Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114
Radiation – Is it true, Science?
Categories
Article Cancer Electronics Energy Nuclear Radiation Technology

സെൽ ഫോണ് ടവർ ആരോഗ്യത്തിന് ഭീഷണിയോ?

സെൽഫോണ് ടവറിനെ സാങ്കേതികമായി Base transceiver station (BTS)എന്നാണ് വിളിക്കുക. Radio Mast എന്നും വിളിക്കപ്പെടുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം. മൊബൈൽ ഫോണ് പ്രവർത്തിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങൾ വഴിയാണ്. നമുക്ക് ഒരാളെ വിളിക്കണം എങ്കിൽ നമ്മുട ഫോണും വിളിക്കേണ്ട ആളുടെ ഫോണും കണക്ടഡ് ആയിരിക്കണം. ഇതു ബുദ്ധിമുട്ടേറിയ ഒരു പണിയാണ്. പ്രത്യേകിച്ചും ദൂരെയുള്ള ആളെയൊക്കെയാണ് ബന്ധപ്പെടുന്നത് എങ്കിൽ നമ്മുടെ ഫോണിലെ സിഗ്നൽ നേരിട്ട് അവിടെ എത്തിക്കുക എന്നത് നടക്കില്ലല്ലോ.ഒരു ഇടനലിക്കാരൻ വേണം.

CellPhone Tower
CellPhone Tower

ഒരു ടവറിൽ നടക്കുന്ന രണ്ടു പണികൾ ഇതാണ്

1)അവ ഒരു സെൽ നെറ്റവർക്കിലെ ഫോണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു.മുകളിൽ കാണുന്ന ചുള്ളിക്കമ്പ് പോലുള്ള ആന്റിന ആണ് ഈ ജോലി ചെയ്യുന്നത്.

2)അടുത്തുള്ള ടവറുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു. ബാൻഡ് പോലെ ടവറിൽ കാണുന്ന antenna ശരിക്കും ആ പണിയാണ് ചെയ്യുന്നത്. അവ അടുത്തുള്ള ടവറുമായി കണക്ടഡ് ആണ്.

റേഡിയോ, മൈക്രോവേവ് എന്നീ രണ്ടു തരംഗങ്ങൾ ആണ് പൊതുവിൽ ടവറുകളിൽ വിനിമയം ചെയ്യപ്പെടുന്നത്. ഇവ വൈദ്യുത കാന്തിക കുടുംബത്തിലെ രണ്ട് അംഗങ്ങൾ ആണ്. നമ്മുടെ പ്രകാശം, ഇൻഫ്രാറെഡ് അൾട്രവായലറ്റ്, , xray, ഗാമ തുടങ്ങിയവയും ഈ കുടുംബത്തിൽ പെടുന്ന തരംഗങ്ങൾ ആണ്.

നിങ്ങൾക്കറിയാം xray, ഗാമ, അതുപോലെ അൾട്രാവയലറ്റ് എന്നിവ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യുന്ന കിരണങ്ങൾ ആണ്. Xray, ഗാമ ഒക്കെ നമ്മുടെ ശരീര കലകളെ തുളച്ചു പോകാനുള്ള കഴിവുണ്ട്. ഇത്തരം കിരണങ്ങളെ ionizing radiation എന്ന ഗണത്തിൽ ആണ്പെടുത്തിയിരിക്കുന്നത്.
ഇവയുമായി സമ്പർക്കത്തിൽ വരുന്നത് മനുഷ്യന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ചിലതൊക്കെ നിയന്ത്രിത ചുറ്റുപാടിൽ നമ്മൾ ചികിത്സ രംഗത്തോക്കെ ഉപയോഗിക്കുന്നുണ്ട്.

അപ്പോൾ ടവറിൽ ഉപയോഗിക്കുന്ന മൈക്രോവേവ്, റേഡിയോവേവ് എന്നിവയും, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് , അൾട്രാവയലറ്റ്ന്റെ ലോവർ ഭാഗവും non ionizing radiation ഗണത്തിൽ ആണ്. സ്ട്രിക്റ്റ് ആയി പറയുക എന്നത്‌ സാങ്കേതികമായി ബുദ്ധിമുട്ട് ഉള്ള കാര്യമാണ്‌. എങ്കിലും ഒരു പൊതു തത്വത്തെ ആസ്പദമാക്കി പറയുമ്പോൾ മുകളിൽ പറഞ്ഞതൊക്കെ non ionizing ആണ്‌.

വേറൊരു തരത്തിൽ പറഞ്ഞാൽ ഇത്തരം തരംഗങ്ങൾ നമ്മുടെ ശരീര കലകളെ അല്ലെങ്കിൽ അവയുടെ രാസ ബന്ധനത്തെ മുറിച്ചു മാറ്റാൻ പ്രാപ്തിയുള്ളതല്ല. ഇതു എടുത്തു പറയാനുള്ള കാരണം മൊബൈൽ ടവറിനു എതിരെ ഭൂരിപക്ഷം ആരോപണവും കാൻസർ വരുത്തുന്നു എന്നതാണ്. റേഡിയേഷൻ കൊണ്ടു കാൻസർ വരണം എങ്കിൽ നമ്മുടെ ശരരീര കോശത്തെ മുറിച്ചു കടന്നു, അതിനുള്ളിലെ(മർമ്മത്തിലെ) ജീനുകളിലെ രാസഘടനയെ മാറ്റൻ കഴിയണം.

ഇങ്ങനെ തുളച്ചു കയറാൻ മാത്രമുള്ള ഊർജമൊന്നും മൈക്രോവേവ്, റേഡിയോ തരംഗങ്ങൾക്ക് ഇല്ല എന്നതാണ് യാഥാർഥ്യം. പൊതുവിൽ ജീനുകളിലെ ആക്‌സമിക വ്യതിയാനം ആണ് കാന്സറിലേക്ക് നയിക്കുക . അങ്ങനെ വ്യതിയാനം സംഭവിക്കാൻ തരംഗങ്ങൾ അതിനുള്ളിൽ കയറി ‘എഡിറ്റിംഗ്’ നടത്തണം.
പക്‌ഷേ ഇതു ചെയ്യാൻ തരംഗങ്ങൾ അശക്തരാണ്.

ഇനി ടവർ പുറപ്പെടുവിക്കുന്ന ഊർജ്ജം നോക്കാം. ജർമനിയിൽ നടത്തതിയ ഒരു പഠനത്തിൽ(ലിങ്ക് :  http://www.emfrf.com/rf-radiation-levels-from-cellular-towers/ ) ഇരുനൂറു വ്യത്യസ്ത സ്ഥലങ്ങളിൽ പഠനം നടത്തിയപ്പോ കണ്ടത് പരമാവധി square മീറ്ററിന് ഒരു ലക്ഷം മൈക്രോവാട്ടാണ് ഊർജം. മറ്റൊരു തരത്തിൽ പറഞ്ഞാൽ 0.1 വാട്ട്. ഒരു വാട്ടിന്റെ പത്തിൽ ഒന്നു. ഇതു ടവറിന്റെ അടുത്തുള്ള ബില്ഡിങ്ങിലെ നാലാം നിലയിലെ ടെറസിലെ മറ്റൊരു ടവറും ആയി ലിങ്ക് ചെയ്യുന്ന line of sight ന്റെ ഇടയിൽ. എന്നുവെച്ചാൽ നമ്മുടെ രണ്ടു ടവറുകൾക്കു ഇടയിൽ ഉള്ള ‘ബാൻഡ്’ പോലത്തെ structure ന്റെ ഇടക്കാണ് ഈ ഊർജ്ജം എന്നോർക്കണം.

ഇതേ സ്ഥലത് സൂര്യന്റെ ഊർജ്ജം ഒരു square കിലോമീറ്ററിന് ആയിരം വാട്ട് ഒക്കെ വരും.ഭൂമിയുടെ ഉപരിതലത്തിൽ 800 വാട് മുതൽ 1300 വാട്ട് വരെയൊക്കെ square മീറ്ററിൽ ഉണ്ടാവും.സെൽ ടവർ റേഡിയേഷന്റെ പതിനായിരംമടങ്. സെൽ ടവർ റേഡിയേഷൻ ദൂരം കൂടുന്നതിന് അനുസര്ച്ചു നല്ല രീതിയിൽ റേഡിയേഷൻ ഊർജ്ജം കുറയുന്നു.മുകളിൽ പറഞ്ഞ പഠനത്തിൽ നല്ല ശതമാനവും 200 മൈക്രോ വാട്ട് പ്രതി ചതുരശ്ര മീറ്റർ ആയിരുന്നു ഊർജം(200 micro watt/M^2).

എന്നുവെച്ചാൽ ഇന്ത്യ പോലുള്ള സൂര്യന് ’നേരെ കീഴെ’ ഉള്ള രാജ്യങ്ങളിൽ വരുന്ന സൗര വികിരണത്തിന്റെ അന്പതിനായിരത്തിൽ ഒന്നു (വളരെ ലിബറൽ ആയി പറഞ്ഞത് ആണ്,ഇത് ഒരു ലക്ഷം വരെ പോകാം).അപ്പോൾ ഒരു ടവറിൽ നിന്ന് വരുന്ന റേഡിയേഷന്റെ അരലക്ഷത്തിൽ ഇരട്ടി റേഡിയേഷൻ നമ്മൾ ദിവസവും സൂര്യനിൽ നിന്ന്ഏറ്റു വാങ്ങുന്നുണ്ട്. അതിൽ വെറും ദൃശ്യപ്രകാശം മാത്രമല്ല, ഇൻഫ്രാറെഡ്, ആൾട്രാവയറ്റു എന്നിവയ്ക്ക് നല്ല പങ്കുണ്ട്.

ടവറിന്റെ ഏറ്റവും തീവ്രത ഏറിയ റേഡിയേഷൻ line of sight ആയി ഘടിപ്പിച്ച ആന്റിനകൾക്ക് ഇടയിൽ ആണ് നമ്മൾ നേരത്തെ കണ്ട 0.1 watt/M^2. അവിടെ പോലും safe ലെവലിൽ ആണ് റേഡിയേഷൻ.

Electromagnetic Waves Spectrum
Electromagnetic Radiation Spectrum

US Federal Communications Commission നിഷ്കര്‍ഷിക്കുന്ന safe ലെവലിന്റെ 1000 ത്തിൽ ഒന്നു പോലും നമ്മുടെ ടവർ റേഡിയേഷന് വരുന്നില്ല എന്നതാണ് വാസ്‌തവം. ഒരു വാഹനത്തിന്റെ indicator ൽ നിന്ന് വരുന്ന അത്രപോലും ഊർജ്ജം പുറത്തു വരുന്നില്ല.

പിന്നെ പഠനത്തിന്റെ കാര്യം, ഒരു control ഗ്രൂപ് ഉണ്ടാക്കി പരീക്ഷണം നടത്തുക എന്നത് ഈ കാര്യത്തിൽ അത്ര പ്രായോഗികം അല്ല. തന്നേയുമല്ല ഇനി കാൻസർ സ്ഥിരീകരിച്ച ആളെ ഏതു മാനദണ്ഡങ്ങൾ ഉൾപെടുത്തി non ionizing radiation exposed ആണെന്ന് തീരുമാനിക്കും?ഭൂമുഖത്ത് ഏറെക്കുറെ പേരും non ionizing radiation exposed ആണ്. സെൽ ഫോണും അതിന്റെ ഉപയോഗവും ഏറെക്കുറെ എല്ലാ കമ്മ്യൂണിറ്റികളും ഉപയോഗിക്കുന്നുമുണ്ട്. എങ്കിലും study ഒക്കെ കുറെ നടന്നു കഴിഞ്ഞു . നേരിട്ട് യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ലാബിലെ നിയന്ത്രിത പരീക്ഷനത്തിലും കോശങ്ങളിലെ ടവർ റേഡിയേഷൻ effect വാദം സോളിഡ് ആക്കാൻ കഴിഞ്ഞിട്ടില്ല. ബ്ലഡ് ബ്രെയിൻ ബാരിയർ(BBB)യിലെ റേഡിയേഷൻ effectum തെളിയിക്കപ്പെട്ടിട്ടില്ല.

ഞാൻ ഈ പറഞ്ഞത് മുഴുവനും ടവറും മനുഷ്യ ആരോഗ്യവും എന്ന വിഷയം മാത്രമാണ്. ഇതിൽ വേറെ പല വിഷയവും അഡ്രസ് ചെയ്തിട്ടില്ല. കാരണം ഇവിടെ പലപ്പോഴും കാണുന്ന ടവർ വിരുദ്ധ സമരങ്ങൾ ‘ടവറിന്റെ ആരോഗ്യ, വിശിഷ്യാ കാൻസർ’പ്രശ്‌നങ്ങൾ ഉയർത്തി കാണിച്ചുള്ള സമരം ആണ്.

പരിസ്ഥിതി ഹോട്സ്പോട്ടിൽ ജെസിബി മാന്തി ടവർ വെക്കുന്നതോ, മറ്റ് സെൻസിറ്റീവ് ആയ ജൈവ മണ്ഡലത്തിലോ കയറി(തേനീചയുടെ ഒക്കെ നാവിഗേഷൻ വ്യവസ്‌ഥ ഒക്കെ താറുമറക്കുന്നതും ടവർ തന്നെ ആണെന്നത് വിസ്മരിക്കുന്നില്ല) ടവർ നാട്ടുന്നതിനെ ന്യായീകരിക്കുന്ന രീതിയിലോ ആക്കി പോസ്റ്റ് വളച്ചു ഒടിച്ചു പൊട്ടിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്.

അത്തരം ടവറുകൾക്ക് ഞാനും എതിരാണ്.

Categories
Article Cancer Medicine Nature Nuclear

റേഡിയേഷനും ഭയവും

Radiation എന്ന് കേട്ടാല്‍ ഏവർക്കും ഭയമാണ്.റേഡിയേഷനെന്ന Buzzword ഉപയോഗിച്ചു കൊണ്ട് സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന ഭീതിവ്യാപാരത്തെ  ഉറ്റു നോക്കലാണ് ഈ

Radiation hazard symbol sign of radhaz threat alert icon, black yellow triangle signage text isolated
Radiation Hazard

പോസ്റ്റിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്.

റേഡിയേഷനുമായുള്ള ഇടപെഴകൽ മനുഷ്യനും പ്രകൃതിയ്ക്കും ദോഷകരം എന്ന രീതിയിലാണ് മാധ്യമങ്ങൾ വഴിയും മറ്റുമായി ഒരു പൊതുധാരണ ഉണ്ടാക്കി വെച്ചിട്ടുള്ളത്. ഇതെത്രത്തോളം സത്യമാണ്?

 

ഒരു ദിനത്തിന്റെ തുടക്കം മുതൽ നോക്കിയാൽ നമ്മൾ നിരന്തരമായി വിധേയപ്പെട്ടിരിക്കുന്ന സൂര്യപ്രകാശം, ഇന്ന് ഞൊടിയിടയിൽ ഉപയോഗപ്പെടുത്താൻ പറ്റുന്ന രീതിയിലേക്ക് മാറിയ ഇലെക്ട്രിക് ബൾബ്-ട്യൂബുകളിൽ നിന്നുമായുള്ള പ്രകാശം, ഒഴിച്ചുകൂടാനാകാത്ത നമ്മുടെ മൊബൈൽ ഫോൺ , wifi router, എന്തിനു നമ്മള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന Microwave Oven എന്നിങ്ങനെ നിത്യജീവിതത്തിൽ പലരീതിയിൽ, പലതരത്തിലുള്ള radiations മായിട്ടാണ് നമ്മൾ ബന്ധപ്പെട്ടിരിക്കുന്നത്.

 

Radiation എന്ന് സാധാരണയായി വിളിക്കുന്നത്‌ പ്രകൃതിയിലുള്ള രണ്ടു തരം വികിരണങ്ങളെയാണ്.

Electromagnetic Radiation & Nuclear Radiation.

Electrical & Magnetic തരംഗങ്ങളുടെ ഒരു സംയോജിത പ്രതിഭാസമാണ് Electromagnetic Radiation. E.M തരംഗങ്ങൾക്കു കാരണമാകുന്ന, ദ്വന്ദസ്വഭാവം(Wave-Particle Dual Nature) കാണിക്കുന്ന മൗലിക കണമാണ് ഫോട്ടോൺ. ഈ തരംഗങ്ങളുടെ Oscillation ന്റെ (മുൻപോട്ടും പിന്നിലോട്ടും ഉള്ള നീക്കം) വേഗത കൂടുമ്പോൾ അവയുടെ ഊർജ്ജവും കൂടുന്നു.

മെല്ലെ oscillate ചെയ്യുന്ന Radiowaves തൊട്ട്‌‌ നമുക്ക്‌ കാണാൻ സഹായിക്കുന്ന ദൃശ്യപ്രകാശവും, അതും കടന്ന് വളരെയധികം ശക്തമായ gamma rays ഉം വരെ ഈ ഗണത്തിൽ പെടും.ഈ വികിരണങ്ങളെയെല്ലാം അവയുടെ ആവൃത്തിയുടെ (Frequency

ElectroMagnetic Radiation

of Oscillation) അല്ലെങ്കിൽ തരംഗദൈർഘ്യത്തിന്റെ(Wavelength) അടിസ്ഥാനത്തിൽ ചേർത്ത് വെച്ചു ചിത്രീകരിക്കുന്നതിനെയാണ് Electromagnetic Spectrum എന്നു പറയുന്നത്.നഗ്നനേത്രങ്ങൾ കൊണ്ടു നമ്മൾ മനുഷ്യർക്ക് പ്രാപ്യമായിട്ടുള്ളതാണ് ഇതിൽ ദൃശ്യപ്രകാശം.

വെയിൽ കൊള്ളുമ്പോൾ നമ്മൾ ഈ റേഡിയേഷനു തന്നെയാണ് വിധേയമാകുന്നത്.റേഡിയോ വഴി അയക്കുന്ന സന്ദേശം, മൊബൈൽ ടവറിൽ നിന്നുള്ള തരംഗങ്ങൾ, മൊബൈലിന്റെ സ്ക്രീനിൽ തെളിയുന്ന പ്രകാശം ഇവയെല്ലാം തന്നെ electromagnetic radiations നെ ആധുനിക യുഗത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഉദാഹരണങ്ങളാണ്.

 

എന്നാൽ Nuclear Radiations പൂർണ്ണമായും വ്യത്യസ്തമായ പ്രക്രിയയുടെ ഫലമാണ്. Atomsന്റെ ഉള്ളിൽ nucleus ഉണ്ട്‌. അതിൽ protons and neutrons ഉണ്ടെന്ന് അറിയാമല്ലൊ. ഇവയ്ക്ക് പോസിറ്റിവ്‌ ചാർജ്ജാണുള്ളത്. രണ്ടു പോസിറ്റിവ്‌ ചാർജുകൾക്ക് ഒന്നിച്ച് അടുത്തു വരാൻ സാധിക്കില്ല. എന്നാൽ, strong nuclear force ഇവയെ ഒന്നിച്ചു നിർത്തുന്നു.

Nuclear Radiation

ചില വലിയ nucleusകളിൽ ഇവയെ ഒന്നിച്ചു നിർത്താൻ സാധിക്കില്ല. അപ്പോൾ energy അല്ലെങ്കിൽ positron/neutron ആറ്റം പുറന്തള്ളുന്നു. അങ്ങനെ ആ atom stable ആകുന്നു. ഈ രീതിയിൽ പുറന്തള്ളപ്പെടുന്ന Energy/Matter നെ ആണ് നമ്മൾ Nuclear Radiation എന്ന് വിളിക്കുന്നത്. ഈ Nuclear Radiation ഒരു നിശിചിതയളവിൽ കൂടുതൽ ശക്തമാണെങ്കിൽ അവ‌ ചുറ്റുമുള്ള atomsൽ നിന്നും electrons നെ തെറിപ്പിക്കാനുള്ള ശേഷിയും കൈവരിക്കുന്നു . ഇങ്ങനെയുള്ള റേഡിയേഷൻസിനെയാണ് Ionising Radiation എന്ന് പറയുന്നത്‌.

നമ്മുടെ DNAയിൽ ഈ Ionising Radiation പതിച്ചാൽ  ജനിതക ഘടനയെത്തന്നെ മാറ്റം വരുത്താൻ അവയ്ക്ക് സാധിക്കുന്നു, മിക്കപ്പൊഴും പ്രതികൂലമായിട്ട്‌.

എല്ലാ Nuclear Radiationsനെയും Ionising Radiations ആയി കരുതാം. എന്നാൽ Electromagnetic Radiation ന്റെ കാര്യത്തിൽ വളരെയധികം ആവൃത്തി (Frequency of Oscillation) ഉള്ള വികിരണങ്ങൾ മാത്രമാണ് Ionising ആയിട്ടുള്ളത്(High energy waves – Ultraviolet, X-Rays & Gamma Rays).

അല്പം കൂടി വ്യക്തമാക്കിയാൽ, mobile phone ൽ നിന്നുള്ള സെല്ലുലാർ റേഡിയേഷൻസ്, Microwave Oven ൽ നിന്നുള്ള microwaves എന്നിവയൊന്നും യഥാർത്ഥത്തിൽ പ്രശ്നക്കാർ അല്ല. ഇവയൊന്നും Ionizing Radiation അല്ല എന്നുള്ളതു തന്നെ കാരണം.

മനുഷ്യനും മറ്റു ജീവജാലങ്ങളും നമ്മുടെ ഭൂമിയിൽ പരിണമിച്ചുണ്ടായി വന്നവരായതിനാൽ തന്നെ ചെറിയ തോതിലുള്ള ionising radiations നെതിരെ ഒക്കെ ശരീരത്തിനു സ്വയം പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്.

എന്നാൽ കുറച്ച്‌ സമയത്തിനുള്ളിൽ വളരെ അധികം ionising radiation ലഭിച്ചാൽ നമ്മുടെ ശരീരത്തിനു അത്‌ repair ചെയ്യാവുന്നതിലുമപ്പുറമാകും. ഇതിനെ acute exposure എന്നാണു വിളിക്കുക.

Radiation അളക്കുന്ന യുണിറ്റാണ് SIEVERTS. മനുഷ്യന് തുടർച്ചയായി 2 Sieverts radiation കിട്ടിയാല്‍  വൈകാതെ മരണം സംഭവിച്ചിരിക്കും.പക്ഷെ പ്രകൃതിയില്‍ ചെറിയ അളവില്‍ നമ്മളോരോരുത്തരും ionizing radiation നു വിധേയരാകുന്നുണ്ട്. ഉദാഹരണത്തിന്, നമ്മള്‍ കഴിക്കുന്ന നേന്ത്രപ്പഴത്തില്‍ നല്ലയളവില്‍ പൊട്ടാസ്യം ഉണ്ട്. ഈ പോട്ടാസ്യത്തില്‍ ചിലത് ionizing radiation ആണ്. ഒരു പഴം കഴിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന radiation 0.1 micro sieverts ആണ്

Sievert Human Health Radiation
Sieverts and Human Health

1 Sievert എന്നാൽ 1000 micro sieverts.

നമ്മുടെ ശരീരത്തിലും ഇങ്ങനെ പ്രകൃതിയില്‍ കാണുന്ന പല radiations ഉണ്ട്. ഒരാളുടെ കൂടെ ഒരുമിച്ചു കിടന്നാല്‍ നമുക്ക്  0.05 micro sieverts radiation കിട്ടും. അതുപോലെ സുര്യനില്‍ നിന്ന് , മണ്ണില്‍ നിന്ന്, കല്ലില്‍ നിന്നുമൊക്കെയായി കിട്ടുന്ന radiation നോക്കിയാല്‍ അതിൽ  0.1 – 0.2 micro sieverts radiation കാണും.

 

ഹിരോഷിമയില്‍ നൂക്ലിയാര്‍ ബോംബ് പ്രയോഗിച്ചിട്ട് ഏകദേശം 70 കൊല്ലമായി. ഇന്നും അവിടെ 0.3 micro sieverts radiation ഉണ്ട്.

 

Nuclear Explosion
By Photo courtesy of National Nuclear Security Administration / Nevada Site Office – Public Domain, https://commons.wikimedia.org/w/index.php?curid=190949

ഒരു സാധാ യുറേനിയം ഖനിയില്‍ പോയാല്‍ ഏകദേശം 1.8 micro sieverts radiation കിട്ടും.

Marie Curieയുടെ ലാബില്‍ ഇപ്പോഴും 1.5 micro sieverts radiation ഉണ്ടാകും.

നൂക്ലീയർ ബോംബ് ആദ്യമായി പരീക്ഷിച്ച Trinity എന്ന സ്ഥലത്ത് ഇപ്പോഴും 2.1 micro sieverts radiation ഉണ്ടത്രെ.

ഒരു വിമാനത്തിൽ യാത്ര ചെയ്യുന്ന സമയം, 24,000 അടി ഉയരത്തിലാണെങ്കിൽ 1.0 micro sieverts radiation, 33,000 അടിയില്‍ 2.0 micro sieverts radiation , 40,000  അടിയില്‍ 3.0 micro sieverts എന്നിങ്ങനെയുള്ള അളവിൽ നമ്മളോരോരുത്തരും റേഡിയേഷനു വിധേയമാകുന്നുണ്ട്.

1986 Chernobyl nuclear ദുരന്തത്തിനു ശേഷം ഉക്രൈനിലെ സംഭവം നടന്ന പ്രദേശത്തെ ഭൂമിക്കു മുകളിലുള്ള മണ്ണ് മുഴുവനും നീക്കം ചെയ്തിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഇന്നവിടെ  5.0 micro sieverts radiation നെ ഉള്ളു. അതായത് ഒരു X-Ray എടുക്കുന്ന അത്രത്തോളം radiation.അപകടം ഉണ്ടായപ്പോള്‍ അവിടെ തീ അണക്കുവാൻ വന്ന അഗ്നിശമന സേനയുടെ വസ്ത്രം ഭയാനകമായ radiation ഏറ്റതു മൂലം, അവയെല്ലാം Chernobyl ലെ ആശുപത്രിയില്‍ ഒരു മുറിയില്‍ ഉപേക്ഷിച്ചു.ഇന്നവിടെ പോയി നോക്കിയാല്‍  2000 micro sieverts radiation ഉണ്ടാകും. അതായത്, ഒരു വര്‍ഷം കൊണ്ട് നമുക്കു പ്രകൃതിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന radiation വെറും ഒരു മണിക്കുര്‍ കൊണ്ടു ലഭിക്കുന്നു എന്ന്.

ജപ്പാനിലെ Fukushima യില്‍ അടുത്ത കാലത്താണ് ആണവ അപകടമുണ്ടായത്. ഇന്നും ഇക്കാരണത്താൽ അവിടെ  10 micro sieverts radiation ഉണ്ട്.

Radiation centerല്‍ ജോലിചെയ്യുന്ന  ഒരാള്‍ക്ക് സുരക്ഷിതമായി ഒരു വർഷത്തെ കാലയളവിൽ ലഭിക്കാവുന്നത് 50,000 micro sieverts radiation ആണ്. ഒരു ബഹിരാകാശ പേടകത്തില്‍ ഒരു വർഷം സഞ്ചരിച്ചാൽ കിട്ടുന്നതോ 80,000 micro sieverts radiation ഉം ആണ്.

ഇനി ഇതിലും ഭീതീജനകവും കൂടുതൽ ശ്രദ്ധയർഹിക്കപ്പെടേണ്ടതുമായ ഒരു

Smoking Kills
Smoking Kills

കണക്കുണ്ട്. പുകയിലയില്‍ വളരെ ഉയര്‍ന്ന അളവിലാണ് Radioactive Polonium വും radioactive lead ഉം ഉള്ളത്. ഒരു കൊല്ലം നല്ലതുപോലെ തുടർച്ചയായി പുകവലിക്കുന്ന (Chain Smokers) ആളുകളുടെ ശ്വാസകോശം ഏകദേശം 160,000 micro sieverts റേഡിയേഷനാണ് വിധേയമാകുന്നത്. മറ്റു carcinogens ന്റെയൊപ്പം ഈ radiation കൂടിയാകുമ്പോൾ ശരിരത്തിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

അതിനാൽ ആ പ്രസക്തമായ ആപ്തവാക്യം എന്നും ഓർക്കുക:

‘പുകവലി ആരോഗ്യത്തിനു തീർത്തും ഹാനികരം’.