തത്ഫലമായി തടാകത്തിന്റെ ചുറ്റുമായി ഭലഭൂയിഷ്ടമായ മണ്ണ് ലഭ്യമാകാൻ അവസരമൊരുങ്ങി. എന്നാൽ ഈ പുതിയ
വിളഭൂമി മുൻപ്
നറ്റൂഫിയാൻസിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തം ആയിരിന്നു. ഭൂപ്രകൃതിയും ചെടികളും എല്ലാം തീർത്തും വ്യത്യസ്തം.
ഇനി നടക്കാൻ പോകുന്ന സംഭവം, മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വിരളമായ ഒന്നാണ്. മനുഷ്യർ ഇത്രയും നാൾ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ സാഹസം ആണു അന്നു ആ മനുഷ്യർ എടുത്തത്.
മുൻപ് താമസിച്ച സ്ഥ്ലങ്ങളിലെ , കുപ്പയിൽ വീണ വിത്തുകളിൽ നിന്ന് വളർന്നു വന്ന ചെടികൾ നറ്റുഫിയൻസ് ശ്രദ്ധിച്ചു പഠിച്ചതു മൂലം എങ്ങിനെയാണു വിത്തു പാകേണ്ടത് എന്ന് അറിയാൻ കഴിഞ്ഞു. മേൽ സൂചിപ്പിച്ച ആ പുതിയ തടാകത്തിന്റെ തീരത്ത് ഭക്ഷണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ധാന്യങ്ങളിൽ നിന്നും ഒരു വലിയ പങ്ക് ഈ മനുഷ്യർ ആദ്യമായി മണ്ണിൽ നടുന്നു. തങ്ങൾക്കു ചുറ്റുമുള്ള ഭൂമിയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റുന്നു.
അങ്ങനെ മനുഷ്യർ ആദ്യമായി കൃഷിയിലോട്ട് കടക്കുന്നു.
തടാകത്തിന്റെ കരയിൽ ആ ഭലഭൂയിഷ്ടമായ മണ്ണിൽ കൃഷി അങ്ങനെ വിജയം കൈവരിക്കുന്നു. ഓരോ വിളവെടുപ്പിലും മനുഷ്യർ കൂടുതൽ ധാന്യങ്ങൾ ശേഖരിക്കുന്നു. അതിൽ നിന്നും ഏറ്റവും വലുതും, സ്വാദുള്ളതുമായ ധാന്യങ്ങൾ അടുത്ത കൃഷിക്ക് ഉപയോഗിക്കുന്നു. ഈ പ്രക്രിയ തലമുറകളോളം പിന്തുടർന്ന് പോരുന്നു.
ആയിരം വർഷം മാത്രം നിലനിന്ന ആ ചെറിയ ഹിമയുഗത്തിനു ശേഷം ഭൂമി വീണ്ടും നല്ലകാലത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. പക്ഷെ കൃഷിയുടെ ഗുണങ്ങൾ കൈവരിച്ച ഈ ജനത തിരിച്ച് വേട്ടയാടി നാടുകൾ തോറും കറങ്ങി നടക്കുന്ന ജീവിതരീതിയിലോട്ട് പോകുന്നില്ല. ഒരു സമൃദ്ധമായ വിളവെടുപ്പിൽ നിന്നും കിട്ടുന്ന ധാന്യങ്ങൾ ഒരു കുടുംബത്തെ ഒരു വർഷം മുഴുവനും പോറ്റാനായുള്ള ഭക്ഷണം നൽകി. ഇടക്കു മാത്രം വേട്ടയാടിയാൽ മതിയായിരിന്നു ഈ ജനങ്ങൾക്ക്, ഭക്ഷ്യസുരക്ഷക്ക് പുറമെ വേട്ടയാടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും അങ്ങനെ മോചനം ലഭിച്ചു.
ഭക്ഷണം കൂടിയപ്പൊൾ ജനങ്ങൾക്ക് കൂടുതൽ കുട്ടികളെ നോക്കുവാനും, വലിയ കുടുംബങ്ങൾ നിലനിർത്തുവാനും സാധിച്ചു. മനുഷ്യരുടെ ആയുർദ്ദൈർഘ്യം കൂടിയപ്പോൾ തലമുറകൾക്ക് ഒന്നിച്ചുള്ള പങ്കാളിതമായ അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു. ഇവ മനുഷ്യരുടെ സംസ്കാര വളർച്ചയ്ക്ക് വേദി ഒരുക്കി. ഒരോ തലമുറ കടന്നു പോയപ്പൊൾ ഈ മനുഷ്യർ കൃഷി ചെയ്ത ഗോതമ്പിന്റെയും ബാർളിയുടെയും വലിപ്പം കൂടി വന്നു. ആദ്യമുണ്ടായിരുന്ന കാട്ടുവർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.
ജൈവ കൃഷിയിലൂടെ മനുഷ്യർ ആദ്യമായി സങ്കരയിനം വിത്തുകൾ നിർമ്മിച്ചു, അറിയാതെ ആണെങ്കിലും അതിന്റെ ഫലം ഗുണം ചെയ്തു. അന്ന് ജീവിച്ചു മരിച്ച മനുഷ്യരുടെ അസ്ഥി മണ്ണിൽ നിന്നും ഇന്ന് കിട്ടുമ്പോൾ വേട്ടയാടി ഉണ്ടാകുന്ന പൊട്ടലും ഒടിവിനേക്കാളുമൊക്കെ പാടത്ത് പണിയെടുത്ത് ഉണ്ടായ തേയ്മാനങ്ങൾ ആണു കൂടുതലായും കാണാൻ കഴിയുന്നത്.
കൃഷി ഒരു വിജയം ആകുന്നത് ഈ അവസരത്തിൽ മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങിയപ്പോളാണ്. നായ മനുഷ്യരുടെ കൂടെ കൂടിയിട്ട് അപ്പോഴേക്കും വളരേയധികം കാലം ആയിട്ടുണ്ടായിരിന്നു. എന്നാൽ ഈ കാലത്താണു ആടുകളെ മനുഷ്യർ ആദ്യമായി ഭക്ഷണത്തിനായി മെരുക്കുന്നത്. ഇവയ്ക്ക് കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന ഭക്ഷണം നൽകിയാൽ മതിയായിരുന്നു. ആടുകളുടെ വിസർജ്യം കൃഷിയ്ക്ക് വളരെയധികം ഉപയോഗപ്പെടുകയും ചെയ്തു. ആടുകൾ ഉള്ള കൃഷിയിടങ്ങളുടെ ധാന്യങ്ങൾ ശേഖരിക്കുന്ന അറകളുടെ വലിപ്പം ആടുകൾ ഇല്ലാത്ത കൃഷിയിടങ്ങളുടെ അറകളേക്കാൾ വളരെ ചെറുതായിരിന്നു.
കാലക്രമേണ ഈ ജൈവകൃഷി ലോകത്തെ മിക്ക സംസ്കാരങ്ങളും പഠിച്ചു. അവർ വ്യത്യസ്തങ്ങളായ ചെടികൾ ഇതേ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങി.
തലമുറകളോളം ഈ രീതിയിൽ കൃഷി ചെയ്ത ചെടികൾ വന്യമായി വളരുന്ന ചെടികളേക്കാൾ വളരെയധികം വ്യത്യസ്തമായി. ഇന്ന് നമ്മൾ കഴിക്കുന്ന മിക്ക പച്ചക്കറികളുടേയും യഥാർത്ഥ കാട്ടുരൂപങ്ങൾ കണ്ടാൽ പരസ്പരം തീർത്തും തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ മാറ്റമുണ്ടായതായി കാണാൻ സാധിക്കും.
താഴെ ഉള്ള ഉദാഹരണങ്ങൾ നോക്കൂ…
ഇന്ന് നമ്മൾ കൃത്യമായി ഏതൊക്കെ വിളകൾക്ക് ഏതെല്ലാം ഗുണങ്ങൾ എങ്ങിനെയെല്ലാം വേണമെന്ന് നിശ്ചയിക്കുന്നു. അതിനുള്ള ശാസ്ത്രജ്ഞാനം മനുഷ്യൻ നേടിക്കഴിഞ്ഞു.
സർവ്വതിനും തുടക്കം കുറിച്ചത് ജോർദ്ദാനിലെ തടാകത്തിന്റെ കരയിൽ നിന്നും അന്ന് നമ്മുടെ പൂർവ്വികർ ചെയ്യാൻ മുതിർന്ന ആ വലിയ സാഹസമാണ്. കൃഷിയെന്ന ആ വലിയ സാഹസം.
“ ഞാൻ സമ്മതിക്കുന്നു, കണ്ണുകൾ natural selection വഴി പരിണമിച്ചു എന്നത് ഏറ്റവും വലിയ മണ്ടത്തരം ആണെന്ന്…”
ചാൾസ് ഡാർവ്വിന്‍റെ ഈ വാക്കുകൾ misquote ചെയ്യാത്ത പരിണാമവിരോധികളായ
മതവിശ്വാസികൾ വിരളമാണ്. അവർ ഈ വാചകത്തിൽ വെച്ചു തന്നെ ചുരുക്കുന്നതിൽ ഒരു കാര്യം ഉണ്ട്. Darwin പറഞ്ഞത് പൂർണ്ണരൂപത്തിൽ ഉദ്ധരിച്ചാൽ അവർ ഉദ്ദേശിക്കുന്ന കാര്യം സാധിക്കില്ലാ എന്നതു തന്നെ.
“…..ഇത്രയ്ക്കും സങ്കീർണ്ണമായ, കണ്ണുകൾ പോലുള്ള ഒരു അവയവം പ്രകൃതി നിർദ്ധാരണം വഴി ഉണ്ടാകുന്നത് മനുഷ്യഭാവനക്ക് അതീതമായി തോന്നാം. എങ്കിലും പ്രകാശത്തിനു അനുസൃതമായി, സ്വയം മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു നാടിയില്‍ നിന്നും പരിണമിച്ച്, പ്രകാശത്തെ
മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പ്രത്യേക കഴിവുകൾ നേടിയ ഒരു അവയവമായി മാറുക എന്നത് തികച്ചും സാധ്യമാണ്…”
കണ്ണുകളുടെ ഉത്ഭവം എന്നാണ്?
കണ്ണുകൾ convergent evolutionന്റെ ഒരു തെളിവാണ്. പരസ്പരബന്ധം ഇല്ലാത്ത ജീവികൾ ഒരു പോലുള്ള പ്രശ്നത്തെ അതിജീവിക്കാൻ സ്വതന്ത്രമായി ഒരു പോലുള്ള മാർഗ്ഗം/ഉത്തരം കണ്ടെത്തുന്നതിനെയാണ് convergent evolution എന്ന് പറയുക.
Convergent evolutionനു മറ്റു ഉദാഹരണങ്ങൾ:
മനുഷ്യന്റെ വിരലടയാളം പോലെയാണു koala എന്ന ജീവിക്ക് വിരലടയാളം ഉള്ളത്.
Tasmanian Tiger എന്ന marsupial ജീവിക്കും (kangaroo കുടുംബം) ചെന്നായക്കും ഒരു പോലുള്ള അസ്ഥിഘടനയാണ്.
(കൂടുതൽ പരിണാമ ഉദാഹരണങ്ങൾ മറ്റൊരു ലേഖനത്തിൽ പറയാം)
convergent evolutionന്റെ നല്ലൊരുദാഹരണം ആയി, കണ്ണുകൾ സ്വതന്ത്രമായി കടൽജീവിയായ കണവയുടെ ജീവകുടുംബത്തിൽ ഉണ്ടായിട്ടുള്ളതിനെ പരിഗണിക്കാം. കൂടാതെ വിവിധ തരം കണ്ണുകൾ പല ജീവികളുടെ പരിണാമശാഖകളിലായി ഉത്ഭവിച്ചിട്ടുണ്ട്. എന്നാൽ ഇവയുടേതെല്ലാം (മനുഷ്യന്റേതടക്കം) പൊതുപൂർവ്വികനിൽ പ്രകാശത്തിനു അനുസൃതമായി പ്രതികരിക്കുന്ന പ്രൊട്ടീനുകൾ ഉണ്ടായിരിന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. അതായത്, ഈ പൊതുപൂർവ്വികരുൾപ്പെടുന്ന സ്പീഷീസിൽ നിന്ന് പരിണമിച്ച എല്ലാ ജീവികളിലും പ്രകാശത്തെ തിരിച്ചറിയാനുള്ള കഴിവു ഒരോരോ രീതിയിൽ അതാതു ശാഖകളിലായി ഉത്ഭവിച്ചിട്ടുണ്ട് എന്ന്.
മനുഷ്യർ ഉൾപ്പെടുന്ന പരിണാമശിഖരത്തിൽ കണ്ണുകൾ വളരെയധികം മുൻപ് തന്നെ പരിണമിച്ചു തുടങ്ങിയിരുന്നു. അതായത് സസ്തനികളുടെ (ഒട്ടുമിക്ക കരജീവികൾ ഉൾപ്പടെ) പൂർവ്വികർ കടലിൽ ജീവിക്കുന്ന ജീവി ആയിരുന്നപ്പൊൾ തന്നെ കണ്ണുകൾ വളരേ അധികം വ്യക്തമായി പരിണമിച്ചിരിന്നു.
മറ്റൊരു കാര്യം, കണ്ണിന്റെ ഇന്നത്തെ രീതിയിലുള്ള സവിശേഷതകൾ ഒരൊറ്റ ഘട്ടത്തിൽ അല്ല ഉണ്ടായത് എന്നതാണ്.മറ്റൊരു രീതിയിൽ പറഞ്ഞാൽ, വെളിച്ചവും ഇരുട്ടും തിരിച്ചറിയാൻ ഉള്ള കഴിവ്, വെളിച്ചം വരുന്ന ദിശ, focus ചെയ്യാനുള്ള കഴിവു, നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ഇവയെല്ലം ഒരുമിച്ചല്ല ഉണ്ടായത്.
ആദ്യത്തെ സവിശേഷതയായ ഇരുട്ടും വെളിച്ചവും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായത് 70-50 കോടി വർഷങ്ങൾക്ക് മുൻപാണ്. (ref.1)
പകുതി കണ്ണു കൊണ്ട് എന്തു നേട്ടം?
കണ്ണുകൾ ഘട്ടം ഘട്ടം ആയിട്ടാണു പരിണമിച്ചത് എന്ന് സൂചിപ്പിച്ചുവല്ലൊ. ഇനി കണ്ണിന്റെ പരിണാമത്തിലെ ഒരോ ഘട്ടവും ഓരോന്നായി നമുക്ക് പരിശോധിക്കാം. ഈ ഘട്ടങ്ങൾ ആ ജീവിക്ക് എങ്ങിനെയാണു ഗുണകരം ആകുന്നത് എന്നും നോക്കാം.
Stage 1
ഏറ്റവും ആദ്യമായി ഉണ്ടായ മാറ്റം ത്വക്കിൽ ആണ്. പ്രകാശമേൽക്കുമ്പോൾ അതിനു അനുസൃതമായി മാറ്റം സംഭവിക്കുന്ന ഒരു പ്രോട്ടീന്റെ ഉത്പാദനം ആയിരിന്നു ആ മാറ്റം. ഒപ്സിൻ എന്നാണ് ആ പ്രോട്ടീന്റെ പേര്.മെലറ്റോണിൻ (ഉറക്കത്തെയും ഉണർവ്വിനെയും സഹായിക്കുന്ന ഹോർമോൺ) ഉണ്ടായ അതേ ജനിതക ഭാഗത്തു നിന്നാണ് ഈ ഒപ്സിനും വരുന്നത്. ആ ജനിതകത്തിൽ ഒരു duplication mutation സംഭവിക്കുമ്പോഴാണ് ഒപ്സിൻ ഉണ്ടാകുക.
ഇങ്ങനെ വെളിച്ചമേൽക്കുമ്പോൾ reaction സംഭവിക്കുന്ന പ്രോട്ടീൻ, ആ ജീവിയ്ക്ക്
വെളിച്ചവും ഇരുട്ടും മാത്രം തിരിച്ചറിയാനുള്ള കഴിവു നൽകി. ഈ കഴിവുള്ള കോശങ്ങളെ photosensitive cells എന്നാണു വിളിക്കുക.പ്രസ്തുത കോശങ്ങളിൽ നിന്ന് വരുന്ന signals നാഡികൾ വഴി തലച്ചോറിൽ എത്തുന്നു. Signalsന്റെ ശക്തിയനുസരിച്ച് എത്രത്തോളം പ്രകാശം വരുന്നുണ്ട് എന്ന് ആ ജീവിക്ക് അറിയാൻ സാധിക്കും. ഇന്നും ഇപ്പറഞ്ഞ ആദ്യ ഘട്ടത്തിലുള്ള കണ്ണുകളുമായി ജീവിക്കുന്ന ലളിതമായ ജീവികൾ ഉണ്ട്.
ഉദാഹരണത്തിനു യൂഗ്ലീന (Euglena) എന്ന microbe. ഇതിന്റെ ശരീരത്തിൽ ഒരു eyespot ഉണ്ട്. ഈ eyespot ഈ ജീവിയെ പ്രകാശം കൂടുതലുള്ള സ്ഥലം മനസ്സിലാക്കാൻ സഹായിക്കുന്നു. ഇങ്ങനെ തിരിച്ചറിയുന്ന പ്രകാശം ഉപയോഗിച്ചാണ് ഇവ photosynthesis നടത്തി ഭക്ഷണം സ്വയം ഉണ്ടാക്കുന്നത്. അതുവഴി, അതിജീവനം സാധ്യമാവുകയും ചെയ്യുന്നു.
Stage 2
ആദ്യ ഘട്ടത്തിൽ പ്രകാശം തിരിച്ചറിയാൻ പറ്റുമെങ്കിലും പ്രകാശം വരുന്ന ദിശ അറിയുക അത്ര എളുപ്പമല്ല. ഒരോ ഭാഗത്തേക്കും നീങ്ങി eyespotൽ വീഴുന്ന പ്രകാശത്തിന്റെ തീവ്രത കൂടുന്നതും കുറയുന്നതും നോക്കിയാണു ഈ ജീവികൾ സഞ്ചരിക്കുക. തുടർന്ന് പ്രകാശസ്രോതസ്സിന്റെ ദിശ മനസിലാക്കാൻ കഴിവുണ്ടായി എന്നതായിരുന്നു അടുത്ത മാറ്റം.
മുൻപ് പറഞ്ഞ photosensitive കോശങ്ങൾ ഒരു കുഴിവുള്ള ഭാഗത്ത് ഉണ്ടായപ്പൊൾ ആ ജീവിക്ക് പ്രകാശത്തിന്റെ ദിശ മനസ്സിലാക്കാൻ സാധ്യമായി. ആ eye pitൽ (കൺകുഴിയിൽ) വീഴുന്ന വെളിച്ചം അതിന്റെ സ്രോതസ്സിനനുസരിച്ച് ഒരു ഭാഗത്ത്
മാത്രമാണ് പതിക്കുക.
ഇങ്ങനെ പതിക്കുന്ന വെളിച്ചം ചില photosensitive കോശങ്ങളിൽ മാത്രം signals നൽകുന്നു. ഈ സിഗ്നലുകൾ തലച്ചോറിൽ എത്തുമ്പോൾ ആ ജീവിക്ക് വെളിച്ചത്തിന്റെ ദിശയും മനസ്സിലാകുന്നു.
ഉദാഹരണത്തിന്, planarian (പ്ലെനേറിയൻ) എന്ന ഒരു പുഴുവർഗ്ഗത്തിൽ ഈ കണ്ണുകൾ കാണാം. ചില species ലെ planarianകൾക്ക് രണ്ട് കണ്ണുകൾ കാണും. ഇവ പ്രകാശത്തിന്റെ ദിശ മനസ്സിലാക്കാൻ സഹായിക്കുന്നു. പ്രകാശം വരുന്ന ദിശയിൽ നിന്ന് ഇത് മറയുന്നു. അങ്ങനെ പുഴുവിനെ വേട്ടയാടുന്നവരിൽ നിന്ന് മാറി ഇരുട്ടുള്ള സ്ഥലം കണ്ടെത്തി ഒളിചുകൊണ്ട് അതിജീവിക്കാൻ ഈ eye pit സഹായകമാകുന്നു.
Stage 3
ദിശ മനസ്സിലാക്കാൻ സാധിച്ച ഈ കൺകുഴികളുടെ അഗ്രം അല്പം കൂടി ചേർന്നിരുന്നാൽ മുൻപിലുള്ള വസ്തുവിന്റെ പ്രതിബിംബം കണ്ണിനു പിറകിലെ photosensitive കോശത്തിലേക്ക് പതിക്കും. ഈ പ്രതിഭാസത്തിന് ഒരു ഉദാഹരണമാണ് തീയറ്ററിൽ നമ്മൾ കാണുന്ന സിനിമ.
കണ്ണിന്റെ ഉള്ളിലെ മേൽപ്പറഞ്ഞ കോശങ്ങളെ photoreceptors എന്നാണ് വിളിക്കുന്നത്.
വളരെ ചെറിയ ദ്വാരത്തിലൂടെയാണ് വെളിച്ചം കടത്തിവിടുന്നതെങ്കിൽ കണ്ണിനു പിറകിൽ ഉണ്ടാകുന്ന പ്രതിബിംബം വളരെ sharp ആയിരിക്കും. ഈ രീതിയിലുള്ള കണ്ണുകളെ pinhole eyes എന്നാണു പറയുക.
ഉദാഹരണമായി, നോട്ടിലസ് (Nautilus) എന്ന കടൽജീവി. ഇവയുടെ കണ്ണുകൾ വളരെ ലളിതമാണ്. ഒരു ഗോളം. അതിന്റെ മുൻപിൽ നിന്നും പുറം ഭാഗത്തേക്കായി ഒരു സൂചിമുനയോളം വലിപ്പത്തിൽ ഒരു ദ്വാരം ഉണ്ട്. ആ ദ്വാരം വഴി പ്രകാശം ഗോളത്തിനുള്ളിലൂടെ മറുവശത്ത് പതിക്കുന്നു. ദ്വാരത്തിനു പിന്നിലുള്ള വസ്തുക്കളുടെ പ്രതിബിംബം ആണ് ഗോളത്തിന്റെ ഉള്ളിൽ പതിയുക(ചിത്രം ശ്രദ്ധിക്കുക). പക്ഷെ, രൂപങ്ങൾ മനസ്സിലാക്കാൻ പറ്റുമെങ്കിലും വസ്തുവിന്റെ ദൂരം, വ്യക്തത എന്നീവ മനസ്സിലാക്കുവാൻ സാധിക്കില്ല.
Stage 4
അടുത്ത ഘട്ടത്തിലേക്കെത്തുമ്പോൾ, കണ്ണിലെ ചെറുദ്വാരത്തിലൂടെ പ്രകാശം എത്തുന്നതിനൊപ്പം ജലവും മറ്റു ചെറുകീടങ്ങളും കടക്കുവാൻ തുടങ്ങി. എന്നാൽ, ചെറു ദ്വാരത്തിനു മുകളിൽ ഒരു പ്രത്യേക ആവരണം കിട്ടിയ ജീവികൾക്ക് ഈ ബുദ്ധിമുട്ടിനെ തീർത്തും അതിജീവിക്കാൻ സാധിച്ചിരുന്നു. ഈ മേൽപ്പാളികൾ പ്രകാശം കടത്തിവിടുന്നതായി. (കട്ടിയുള്ള ആവരണം കാഴ്ചയെ ബാധിച്ചവയിൽ അതിജീവിനം അസാധ്യമാവുകയും ചെയ്തു) സ്വാഭാവികമായി ഈ ആവരണത്തിനും മറ്റേതൊരു transparent വസ്തുവിനെ പോലെ ഒരു refractive index ഉണ്ട്. അത് മൂലം കണ്ണിനു
പിറകിൽ പതിയുന്ന ചിത്രങ്ങൾക്ക് വ്യക്തത കൈവരാൻ തുടങ്ങി.
കണ്ണിനുള്ളിലെ ഭാഗം കൂടുതൽ തെളിഞ്ഞ ദ്രാവകം നിറഞ്ഞപ്പൊൾ മുമ്പത്തെ പോലെ infections, parasites വരാതെ നോക്കുവാനും സാധിച്ചു.
ഉദാഹരണത്തിന്, ഒച്ചിന്റെ കണ്ണുകൾ. ഇവ കൊമ്പുകൾ (tentacles) പോലെ തലയിൽ നിന്ന് തള്ളി നിൽക്കുന്നു. ഇവയുടെ അറ്റത്തായുള്ള പൊട്ട്, യഥാർത്ഥത്തിൽ അവയുടെ നേത്രങ്ങൾ തന്നാണ്. ഇവയെ simple eyes എന്ന് പറയും. ഇവക്ക് മുന്നിലുള്ള വസ്തുക്കളെ കാണാൻ സാധിക്കുമെങ്കിലും അകലെ ഉള്ളവയെ focus ചെയ്യാൻ സാധിക്കില്ല.
Stage 5
മുൻപുള്ള ഘട്ടത്തിലെ പോരായ്മ തരണം ചെയ്യുന്നതാണ് ഈ ഘട്ടം. കണ്ണിനുള്ളിൽ വരുന്ന രശ്മികൾ sharp focus ചെയ്തു കണ്ണിനു പിറകിലുള്ള photoreceptorsൽ പതിക്കുവാൻ സഹായിക്കുന്ന lens ഉണ്ടായ ഘട്ടം ആണിത്. തൊട്ടു മുൻപ് പറഞ്ഞ കണ്ണിലെ ദ്വാരത്തിനു മുന്നിലുള്ള പാളികളിൽ കട്ടിയുള്ള ഒരു solid membrane ഉണ്ടാകുമ്പോഴാണ് അതൊരു lens ആയി പ്രവർത്തിക്കുന്നത്. ഈ കട്ടിയുള്ള ലെൻസ് ഉണ്ടാക്കാൻ ഉള്ള ജനിതകവ്യതിയാനം ആണ് six3/6 ജനിതകം.
ഉദാഹരണമായി, മേൽ പറഞ്ഞ Nautilusന്റെ കുടുംബത്തിൽ നിന്ന് തന്നെ പരിണമിച്ച lens ഉള്ള ഒരു ജീവിയെ നോക്കാം. നമുക്ക വളരേ പരിചിതമായ കണവയുടെ (squid) കണ്ണുകൾ ഇത്പോലെ ലെൻസ് ഉള്ളവയാണ്. ലോകത്ത് ഏറ്റവും വലിയ കണ്ണുകൾ
ഉള്ളത് colossal squid (കൊള്ളോസ്സൽ കണവ) എന്ന ജീവിവർഗ്ഗത്തിനാണ്. ഇത്രയും വലിയ കണ്ണുകൾ പ്രധാനമായും കടലിന്റെ അടിത്തട്ടിലുള്ള ഗർത്തങ്ങളിലെ ഇരുട്ടിലുള്ള കാഴ്ചയെ സഹായിക്കാനാണെങ്കിലും ഇരപിടിക്കാനും sperm whale എന്ന തിമിംഗല വർഗ്ഗത്തിന്റെ ഇരയാവാതിരിക്കാനും കണ്ണിന്റെ വലിപ്പം ഉപകാരപ്പെടുന്നു.അങ്ങനെ ഈ കണ്ണുകൾ ഇവയുടെ കടലിന്റെ അടിയിലെ അതിജീവനത്തിൽ വളരെ വലിയ പങ്കാണു വഹിക്കുന്നത്. കണ്ണുകളിൽ നിന്ന് വരുന്ന വിവരങ്ങൾ ശേഘരിക്കുവാനും, process ചെയ്യുവാനും, അതിനനുസരിച്ച് പ്രവർത്തിക്കാനും തലച്ചോറിലെ ഒരു ഭാഗം (optic lobe) ക്രമേണ വികസിക്കുന്നു. (വികസിക്കാത്ത കണവകൾ sperm whaleനു ഭക്ഷണം ആകുകയും ചെയ്യുന്നു)
Stage 6
ഇന്ന് നിലവിലുള്ളതിൽ വെച് ഏറ്റവും കൂടുതലായി സവിശേഷകഴിവുകൾ പരിണമിച്ചു വികസനം പ്രാപിച്ചു വന്നതായ കണ്ണുകൾ ഉള്ള ജീവി Mantis Shrimp എന്ന
ചെമ്മീൻ വർഗ്ഗത്തിൽ പെട്ട ഒരു കടൽ ജീവിയാണ്. 16 തരം photoreceptors ഉണ്ട് ഇവയുടെ
കണ്ണുകളിൽ. അതിനാൽ തന്നെ വളരേ കൂടുതൽ നിറങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കുന്നു. ഇവയ്ക്ക് പ്രാപ്യമായ electromagnetic spectrum വളരെ വലുതാണ്. ഒരോ കണ്ണിന്റെയും മൂന്ന് ഭാഗങൾ കൊണ്ട് കാണുവാനും ഇവയ്ക്ക് സാധിക്കും. ഇതിനും പുറമേ ഒരോ കണ്ണും സ്വതന്ത്രമായി പ്രത്യേകം ദിശകളിലേക്ക് ചലിപ്പിക്കുവാനും ഈ സവിശേഷ ജീവിവർഗ്ഗത്തിനു കഴിയുന്നു.
മനുഷ്യനേത്രത്തിന്റെ പോരായ്മകൾ
മനുഷ്യന്റെ കണ്ണുകൾ മേൽപ്പറഞ്ഞവയിൽ അഞ്ചാം ഘട്ടത്തിൽ ആണ് വരിക. ശ്രദ്ധേയമായ ഒരു കാര്യം പൊതുവിലുള്ള ധാരണയ്ക്കു വിപരീതമാായി മനുഷ്യന്റെ കണ്ണിന് കുറേയധികം പരിമിതികൾ ഉണ്ടെന്നുള്ളതാണ്.അവയിൽ പ്രധാനപ്പെട്ട ചിലത് പരിശോധിക്കാം.
1.കണ്ണിന്റെ ഉള്ളിൽ പൂർണ്ണമായും അന്ധതയുള്ള സ്ഥലം(blind spot) ഉണ്ട്. കണ്ണിലെ നാഡികൾ എല്ലാം തന്നെ
കണ്ണിന്റെ ഉള്ളിൽകൂടിയാണ് പോകുന്നത്. എന്നാൽ മനുഷ്യനേത്രങ്ങൾക്ക് ഏകദേശം സമാനമായി പരിണമിച്ചുവന്ന നീരാളി, കണവ പോലുള്ളവയുടെ കണ്ണിന്റെ ഉള്ളിൽ നാഡികൾ കണ്ണിന്റെ പിറകിലും ആണ്.ഈ “design പിഴവ്” കാരണം മനുഷ്യന്റെ കണ്ണിലെ നാഡികൾ കണ്ണിന്റെ ഉള്ളിലെ ഒരു സ്ഥലത്ത് ഒരുമിച്ചു ചേർന്ന് പുറത്തു കൂടി തലച്ചോറിലോട്ട് പോകുന്നു.
മനുഷ്യന്റെ കണ്ണുകളുടെ ഈ പരിമിധി കാരണം ഈ നാഡീവ്യൂഹത്തിൽ വീഴുന്ന
വെളിച്ചം നമുക്ക് അനുഭവേദ്യമാകില്ല. ഫലമോ പ്രസ്തുത പ്രകാശത്തിനു കാരണമായ വസ്തുവിനെയും കാണാൻ സാധിക്കില്ല. ഈ സ്ഥലത്തെ കണ്ണിലെ blind spot എന്നാണു പറയുക.
ഒരു ക്യാമറയുടെ സെൻസറിനു മുന്നിലൂടെ കണക്ഷൻ കൊടുത്തതു പോലെയാണ് ഈ പിഴവ്. ഇരുകണ്ണുകളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഈ കുറവ് തലച്ചോർ നികത്തുന്നതുമൂലം സാധാരണഗതിയിൽ നമ്മൾ തിരിച്ചറിയുന്നില്ലാ എന്നെ ഉള്ളു.
2.മനുഷ്യനു electromagnetic spectrumത്തിലെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രമെ
അനുഭവവേദ്യമായിട്ടുള്ളു. Ultra Violetൽ കാണുന്ന തേനീച്ചകളുടെ കണ്ണിൽ ലോകം വളരെ സുന്ദരം ആയിരിക്കും. കാരണം, ഒരോ പുഷ്പവും തേനീച്ചകളെ ആകർഷിക്കാൻ
വേണ്ടി മത്സരിച്ച് ഭംഗി ഉള്ള ultra violet ഇതളുകൾ പ്രകൃതിനിർദ്ധാരണം മുഖേന മെനഞ്ഞെടുത്തിട്ടുണ്ട്. (പുഷ്പങ്ങൾ പൂക്കുന്നത് മനുഷ്യർക്കു വേണ്ടി അല്ലെന്നർത്ഥം!)
3.മനുഷ്യന്റെ കണ്ണുകൾ പ്രവർത്തിക്കുവാൻ നല്ല രീതിയിൽ പ്രകാശം വേണം. ഇരുട്ടിൽ കാണാൻ സഹായിക്കുന്ന rod കോശങ്ങൾ നമ്മുടെ കണ്ണുകളിൽ താരതമ്യേന കുറവാണ്. ഒപ്പം തന്നെ നിറങ്ങൾ കാണുവാൻ സഹായിക്കുന്ന cones വെളിച്ചം കുറയുംബോൾ പ്രവർത്തിക്കുകയുമില്ല.
4.മനുഷ്യന്റെ കണ്ണുകൾക്ക് കാഴച്ച ശക്തി പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെ വെച്ചു നോക്കുമ്പോൾ തീർത്തും കുറവാണ്. പരുന്തിന് അവയുടെ കണ്ണുകൾക്കു പിറകിൽ cone cells കൂടുതലുള്ള ഭാഗം ഉണ്ട്. ഇവയിൽ വീഴുന്ന പ്രകാശം ഇരകളെ വളരെയധികം വ്യക്തമായി കാണുവാൻ പരുന്തിനെ സഹായിക്കുന്നു. പരുന്തുകൾ 3 കിലോമീറ്ററോളം അകലെയുള്ള മുയലിനെ പോലും സുവ്യക്തമായി കണ്ട് ഇരപിടിക്കാനുള്ള കാരണം ലളിതമല്ലെ.
5.ചില ഉരഗങ്ങളിലും, പക്ഷികളിലും, സ്രാവുകളിലും, ഒട്ടകങ്ങളിലും എല്ലാമായി കണ്ടുവരുന്ന ഒരു കൺപാടയുണ്ട്. ഈ പാട, ഈ ജീവികളുടെ കണ്ണിനെ, പുറത്തു നിന്ന് വരുന്ന ഹാനികരമായ പദാർത്ഥങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു. കൂടാതെ തീവ്രമായ സൂര്യപ്രകാശം, പൊടിപടലം എന്നിവയിൽ നിന്നുമൊക്കെ ഇവയുടെ കണ്ണിനെ രക്ഷിക്കുന്നു. മനുഷ്യനു ഇങ്ങനെയൊരു രക്ഷാപടലം ഇല്ല.
മണലാരണ്യത്തിലൂടെ സഞ്ചരിക്കുന്ന ഒട്ടകത്തിനു നമ്മളുടേതു പോലെ കൺപീലികൾക്കു പുറമെ ഒരു മൂന്നാം പാളി കൂടിയുണ്ട് താനും. (Nictitating membrane)
എന്തുകൊണ്ട് രണ്ടു കണ്ണുകൾ? അതും പ്രസ്തുത സ്ഥാനങ്ങളിൽ?
എന്തുകൊണ്ട് മനുഷ്യനു മൂന്ന് കണ്ണുകൾ ഉണ്ടായിക്കൂടാ എന്ന് ചോദിച്ചാൽ അതിനുത്തരം, 3D ആയി കാണുവാൻ ഒരു ജീവിക്ക് മിനിമം രണ്ടു കണ്ണുകൾ മതി എന്നതാണ്.
ഇരതേടുന്ന ഒരു ജീവിക്ക് കണ്ണുകൾ വേട്ടയ്ക്കു വേണ്ടി എപ്പോഴും മുന്നിലായിരിക്കും ഉണ്ടാവുക. എന്നാൽ ഇരകൾക്ക്, കണ്ണുകൾ ശരീരത്തിന്റെ ഇരുവശവും വേണം.
പരിണാമപരമായി ഇങ്ങനെയാണ് ഇരപിടിക്കുന്ന ജീവികൾക്കും ഇരകൾക്കും അതിജീവനത്തിന്റെ പാഥയിൽ കണ്ണുകളുടെ സ്ഥാനം ഇന്നത്തെ രീതിയിൽ കൈവന്നത്.
മുൻഭാഗത്തോട്ടാണ് field of vision എങ്കിൽ അതിനെ binocular vision എന്നും, തല തിരിക്കാതെ തന്നെ തലയുടെ ഒരുവിധം എല്ലാ ഭാഗത്തേക്കും കാഴ്ച്ച എത്തുന്നുണ്ടെങ്കിൽ അതിനെ monocular vision എന്നും പറയും.
കൂടുതല്‍ പരിണാമ വിശേഷങ്ങളുമായി മറ്റൊരു ലേഘനം എഴുതുന്നുണ്ട്.
കോഴികളുടേയും മറ്റു പക്ഷികളുടേയും കാലുകൾ നോക്കിയിട്ടുണ്ടോ?
അവ scales കൊണ്ട് മൂടിയിരിക്കും.ഈ scales ൽ നിന്നാണു തൂവൽ ഉണ്ടായത് എന്നാണു കുറചു കാലം മുൻപ് വരെ ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിരുന്നത്.
ഈ നിഗമനത്തിനു കുറേയധികം കുഴപ്പങ്ങൾ ഉണ്ടായിരിന്നു.
ഒന്നാമത്: ഈ postulate നെ പിന്താങ്ങാൻ യാതൊരു തെളിവും ഉണ്ടായിരുന്നില്ല.
രണ്ടാമത്: ഇങ്ങനെ പരിണമിച്ചുണ്ടാകുന്ന ഈ തൂവൽ എങ്ങനെയായിരുന്നു ആ ജീവിക്ക് അവയുടെ പരിതസ്ഥിതിയിൽ അതിജീവനം നൽകിയത്?
ഈ ചോദ്യങ്ങൾക്ക് ഒരു തികഞ്ഞ ഉത്തരം നൽകാൻ ഈ പഴയ postulate നു സാധിച്ചില്ല.
മനുഷ്യന്റെ പരിണാമ തെളിവുകൾ ശ്രദ്ധിച്ചാൽ, അതിൽ fossils, genetics, embryonic development എന്നിങ്ങനെ പല പല ശാസ്ത്ര മേഖലകളിൽ നിന്നുമായി പരസ്പരം ശരിവെക്കുന്ന തെളിവുകൾ ഉണ്ടെന്ന് മനസ്സിലാക്കാം.
അതു പോലെ, ഈ തൂവലിന്റെ ഉത്ഭവം കണ്ടെത്താനും ശാസ്ത്രം പക്ഷികളുടെ embryo development പഠിക്കുവാൻ തുടങ്ങി.
ആദ്യ സ്റ്റേജിൽ തൊലിയുടെ പുറത്തു വളരുന്ന ഒരു protrusion ആയിട്ടാണു തൂവൽ തുടങ്ങുന്നത്.ഈ അവസ്ഥയിൽ ഇതിനെ ഒരു tube ആയിട്ടേ കാണാൻ സാധിക്കൂ. ഉള്ളിൽ പൊള്ളയായ ഒരു റ്റ്യൂബ്. അതിന്റെ ഒരറ്റം തൊലിയിലും മറ്റേ അറ്റം യോജിച്ചും ആണു ഉണ്ടായിട്ടുള്ളത്.
പിന്നിട് ഈ tube ഒരോ ചെറിയ നാരുകൾ ആകാൻ തുടങ്ങി. എന്നാലും
അവയുടെ താഴെ ഉള്ള അറ്റം യോജിച്ച് തന്നെ ഇരുന്നു.
അതിനു ശേഷം ഈ tubeന്റെ വിഘടിച്ച അറ്റങ്ങളുടെ കീഴെ ഉള്ള ഭാഗം ഒരു ഒറ്റത്തണ്ടായി യോജിക്കുന്നു. ഈ അവസ്ഥയിൽ ആ യോജിച്ച നടു തണ്ടിനു കനം വെക്കുന്നു. ഒരോ യോജിക്കുന്ന ചെറു നാരുകൾ തൂവലിന്റെ ഇതളുകൾ ആകുന്നു.
ഇവ യോജിക്കും തോറും നടു തണ്ടിന്റെ മുകളിലോട്ട് നീങ്ങി നമുക്കു പരിചയമുള്ള തൂവലിന്റെ രൂപം പ്രാപിക്കുന്നു.
ഇതിൽ ‘തൂവലിന്റെ വളർച്ചയ്ക്കെടുത്ത ഒരോ ഘട്ടവും തൂവൽ പരിണമിക്കാനെടുത്ത ഒരോ ഘട്ടമായി കണക്കാക്കം’ എന്ന postulate ശാസ്ത്രം മുന്നോട്ട് വെച്ചു . എന്നാൽ ഈ postulate ന് സഹായകമായ മറ്റു തെളിവുകൾ ലഭിച്ചാൽ മാത്രമേ അംഗീകാരം കൊടുക്കേണ്ടതുള്ളൂ.
ഇനി ശാസ്ത്രത്തിന്റെ മറ്റോരു മേഖലയിലോട്ട് നോക്കാം.
Fossil records:
പക്ഷികളുടെ പൂർവ്വികർ ഇരുകാലികൾ ആയ dinosaurs ആണ്.
ആദ്യമായി fossil recordsൽ കണ്ടത് sinosauropteryx എന്ന dinosaurൽ ആയിരുന്നു. വളരെ നേർത്ത പൂട പോലെ, tubeപോലുള്ള തൂവൽ മേൽ മുഴുവനും മൂടിയിരുന്നു. ഇത് തണുപ്പിൽ നിന്ന് രക്ഷനേടാനും ഇണയെ ആകർഷിക്കാനും ആയിരുന്നു.
അതിനു ശേഷം Caudipteryx എന്ന മറ്റൊരു dinosaur fossil കിട്ടി, വളരെ അധികം നീണ്ട ഒരു നടു തണ്ടിനു ചുറ്റും പടർന്ന ചെറിയ fibres ഉള്ള വളരെ ഭംഗി ഉള്ള ജീവി. ഇവ ഇന്ന് ചില പക്ഷികളിൽ കാണുന്ന പോലെ ഇണയെ ആകർഷിക്കുവാൻ ആണു നീണ്ട തൂവൽ കൊണ്ടു നടന്നിരുന്നത്.
ഈ fossil തെളിവുകൾ തൂവലിന്റെ പരിണാമത്തിലെ embryo തെളിവുകളുമായി യോജിച്ചു പോകുന്നവയായിരിന്നു.
ഇനി എങ്ങനെയാണു ഈ തൂവലുകൾ പറക്കുന്ന പക്ഷികളുടെ പരിണാമത്തിനു തെളിവായത് എന്ന് നോക്കാം.
നടു തണ്ടിൽ നിന്ന് വിരിയുന്ന fibresനു പരസ്പരം ബന്ധിപ്പിക്കുന്ന ചെറിയ ഹുക്കുകൾ ഉണ്ട്. ഇവയാണു തൂവലിന്റെ fibres ഒരു orderൽ വെക്കുന്നത്. പറക്കുവാൻ സാധിക്കണമെങ്കിൽ ഈ fibres ഒരു വശത്ത് നീണ്ടതും മറുവശത്ത് ചെറുതും ആകണം.
ഇത് ആദ്യം കണ്ടത് microraptor എന്ന വായുവിലൂടെ glide ചെയ്യാൻ സാധിക്കുന്ന ഒരു dinosaur പക്ഷിയിൽ ആണ്. ഈ തെളിവും കൂടി ലഭിച്ചതോടെ തൂവലിന്റെ പരിണാമ ചരിത്രം നമുക്കു കൂടുതലായി തുറന്നു കിട്ടി.
ഈ രീതിയിൽ, വിവിധ പഠന മേഖലകളുടെ സംയോജനം വഴി ശാസ്ത്രം നമ്മെ തൂവലിന്റെ പരിണാമ സത്യം മനസ്സിലാക്കുവാൻ സഹായിച്ചു.
ഒരു സോപ്പ് കുമിൾ നനഞ്ഞ പ്രതലത്തിൽ വെച്ചാൽ, അത് സ്വാഭാവികം ആയി ഒരു ഉരുണ്ട് ഷേപ്പ് ആകും കൈവരിക്കുക. കാരണം sphere ആണു ഏറ്റവും efficiency കൂടിയ ഷേപ്പ്. ഏറ്റവും കുറഞ്ഞ surface areaയിൽ ഏറ്റവും കൂടുതൽ വസ്തുക്കൾ ഉൾകൊള്ളാൻ സാധിക്കുന്ന ഷേപ്പ്.
ഇനി രണ്ടു കുമിളകൾ തമ്മിൽ കൂട്ടിയാലോ? ഇവ രണ്ടും പരസ്പരം മുട്ടുന്ന പ്രതലം എപ്പൊഴും പരന്നതായിരിക്കും. 360/2 = 180 ആയത് കൊണ്ട് ഇവ എപ്പൊഴും ഒരു നേർ വരയിൽ ആകും പരസ്പരം മുട്ടുക.
ഇനി മൂന്ന് കുമിളകൾ പരസ്പരം മുട്ടുന്ന ഇടത്ത് ഏറ്റവും surface area കുറഞ്ഞ രീതി
നോക്കാം. 360/3= 120.
ഇനി നാലോ അതിൽ അധികമോ പരസ്പരം ഒരു 2D പ്രതലത്തിൽ മുട്ടുവാൻ ബുദ്ധിമുട്ടാണു. കാരണം അതിനേക്കാൾ efficiency ഒന്നിച്ചു മുട്ടാതെ മൂന്നെണ്ണം ആയി മുട്ടുന്നതാണു. അങിനെയാണു ഏറ്റവും കുറച്ച് surface area കൈവരിക്കുക.
ഇത് നമ്മൾ കുമിളകൾ ഒന്നിച്ച് ഒരു 2D പ്രതലത്തിൽ ഊതിയാൽ കാണാം.
ഇനി തേനീച്ചകൾ ചൂടുള്ള മെഴുകു വെച്ചു കൂടു ഉണ്ടാക്കുന്നത് നോക്കാം. ആദ്യം അവർ ഉണ്ടാക്കുന്നത് ഒരു round shape ആണു. ഈ round കൂട് തൊട്ട് അടുത്തുള്ള കൂടുകൾ ആയി ബന്ധപ്പെടുംബൊൾ പരസ്പരം ഏറ്റവും കുറഞ്ഞ surface area ആകാൻ ശ്രമിക്കുന്നു. നേരത്തെ സോപ്പ് കുമിളയിൽ കണ്ട അതേ പ്രതിഭാസം. ഇവിടെ മൂന്നിൽ കൂടുതൽ വട്ടങ്ങൾ ബന്ധപ്പെടുംബൊൾ ഉണ്ടാകുന്ന angle എത്ര ആകും? അതെ 120 degrees.
ഉരുകിയ wax ഉണങ്ങുംബൊൾ അതേ 120 degreesൽ സെറ്റ് ആകുന്നു. അതാണു നമ്മൾ കാണുന്ന hexagons
ഈ പ്രതിഭാസത്തെ ആണു കിത്താബിലെ അത്ഭുതം ആയി ചിലർ പറയുന്നത്. നമ്മൾക്ക് അറിയാത്ത ജാലവിദ്യയെ magic ആയി നമ്മൾ കാണും. അതു പഠിച്ചാൽ magic അല്ല, വെറും techniques മാത്രം.
Another gap is filled, god of the gaps shrinks further.
ഒരു കൊലപാതകം നടന്നു .
അതിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഒഫീസറെ ചുമതലപ്പെടുത്തി.
ഒഫീസർ ആ കൊലപാതകത്തിന്റെ വ്യത്യസ്ത streams തെളിവുകൾ സമാഹരിച്ചു.
DNA, സാഹചര്യത്തെളിവ്, witness, എന്നിവയുടെ സഹായത്താൽ ആ കേസിലെ പ്രതിയെ പിടി കിട്ടി.
അങ്ങനെ കോടതിയിൽ കേസ് വാദിക്കുമ്പോൾ അവസാനം വിധി പറയുന്നതിനു മുൻപ് ഒരു പുതിയ തെളിവു വരുന്നു.
CCTV ക്യാമറയിൽ, പ്രതി കെട്ടിടത്തിന്റെ മുമ്പിൽ വരുന്ന ദൃശ്യം പതിയുന്നു.
പ്രതിഭാഗം വക്കീൽ പറയുന്നു:
”അകത്തു കടന്നതിന്റെ തെളിവില്ല”
വീണ്ടും മറ്റൊരു മുറിയിലൂടെ പ്രതി നടന്നു പോകുന്ന ദൃശ്യം പതിയുന്നു.
വീണ്ടും പ്രതിഭാഗം വക്കീൽ
“അപ്പോൾ രണ്ടു വിടവുകൾ ഉണ്ട്, ഒന്ന് അകത്തു കടക്കുന്നതിന്റെ, രണ്ട് കൊലപാതക സ്ഥലത്തേയ്ക്ക് പോകുന്നതിന്റെ”.
വീണ്ടും മറ്റൊരു CCTV ദൃശ്യം ലഭിക്കുന്നു, പ്രതി കൊലപാതകം നടന്ന മുറിയിൽ നിന്ന് ഇറങ്ങിയതിന്റെ.
അപ്പോൾ വീണ്ടും പ്രതിയുടെ വക്കീൽ പറയുന്നു, “ഇപ്പോൾ മൂന്ന് വിടവുകൾ ആയി,
അകത്തു കടക്കുന്നതിന്റെ, മുറിയിലേയ്ക്ക് കടക്കുന്നതിന്റെ, കെട്ടിടത്തിന്റെ പുറത്തേയ്ക്ക് കടക്കുന്നതിന്റെയും”
ഇവിടെ തെളിവുകൾ ലഭിക്കുന്തോറും ഗ്യാപ്പുകൾ കൂടി വരുന്നതിന്റെ രഹസ്യം ഇതാണ്.
ഒന്നു തൊട്ട് നൂറു വരെയുള്ളതിൽ ഗ്യാപ്പ് അടയ്ക്കുവാൻ വേണ്ടി 50 എന്ന് പറഞ്ഞാൽ, രണ്ടു ഗ്യാപ്പാകും. 1-50, 50-100.
അതുപോലെ 1-50 വരെ പറയുമ്പോൾ 25 എന്ന് ഗ്യാപ്പ് അടയ്ക്കുന്ന number പറഞ്ഞാൽ വീണ്ടും രണ്ടു ഗ്യാപ്പ് ആകും. 1-25, 25-50.
ഇനി 1 മുതൽ 100 വരെയുള്ള എല്ലാ numbers പറഞ്ഞാലും ഒന്നിനും, രണ്ടിനും ഇടയിൽ 1.1,1.2,1.3….1.9 എന്നീ numbers ചോദിക്കും.
ഇവയുടെ ഇടയിൽ 1.11,1.12എന്നിങ്ങനെയും ഗ്യാപ്പുകൾ…
അതായത് ഫോസ്സിലുകളുടെ കാര്യത്തിൽ ഗ്യാപ്പ് അടയ്ക്കാൻ ചിലർ ചോദിക്കുന്നത്, ഒരു ജീവിയുടെ പിതാവിന്റെ, ആ പിതാവിന്റെ പിതാവിന്റെ അങ്ങനെയങ്ങനെയാണ്!
ഇവിടെയാണ് ഇവർക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്. ഇന്ന് വലിയ ഗ്യാപ്പുകൾ എല്ലാം അടച്ചു കഴിഞ്ഞു. ഇന്ന് ഒരു ഫോസ്സിൽ കിട്ടിയാൽ അവ ഈ പുരാതന ancestors ന്റെ ഇടയിൽ വെക്കാൻ സാധിക്കാത്ത അത്രയും അടുത്താണ്. ഇവ ഒന്നൊന്നായി സ്പീഷീസുകൾ തമ്മിൽ അത്രയും വ്യത്യാസം കാണാൻ സാധിക്കാത്ത വിധം അടുത്തായി.
ഇനി നമ്മൾ അപ്പോൾ വിട്ടു പോകുന്ന ഭാഗമാണ് മറ്റു streams of evidence.
Radioactive dating, DNA, Genetics and coprolite, tools, stones, food bones…..എന്നിങ്ങനെ തെളിവുകൾ നിരവധി ഉണ്ട്.